Saturday, 17 December 2011
കാവലാള്‍
പോലീസിന് തമിഴില്‍ 'കാവല്‍' എന്നാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ടൊരു വാക്കാണത്. മുലായംസിംഗ് യാദവ് 'ഡിഫന്‍സ് മിനിസ്റ്റ'റെ 'രക്ഷ മന്ത്രി' ആക്കി. എന്നിട്ടതു ഇംഗ്ളീഷിലെഴുതുന്നതു പോട്ടെ, അതിനു തീര്‍ച്ചയും മൂര്‍ച്ചയും കമ്മി. പക്ഷെ 'കാവല്‍' അങ്ങനെയല്ല. ഒരു പോലീസ് എന്താകണോ അതാണു 'കാവല്‍'. പോലീസുകാരെ 'കാവലാള്‍' എന്നുവിളിക്കാന്‍ തോന്നിപ്പോകുന്നു. അതിനൊരു ശാലീനതയുണ്ട്, ഗൌരവവുമുണ്ട്. ആണ്‍പെണ്‍ ഭേദമില്ല, ആര്ഭാടത്തിനും കുറവില്ല. നല്ല സ്നേഹവും സൌഹൃദവും അനുഭവപ്പെടും. വിക്റ്റോറിയന്‍രീതിയില്‍, 'ദൈവഭയം' ആണ്; 'ഫിയര്‍ ഓഫ് ഗോഡ്'. സക്കറിയ ഒരിക്കല്‍ ചോദിച്ചതുപോലെ, ദൈവത്തെ എന്തിനു ഭയക്കണം? അല്പം കളിയും ചിരിയും സൌഹൃദവും ഗൌരവവുമെല്ലാമുള്ള ഒരു കൂട്ടുകാരനായിരുന്നാലേ ദൈവത്തിന് ഒരു ഭംഗിയും രസവുമെല്ലാമുള്ളൂ. അതുപോലെയാകണം പോലീസും. നാട്ടില്‍ ജനമൈത്രിപോലീസെല്ലാം വരുന്നത് അടുത്തകാലത്താണല്ലോ. അതിനെല്ലാം പതിറ്റാണ്ടുകള്‍മുന്‍പ് ഗോവയില്‍ പോലീസെന്നാല്‍ അങ്ങനെയെല്ലാമായിരുന്നു (ഇന്നും അത്രവലിയ മാറ്റമൊന്നുമില്ല). ഞാന്‍ താമസിച്ചിരുന്നിടത്തൊരു പോലീസ് ഔട്ട്-പോസ്റ്റുണ്ടായിരുന്നു. നാല്ക്കവലയില്. ഒരുവശത്തെ റോഡില്‍ എണ്റ്റെ പണിസ്ഥലവും, രാജ്ഭവനും മറ്റും. എതിറ്‍വശത്തെ റോഡില്‍ വീടുകള്‍. മറ്റൊരു റോഡുപോയി കടലില്‍ അവസാനിക്കും. നാലാമത്തേത് തലസ്ഥാനനഗരത്തിലേക്കും. വൈകുന്നേരമായാല്‍ ഞങ്ങള്‍ കുടുംബസമേതം നടക്കാനിറങ്ങും. നടന്നുക്ഷീണിച്ചാല്‍ ആ പോലീസ്-ഔട്ട്പോസ്റ്റില്‍ വന്നിരിക്കും. അന്നവിടെ ഒരു കൂറ്റന്‍കൊടിമരത്തിനുകീഴെ ചുറ്റും അരമതില്‍പണിതുവച്ചിട്ടുണ്ടായിരുന്നു. അതിലങ്ങനെ കാറ്റുംകൊണ്ടിരിക്കും. അപ്പോഴേക്കും അവിടത്തെ പോലീസുകാരും ഇറങ്ങിവരും. കുറെ നേരം വര്‍ത്തമാനം പറയും. കുട്ടികള്‍ പോലീസ്സ്റ്റേഷനകത്തും പുറത്തുമായി ഓടിയും ഒളിഞ്ഞും കളിക്കും. സന്ധ്യമയങ്ങിയാല്‍ തിരിച്ചുപോരും. അതൊരു കാലമായിരുന്നു. ഇന്നത് പുതുക്കിപ്പണിഞ്ഞ് വലിയ ക്രൈം-ബ്റാഞ്ച് ഓഫീസായി. കവലയിലെല്ലാം തിരക്കായി. ആരുംപോയിരിക്കാതെയുമായി. ഇന്നും ഞാന്‍ ഏതുനാട്ടിലായാലും വഴിചോദിക്കാനുംമറ്റും പോലീസുകാരുടെയടുത്തേ ആദ്യം പോകാറുള്ളൂ. അവരെ എന്തിനു പേടിക്കണം? പരസ്പരബഹുമാനം വിടാതെയുള്ള പെരുമാറ്റം എനിക്കെല്ലായിടത്തും ലഭിച്ചിട്ടുമുണ്ട്, കേരളത്തിലടക്കം. ഖാലിസ്ഥാന്‍പ്രശ്നം കത്തിപ്പടര്‍ന്നുകൊണ്ടിരുന്നകാലം. രാവേറെച്ചെന്നു ദില്ലിയില്‍ എത്തിപ്പറ്റിയപ്പോള്‍. ആഹാരത്തിനു പുറത്തിറങ്ങിയതാണ്. പെട്ടെന്നു നിരത്താകെ ബഹളവും പോലീസ്പാച്ചിലും. ഒരു പോലീസുകാരന്‍വന്ന് എന്നെ വലിച്ചു മണ്‍ചാക്കുകള്‍ക്കുപിറകിലാക്കി. ബഹളമവസാനിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന് എണ്റ്റെ വിവരങ്ങള്‍ തിരക്കി. എന്തിനവിടെ എത്തിയെന്നും, പേരും മേല്‍വിലാസവും എല്ലാം. കയ്യില്‍ തിരിച്ചറിയല്‍കാര്‍ഡ് ഉണ്ടായിരുന്നതിനാല്‍ അവരായിട്ടുതന്നെ എന്നെ പോലീസ്പരിരക്ഷയില്‍ താമസസ്ഥലത്തുകൊണ്ടാക്കിത്തന്നു. പിന്നീടൊരിക്കല്‍ ദില്ലി വിമാനത്താവളത്തില്‍വച്ച് വളരെ വിലയേറിയ ഒരു ശാസ്ത്രീയോപകരണം എണ്റ്റെ പെട്ടിയുടെകൂടെ നഷ്ടപ്പെട്ടപ്പോഴും പോലീസുകാര്‍ അത്യധികം ഉത്തരവാദിത്വത്തോടുകൂടിയേ പെരുമാറിയുള്ളൂ; സാധനം തിരിച്ചുകിട്ടിയില്ലെങ്കിലും. രസം പക്ഷെ ഉത്തര്‍പ്രദേശിലായിരുന്നു. അന്നൊക്കെ സ്റ്റേറ്റ്-ബാങ്കിണ്റ്റെ ട്രാവലേര്‍സ് ചെക്കുമായാണു യാത്ര ചെയ്യുക. നൂറുരൂപയുടെ ചെക്കുകള്‍. ഓഫീസ് ചെലവിനുള്ള സര്‍ക്കാര്‍ പണം. ചമ്പല്‍ പ്രദേശത്തെ ഒരു ബാങ്കില്‍ ചെന്നപ്പോള്‍ ബാങ്കുകാര് പറയുന്നു ഒരു സമയം നൂറുരൂപയില്‍ കൂടുതല്‍ കാശാക്കിയെടുക്കേണ്ടെന്ന്. കാരണം ബാങ്കില്‍നിന്നു പുറത്തിറങ്ങേണ്ട താമസം അതു കൊള്ളക്കാര്‍ കൈക്കലാക്കിയേക്കും. ഒറ്റുകാരൊക്കെ ബാങ്കുകാരും പോലീസുകാരുമാണത്രെ. ഞാന്‍ ചുറ്റും നോക്കി. പേരിനു പോലീസുകാരൊക്കെയുണ്ട്. അവരുടെ കയ്യില്‍ വാരിക്കുന്തമാണായുധം. തോക്കെങ്ങാനുമാണെകില്‍ അതും ചമ്പല്‍കൊള്ളക്കാര്‍ തട്ടിയെടുത്തോടുമത്രെ. കേട്ടിടത്തോളം ഇന്നും വലിയ മാറ്റമുണ്ടാകാനിടയില്ല അവിടങ്ങളില്‍. 'പുല്ലീസ്' എന്നവര്‍ പറയുന്നപോലെത്തന്നെ അശ്രീകരമാണ് അവരുടെ പ്രവൃത്തികളും. കൊല്‍ക്കത്തപോലീസ് തോക്കിണ്റ്ററ്റം അരയില്‍ ചങ്ങലയ്ക്കിട്ടുറപ്പിച്ചു നടക്കുന്നതു കണ്ടിട്ടുണ്ട്. ജീവന്‍പോയാലും തോക്കുനഷ്ടപ്പെടരുത്. നിരത്തായ നിരത്തെല്ലാം സ്വര്‍ണവ്യാപാരം ഇരുമ്പഴികള്‍ക്കുപിന്നിലിരുന്നാണ്. കൊള്ളചെയ്യപ്പെട്ടാലും പരമാവധി ഒരു സാധനമേ നഷ്ടപ്പെടുകയുള്ളൂ എന്നു ന്യായം. ദരിദ്രനഗരത്തില്‍ ഇത്രമാത്രം സ്വര്‍ണക്കടകളുടെ സാംഗത്യം മാത്രം മനസ്സിലായില്ല. കര്‍ണാടക പോലീസ് (അന്നത്തെ) പത്തുപൈസക്ക് എല്ലാം 'അഡ്ജസ്റ്റ് മാഡി'ക്കൊള്ളും. ദേശം മുഴുവന്‍ ചുറ്റിയടിക്കുന്ന എണ്റ്റെ ഒരു സുഹൃത്തു പറഞ്ഞുകേട്ടിട്ടുണ്ട്, കര്‍ണാടകപോലീസാണ് 'ചെല'വേറ്റവും കുറഞ്ഞ പോലീസെന്ന്. യാതൊരു അച്ചടക്കവുമില്ലാതെ, നിലാവത്തഴിച്ചുവിട്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ അവര്‍ പെരുമാറുന്നതുകണ്ടാല്‍ സങ്കടം തോന്നും. മഹാരാഷ്ട്രപോലീസ്, 'പാണ്ടു ഹവല്‍ദാര്‍' എന്ന പരിഹാസപ്പേരില്‍ ചിരംജീവികളാക്കപ്പെട്ടവരാണ്. മുറുക്കിയും തുപ്പിയും കുടവയര്‍ തലോടിയും ലാത്തിവിറപ്പിച്ചും ഉറക്കംതൂങ്ങുന്ന അവര്‍ ബോംബെ ഭീകരാക്രമണസമയത്ത് പ്ളാസ്റ്റിക് കസേരകളും മറ്റും വലിച്ചെറിഞ്ഞോടിയ ചിത്രങ്ങള്‍ നാം കണ്ടു. പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ കറകളഞ്ഞ കര്‍മശേഷി അവര്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്. ക്രൂരതയ്ക്കും ഒട്ടും പിറകിലല്ല എന്നുമാത്രം. ഗുജറാത്ത് പോലീസ് പെട്ടെന്നൊന്നും കണ്ണില്‍പെടുകയില്ല. കച്ചവടസംസ്ക്കാരത്തില്‍ പോലീസിനെന്തു പ്രത്യേകപ്രസക്തി? കൊള്ളലും കൊടുക്കലുമെല്ലാം കമ്പോളന്യായത്തില്‍ നടന്നുകൊള്ളും. കാശു കാശിനോടു സംസാരിച്ചുകൊള്ളും. പിന്നെ പണിയൊന്നുമില്ലാത്തവര് മതത്തിണ്റ്റെപേരില്‍ അഴിച്ചുവിടുന്ന തൊന്തരവുകള്‍ തുടച്ചുമാറ്റാന്‍ പേരിനൊരു പോലീസ്. അതൊക്കെ മതി അവിടെ. കിനിയന്‍പോലീസുമായി അല്‍പമൊന്നുരസി നൈറോബിയില്‍ ഒരിക്കല്‍. പെട്ടിയെല്ലാമൊതുക്കി യാത്രയ്ക്കൊരുങ്ങിയിരിക്കുമ്പോള്‍ പെട്ടൊന്നൊരു ചെക്കിംഗ്. സഹയാത്രക്കാരെയെല്ലാം വിരട്ടുകയാണു പോലീസ്. മിക്കവരും വൈരവില്‍പനക്കാരായ ഗുജറാത്തി പണച്ചാക്കുകളാണ്. അവരുടെ ഓരോ സാധനങ്ങളും അഴിച്ചഴിച്ചുനോക്കുന്നു, പണം കൈമാറുന്നു, അങ്ങനെയങ്ങനെ. എണ്റ്റെയും പെട്ടി തുറക്കാന്‍ പറഞ്ഞു. തുറന്നുകാട്ടി. എല്ലാ സാമാനങ്ങളും വലിച്ചുപുറത്തിടാന്‍ പറഞ്ഞു. ഞാന്‍ എണ്റ്റെ തിരിച്ചറിയല്‍കാര്‍ഡു കാട്ടി; പിന്നെ ഔദ്യോഗിക പാസ്സ് പോറ്‍ട്ടും. അതിനൊന്നും കാര്യമായ വിലയില്ലാത്ത സന്ദര്‍ഭമാണെന്നറിയാം, എങ്കിലും. അല്പം ചപ്പടാച്ചികാട്ടാന്‍തന്നെ തീരുമാനിച്ചു; കാരണം കള്ളക്കടത്തൊന്നും കയ്യിലില്ല, കൈക്കൂലിക്കു കയ്യില്‍ കാശുമില്ല. ഭാരതസര്‍ക്കാര്‍ എന്ന ലേബല്‍ നന്നായേശി. ആയുധമൊന്നുമില്ലെങ്കില്‍ പെട്ടിയടച്ചുകൊള്ളാന്‍ അനുമതി കിട്ടി. തോക്കുപോയിട്ട് ഒരു പേനാക്കത്തിപോലുമില്ലാത്ത എനിക്ക് ഒരു സല്യൂട്ടും കിട്ടി. അവര്‍ക്കും തീര്‍ച്ചയുണ്ടായിരുന്നില്ല, ഞാന്‍ ആരാണെന്ന്. വെറുതെ കൈ പൊള്ളിക്കണ്ടെന്നു കരുതിക്കാണും. കുരയ്ക്കാത്ത പട്ടിക്കും പേയുണ്ടാകാമല്ലോ. എന്തുപറഞ്ഞാലും ഏറ്റവും മര്യാദ ലണ്ടന്‍ പോലീസിനാണ്. കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കും, വിശദമായി മറുപടിയും തരും. കൂടുതല്‍ കൊഞ്ചാന്‍ നിന്നാല്‍ 'സോറി' പറഞ്ഞൊഴിയുകയും ചെയ്യും! ഫ്രെഞ്ച്-പോലീസും വലിയ കുഴപ്പമില്ല. കാണാന്‍ പക്ഷെ ജെര്‍മന്‍ പോലീസാണ് മെച്ചം. കുടവയറുള്ള ഒരു ജെര്‍മന്‍പോലീസിനെയും ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല, ഒരുമാതിരിപ്പെട്ടവരെല്ലാം ഒരുപോലെയുമിരിക്കും. ഒരൊറ്റ അച്ചില്‍ വാര്‍ത്തെടുത്തതുപോലെ. പക്ഷെ കാര്‍ക്കശ്യക്കാരാണ്. പറയുന്നതൊന്നും വിശ്വസിക്കുന്ന കൂട്ടത്തിലല്ല. എല്ലാത്തിനും തെളിവുകൊടുത്താലേ അടങ്ങൂ. എണ്റ്റെ പേരിനെച്ചൊല്ലിയാണ് ഒരിക്കല്‍ പ്രശ്നമുണ്ടായത്. മൂന്നിടങ്ങളില്‍ എണ്റ്റെ പേരുരേഖപ്പെടുത്തിയിരുന്നത് മൂന്നുതരത്തിലായിരുന്നു -- ഇന്ത്യന്‍, യൂറോപ്യന്‍, സ്കാണ്റ്റിനേവിയന്‍. കുറച്ചധികം വിശദീകരിക്കേണ്ടിവന്നു. നോറ്‍വേപോലീസിനെക്കണ്ടാല്‍ പോലീസാണെന്നേ തോന്നില്ല. തികച്ചും 'കാവലാള്‍'. വിദേശിയെന്ന നിലയ്ക്ക് പോലീസ്-സ്റ്റേഷനില്‍ച്ചെന്ന് രേഖകള്‍ കാണിക്കേണ്ടിയിരുന്നു. കൊടും തണുപ്പില്‍നിന്ന് സ്റ്റേഷനകത്തേക്കുകടന്നപ്പോഴേ ബഹുസുഖം. പരിപാടിയെല്ലാം പെട്ടെന്നു കഴിഞ്ഞു. ഒരു കാപ്പിയും കിട്ടി. അപ്പോഴാണ് എനിക്കു കലശലായ മൂത്രശങ്ക. പിടിച്ചിട്ടു കിട്ടുന്നില്ല. മടിച്ചുമടിച്ചാണ് ടോയ്ലറ്റ് എവിടെയെന്നു തിരക്കിയത്. പോലീസ് ഓഫീസര്‍ ഉടനെ ഒരു സ്ത്രീവേഷത്തെ വിളിച്ചുവരുത്തി. അവര്‍ താക്കോലുമായി മുന്‍പേ നടന്നു. കതകുതുറന്നുതന്നു. 'ഇരട്ടപെറ്റ സുഖ'ത്തില്‍ പുറത്തിറങ്ങുമ്പോള്‍ അവര്‍ കാവലായി പുറത്തുതന്നെയുണ്ട്. 'തുസേന്‍ തക്ക്' (ആയിരം നന്ദി) പറഞ്ഞു പിരിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നമ്മുടെതരം 'പുല്ലീ'സുതന്നെ. മയവും മാര്‍ദവവുമൊന്നുമില്ല. കണ്ടാല്‍ 'ദൈവഭയം' തീര്‍ച്ചയായും വരും. വെസ്റ്റ് ഇണ്റ്റീസിലെ പോലീസുകാര്‍ ദക്ഷിണാഫ്രിക്കക്കാരെപ്പോലെയാണെങ്കിലും രസികന്മാരാണ്. ഡ്യൂട്ടിക്കിടയില്‍ അല്പം പാട്ടും നൃത്തവുമെല്ലാം കാണും; വായിലെന്തെങ്കിലും ചവയ്ക്കാനും. അല്പസ്വല്പം പ്റണയവും കിളിക്കൊഞ്ചലുമെല്ലാമുണ്ട്. ആകപ്പാടെ ബഹുരസം. കടുക്കേണ്ടിടത്ത് കടുപ്പിക്കാനും അവര്‍ക്കറിയാം. നമ്മള് ഇന്ത്യക്കാരെ അതിബഹുമാനമാണ്. ചിലി ('ചിലെ' എന്നാണു ലോക്കല്‍ ഭാഷ്യം) പോലീസും അസ്സല് 'കാവലാള്‍' തന്നെ. യൂണിഫോമിട്ട പോലീസ് നായ്ക്കളെയും കൊണ്ടാണ് മിക്കപ്പോഴും അവരുടെ നടത്തം. ആളുകൂടുന്നിടത്തെല്ലാം അവരെയും കാണാം. കൊച്ചുകുട്ടികള്‍ വരെ നായകളെ തലോടും; പോലീസുകാരനു കൈകൊടുക്കും. മൌറീഷ്യസ്സിലും പോലീസ് അത്ര ഗംഭീരന്‍മാരൊന്നുമല്ല. നാട്ടുകാരെപ്പോലെതന്നെ ശാന്തസ്വരൂപികളാണ്. പല ഇടത്തേക്കും പോകുന്ന സര്‍ക്കാര്‍വണ്ടികള്‍ രാത്രി അടുത്തുള്ള പോലീസ് സ്റ്റേഷനിലാണു സൂക്ഷിക്കുക. ഡ്രൈവര്‍ക്കു തിരിച്ച് ഓഫീസിലേയ്ക്കു വണ്ടിയോടിക്കേണ്ട. പിറ്റെ ദിവസം എടുത്തുകൊണ്ടുപോയാല്‍ മതി. അധ്വാനലാഭവും ഇന്ധനലാഭവും കണക്കാക്കിയാല്‍ നല്ലൊരു ചിട്ടയായി ഇതെനിക്കു തോന്നിയിട്ടുണ്ട്. ഇറ്റലിപ്പോലീസിനെപ്പറ്റി ആരും ഇതേവരെ നല്ലതുപറഞ്ഞുകേട്ടിട്ടില്ല. കൌണ്ടറില്‍ നില്ക്കുമ്പോള് വശത്തുനിന്നും കാലിനിടയില്‍നിന്നുമെല്ലാം പെട്ടികള്‍ പറന്നുപോയിട്ടുള്ള കഥകള്‍ ധാരാളം. അഴിച്ചുവച്ചാല്‍ ഷൂ വരെ അടിച്ചുമാറ്റുമത്രേ ഇറ്റലിപ്പോലീസുകാര്‍. കേരളപോലീസുമായി ഒന്നുരണ്ടുതവണയേ ഉരസേണ്ടിവന്നിട്ടുള്ളൂ. തലശ്ശേരിക്കോ കണ്ണൂരിനോ അടുത്തെവിടെയോ റോഡുവക്കില്‍ ലോറികള്‍ നിരന്നുകിടക്കുന്നു. ദേശീയനിരത്തില്‍ ഇതു പതിവുകാഴ്ചയാണല്ലോ. അവയെക്കടന്ന് ഞാന്‍ ബഹുദൂരം മുന്നോട്ടുനീങ്ങി. അപ്പോഴാണറിയുന്നത് അതൊരു ലെവല്‍ ക്റോസ്സിംഗാണെന്നും വണ്ടികള്‍ കാത്തുകിടക്കുകയാണെന്നും വശത്തേക്കുമാറാന്‍ സ്ഥലമില്ലെന്നും. അപ്പോഴതാ ഒരു പോലീസുകാരന് ഓടിക്കിതച്ചെത്തുന്നു. വന്നവഴിമുഴുവന്‍ പിറകോട്ടെടുക്കണമത്റെ. ഞാന്‍ വിശദീകരിക്കാന്‍ നോക്കി, വണ്ടികള്‍ മറച്ചതിനാല്‍ ബോര്‍ഡൊന്നും കണ്ടില്ലെന്നും ഇനി തിരിച്ചോടിക്കാന്‍ കഴിയില്ലെന്നും. പറ്റില്ലെന്ന് അയാള്‍ക്കു വാശി. അതിനിടെ ഗേറ്റുതുറന്നു. അരികിലെ ഒരു നല്ല മനുഷ്യണ്റ്റെ ഔദാര്യത്താല്‍ ഞാന്‍ വരിയില്‍ കയറി. പോലീസുകാരനോടു വേറെ പണിനോക്കാന്‍ പറഞ്ഞു ഞാന്‍ വണ്ടിയോടിച്ചുപോയി. കുഴപ്പത്തില്‍ ചാടിക്കാനല്ല പോലീസ്, കുഴപ്പത്തില്‍നിന്നു രക്ഷിക്കാനാണെന്ന കാര്യം അയാള്‍ പഠിച്ചിട്ടില്ലായിരിക്കാം. മറ്റൊരു സംഭവം പഴയ കൊച്ചി വിമാനത്താവളത്തിലാണ്. എല്ലാം സ്ത്രീപോലീസ്. ഒതുങ്ങാത്ത യൂണിഫോംസാരിയും മുടിയുമെല്ലാം ഒതുക്കിയൊതുക്കി മടുത്ത്, വഴങ്ങാത്ത ശരീരം വടിപോലെ നിര്‍ത്തി ക്ഷീണിച്ച്, ഇടതുകയ്യിലെ സ്വറ്‍ണവളകളും വലതുകയ്യിലെ സ്വര്‍ണവാച്ചുംകിലുക്കി, യാത്രക്കാരുടെ പെട്ടിയെല്ലാം പരതലോടു പരതല്‍. (വിനയക്കുമുന്‍പുള്ള സ്ത്രീപോലീസാണ്.) ഓരോ പെട്ടിയും തുറന്ന് ഓരോ സാധനവും കയ്യിലെടുക്കുമ്പോള്‍ എന്തെന്നുപറയണം. കൂട്ടത്തില്‍ ഇംഗ്ളീഷുസംസാരിക്കുന്നവരുടെയും കാണാന്‍ കൊള്ളാവുന്നവരുടെയും പെട്ടികള്‍, നാണം സഹിക്കവയ്യാതെ, തുറക്കാതെതന്നെ പരിശോധിച്ചയക്കുന്നു. എണ്റ്റെ ഊഴമെത്തിയപ്പോള്‍ പരിശോധന ഊര്‍ജിതമായി. ഓരോ സാധനവും എടുത്തുതുറന്ന് എന്തെന്നു പറയണം, എന്തിനാണെന്നു പറയണം. തുണി, ചെരുപ്പ്, പല്ലുതേപ്പുസാമഗ്രികള്‍, ഉപ്പേരിപ്പാക്കറ്റ്, കൊണ്ടാട്ട മുളക്, പപ്പടം, ഭാര്യക്കുള്ള നാരായണതൈലം, വില്വാദിലേഹ്യം..... എനിക്കു മടുത്തു. ധാന്വന്തരം ഗുളികയുടെ ഊഴമായപ്പോള്‍ ഞാന്‍ പറഞ്ഞു -- "കോണ്ടം". ടപ്പ് -- പരിശോധന അവിടെ നിന്നു. പെട്ടിയുമെടുത്ത് ഞാന്‍ സ്ഥലംവിട്ടു. യാത്രക്കിടയില്‍ യാദൃച്ഛികമായി കേട്ടതാണ്, ഒരു പഴയ എമ്മെല്ലെയുടെ വീരവാദം. എങ്ങനെ തണ്റ്റെ എതിരാളിയെ പോലീസുകാരനെക്കൊണ്ടു തല്ലിച്ചതെന്ന്. ഇങ്ങനെയുള്ളവര്‍ മന്ത്രിമാരൊക്കെ ആയാല്‍ (ആയി, അയാള്‍ അതൊക്കെ ആയി, അടുത്തിടെ മരിച്ചുംപോയി) കാവലാളുകള്‍ ചാവേറുകളാവാന്‍ എത്രനേരം വേണം?
Published in the fortnightly webmagazine www.nattupacha.com
അങ്ങനെയും ചിലര്‍ (൨)
ലീവില്‍ നാട്ടിലെത്തിയതാണ്. പഴയവീട്ടില്‍ അമ്മയും ഞാനും തനിച്ചായതിനാല്‍ നേരത്തേ അത്താഴം കഴിച്ചു കിടന്നു. കോരിച്ചൊരിയുന്ന മഴ. ഒപ്പം കാറ്റും പൊട്ടിത്തെറിക്കുന്ന ഇടിമിന്നലും. കറണ്ടും പോയിരുന്നു. പൂട്ടിയിട്ട പടിക്കല്‍ ആരോ ശക്തിയായി മുട്ടുന്നതുകേട്ടാണുണര്‍ന്നത്. ജനലില്‍കൂടി നോക്കുമ്പോള്‍ മിന്നല്‍വെട്ടത്തില്‍ ഗേറ്റിനുമുകളില്‍ ഒരു തല. കീഴെ നാലുകാലുകള്‍. തല കണ്ടപ്പോഴേ മനസ്സിലായി ആള് വാര്യരാണെന്ന്. ടോര്‍ച്ചുംമിന്നിച്ചുപോയി പടിതുറക്കുമ്പോള്‍ ആജാനുബാഹുവായ വാര്യരുടെ കൂട്ടത്തിലൊരു കുറിയ മനുഷ്യനും. വാര്യര്‍ ഗോവയില്‍ എണ്റ്റെ കുടുംബസ്നേഹിതനാണ്. എന്നുമാത്രം പറഞ്ഞാല്‍ പോര; എണ്റ്റെ രക്ഷകനും വഴികാട്ടിയും എല്ലാമാണ്. അല്പം 'സ്പെല്ലിംഗ്' മാറ്റി, 'വാറിയര്‍' എന്നാണ് പൊതുവെ വിളിക്കപ്പെടുക. എന്നുവച്ച് ഒരാളോടും കലഹത്തിനു പോകാറില്ല, മുന്ശുണ്ഠി അല്പം കൂടുതലാണെങ്കിലും. സംസ്ഥാനസര്‍ക്കാറിണ്റ്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ തിരക്കൊഴിഞ്ഞ സമയം കാണില്ല. എന്നാലും വൈകീട്ടു പണികഴിഞ്ഞ് കൂട്ടുകാരെയെല്ലാം ഒന്നുപോയിക്കണ്ടിട്ടേ വാര്യര്‍ വീട്ടിലേക്കുള്ളൂ. ഞങ്ങളുടെ ലാവണങ്ങളും താവളങ്ങളും വ്യത്യസ്തമായതിനാല്‍ ദിനസരിസന്ദര്‍ശനമൊന്നും തമ്മിലില്ല. പക്ഷെ വിളിച്ചാല്‍ വിളിപ്പുറത്തായിരിക്കും അന്യോന്യം. അങ്ങനെയാണ്, അവിചാരിതമായി നാട്ടിലെത്താന്‍ തരമായപ്പോള്‍ വാര്യര്‍ എണ്റ്റെ വീടന്വേഷിച്ചുവന്നത്. മഴക്കോളിലും കൂരിരുട്ടിലും ചോദിച്ചറിയാന്‍ ആളെക്കിട്ടാതെ വഴിയും തെറ്റി, സമയവും തെറ്റി. ഒരു പരിചയക്കാരണ്റ്റെ പരിചയക്കാരെനെയുംകൂട്ടിയാണു വരവ്. വാര്യര്‍ക്കിടപഴകാന്‍ അത്രയ്ക്കു ബന്ധംതന്നെ ധാരാളം! വന്നപാടെ വാര്യര്‍ തലതോര്‍ത്തി. മറ്റെയാള്‍ക്ക് അതും വേണ്ടായിരുന്നു. അലച്ചിലില്‍ രണ്ടുപേരും അത്താഴപ്പട്ടിണിയിലാണ്. വാര്യര്‍ കുളിരില്‍ കൂനിക്കൂടിയിരിപ്പാണ്. അമ്മ ചോറുവയ്ക്കാനൊരുക്കംകൂട്ടി; ഞാനും കൂടി. അപ്പോഴാണ് കുറിയമനുഷ്യന്നൊരു മോഹം. ഒന്നു കുളിക്കണം. ഞങ്ങള്‍ക്കത്ഭുതമായി. രാപ്പാതിനേരത്തോ കുളി? ആ സമയത്ത് കുളിക്കാന്‍ വെള്ളം ചൂടാക്കാനൊന്നും എളുപ്പമല്ലല്ലോ. കറണ്ടുവന്നിട്ടുപോരേ കുളി എന്ന അമ്മയുടെ ചോദ്യത്തിന്, കുളമുണ്ടോ എന്നായിരുന്നു കുറിയമനുഷ്യണ്റ്റെ മറുചോദ്യം. കിണറ്റിന്‍കരയിലുമാകാമല്ലോ എന്ന അമ്മയുടെ അഭിപ്രായത്തിന് കുളമായാലേ സുഖമാകൂ എന്ന് അയാളുടെ പക്ഷം. ഒരു റാന്തല്‍കത്തിക്കാന്‍ അമ്മ തുടങ്ങുമ്പോള്‍, അതൊന്നും വേണ്ട, നാട്ടുവെളിച്ചമുണ്ടല്ലോ എന്നായി അയാള്‍. അഴയില്‍കിടന്നിരുന്ന ഒരു തോര്‍ത്തുമെടുത്ത് മുറ്റത്തേക്കിറങ്ങുമ്പോള്‍ ശകലം വെളിച്ചെണ്ണ കിട്ടിയാല്‍ കൊള്ളാം എന്നായി അയാള്‍. അമ്മ കാച്ചിയ വെളിച്ചെണ്ണ എടുക്കുമ്പോള്‍ അയാള്‍ തടഞ്ഞു; തനിക്കു പച്ചവെളിച്ചെണ്ണ മതിയത്രെ. മഴക്കാലമല്ലേ അതിനു കാറലുണ്ടാകാം എന്നമ്മ. അതു സാരമില്ലെന്നയാള്‍. ഞാന്‍ സോപ്പുപെട്ടിയെടുത്തപ്പോള്‍ അയാള്‍ക്കതൊന്നും വേണ്ട. കുളംകാണിക്കാന്‍ കൂടെ ഇറങ്ങിയപ്പോള്‍ തനിക്കു വ്യക്തമായിക്കാണാമെന്നയാള്‍. കുളിച്ചുകയറി വന്നപ്പോഴേക്കും ഊണും കാലമായി. അപ്പോഴേക്കും വാര്യര്‍ തുമ്മാനും ചീറ്റാനും തുടങ്ങിയിരുന്നു. ഊണുകഴിഞ്ഞതും കൂട്ടുകാരന് കുപ്പായമെടുത്തണിയുകയാണ്. രാത്രിമഴയില്‍ തിരിച്ചിറങ്ങാതെ കാലത്തെഴുന്നേറ്റു പോയാല്‍പോരേ എന്ന ചോദ്യമൊന്നും അയാള്‍ കാര്യമാക്കുന്നില്ല. മഴയത്തിറങ്ങി ഒരു നടത്തം. കുട എടുത്തുകൊടുത്തപ്പോള്‍, അതൊക്കെ തിരിച്ചേല്‍പ്പിക്കാന്‍ മിനക്കേടാണത്രെ അയാള്‍ക്ക്. അരമുക്കാല്‍ മണിക്കൂര്‍കൊണ്ടു വീട്ടിലെത്താമത്രെ. ഞങ്ങള്‍ അന്തം വിട്ടുനിന്നു. പച്ചയ്ക്കൊരു മനുഷ്യന്! പോര്‍ത്തുഗീസുകാരുടെ അധീനതയില്‍നിന്ന് ഗോവ ഇന്ത്യയില്‍ ലയിച്ചതിനു തൊട്ടുപുറകെയാണ് വാര്യര്‍ ജോലികിട്ടി എത്തുന്നത്. പോര്‍ത്തുഗീസ്-ഗോവയിലുണ്ടായിരുന്നിരിക്കാനിടയുള്ള ഒറ്റപ്പെട്ട മലയാളികളെ ഒഴിച്ചുനിര്‍ത്തിയാല്‍, ഗോവ-മലയാളികളുടെ ഒന്നാംതലമുറയില്‍പെടും വാര്യര്‍. നാട്ടിലെല്ലാം വീടുണ്ടായിട്ടും ഇവിടംവിടാന്‍ മടിയാണ് വാര്യര്‍ക്ക്. മറ്റു മിക്ക മലയാളികളെയുമെന്നപോലെ. അന്നും ഇന്നും വാര്യരെ ഇരുചക്രങ്ങളിലേ കാണൂ. ആദ്യമതു സൈക്കിളായിരുന്നു. പിന്നെ സ്കൂട്ടറായി. കാറുണ്ടെങ്കിലും ഓടിക്കില്ല. തരംകിട്ടുമ്പോഴെല്ലാം സൈക്കിള്‍-സവാരിയാണു പഥ്യം. തന്നെപ്പോലെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍കാറുകളില്‍ പത്രാസ്സില് പറന്നുനടക്കുമ്പോള്‍ വാര്യര്‍ക്ക് ഇതു മതി. സ്വന്തംവാഹനം തനിയെ തന്നെത്തന്നെ ഇടിച്ചുവീഴ്ത്തുന്ന അനുഭവം മറ്റാര്‍ക്കുമുണ്ടായിരിക്കാന്‍ ഇടയില്ല. ഒരിക്കല്‍ വാര്യര്‍ തണ്റ്റെ കൊച്ചു 'വെസ്പ' സ്കൂട്ടര്‍, ചവിട്ടി സ്റ്റാര്‍ട്ടാക്കുകയായിരുന്നു. പതിവുമാതിരി ഒരുകയ്യില്‍ സിഗററ്റുമായി, ഒരുവശത്തുനിന്ന് ഒറ്റക്കയ്കൊണ്ടു ഹാന്‍ഡിലില്‍ പിടിച്ച് ആകാശംനോക്കി ഒരു ചവിട്ട്. വണ്ടി ഗിയറില്‍ കിടക്കുകയായിരുന്നു; ഹാന്‍ഡില്‍ ലോക്കിലും. സ്കൂട്ടറങ്ങോട്ടു സ്റ്റാര്‍ട്ടായി. ഒരു വട്ടമിട്ടു വാര്യരെത്തന്നെ വന്നു തട്ടി! അതൊന്നും പ്രശ്നമല്ല വാര്യര്‍ക്ക്. തീവണ്ടിയില്‍ സീറ്റൊന്നുംകിട്ടിയില്ലെങ്കിലും സുഖമായി യാത്ര ചെയ്യും; ഇരിക്കാനിടംകിട്ടിയില്ലെങ്കില്‍ ജനല്പടിയില് ഭാരമേറ്റിവച്ചു വിശ്രമിക്കും. ഫോണ്‍വിളിച്ചാളെ കിട്ടിയില്ലെങ്കില്‍ നേരിട്ടുപോയിനോക്കും. "ഓ, അതൊന്നും അത്ര വലിയ കാര്യമല്ല", എന്നതാണ് ജീവിതദര്‍ശനംതന്നെ. സര്‍ക്കാരിലെ ചുകപ്പുനാടത്താപ്പാനകള്‍ക്കൊരു മറുമരുന്നായിരുന്നു വാര്യര്‍. ജനങ്ങളുടെ പക്ഷത്തുനിന്നേ ചിന്തിക്കൂ; പ്രവര്‍ത്തിക്കൂ. ഫയലില്‍ പ്രശ്നമുണ്ടെങ്കില്‍ അതിനു പരിഹാരവുമുണ്ടാകും കൂടെ. വെറുതെയല്ല വിരമിച്ച ശേഷവും അദ്ദേഹത്തിണ്റ്റെ സേവനം, അന്നത്തെ മുഖ്യമന്ത്രിതന്നെ നേരിട്ടിടപെട്ട് ഒന്നുരണ്ടുവര്‍ഷത്തേക്കുകൂടി നീട്ടിയെടുത്തുപയോഗിച്ചത്. ഒരു നിയമംകൊണ്ട് ഒരാള്‍ക്കു ദോഷമുണ്ടായാല്‍ മറ്റൊരു നിയമംകൊണ്ട് അതു പരിഹരിക്കാമെങ്കില്‍ വാര്യര്‍ അതു ചെയ്തിരിക്കും. നൂറുകണക്കിനു സര്‍ക്കാര്‍ നഴ്സുമാരുടെ (അതില്‍ ഒരുപാടു മലയാളികളുമുണ്ട്) സേവനവ്യവസ്ഥയില്‍ കാര്യമായ മെച്ചമുണ്ടായത് വാര്യരുടെ ഇടപെടല്‍കൊണ്ടായിരുന്നു. വെറും ഏട്ടിലെ പശുവായി, വെള്ളാനയായി, പണംമുടക്കിയായിക്കിടന്നിരുന്ന കരകൌശലവകുപ്പിനെ സ്വയംപര്യാപ്തതയും സാമ്പത്തികശേഷിയുമുള്ള വകുപ്പാക്കിമാറ്റിയ സംതൃപ്തി വാര്യര്‍ക്കുണ്ട്. ജലഗതാഗതവകുപ്പിണ്റ്റെ സ്ഥൂലതയും അജീര്‍ണതയുമെല്ലാം മാറ്റി വെടിപ്പാക്കി. ഭവിഷ്യനിധിയിലെ ഹ്രസ്വകാലസേവനത്തില്‍പോലും അവിടത്തെ കല്ലുംമുള്ളും തൂത്തെറിഞ്ഞ് ജീവനക്കാരുടെ ജീവിതം സുഗമമാക്കിയ ചരിത്രമാണു വാര്യര്‍ക്ക്. ഇതെല്ലാം പലതില്‍ ചിലതുമാത്രം. താന്‍ കയ്യാളിയ വകുപ്പുകളിലെല്ലാം തണ്റ്റെ കയ്യൊപ്പോടൊപ്പം വ്യക്തിമുദ്രയും ചാര്‍ത്തിയ ആളാണു വാര്യര്‍. ഗോവ-സര്‍ക്കാരില്‍ പലപലമലയാളികള്‍ വരുത്തിവച്ച പേരുദോഷങ്ങള്‍ തീര്‍ക്കാന്‍ വാര്യര്‍ ഒരാള്‍ മതിയായിരുന്നു. സര്‍വീസില്‍നിന്നുവിരമിക്കുമ്പോള്‍ വാര്യരുടെ ഒരു മോഹമായിരുന്നു, ആ വകുപ്പിലെ എല്ലാവരുംകൂടി കുടുംബസഹിതം വാര്‍ഷികാഘോഷം പൊടിപൊടിക്കണം. ഗോവയിലെ ഏറ്റവും നല്ല സമ്മേളനസ്ഥലം അതിനുവേണ്ടി സംഘടിപ്പിച്ചു. അരങ്ങില്‍ ആ പരിപാടിയുടെ നിര്‍വഹണത്തിനായി, പുരുഷശബ്ദത്തിന് ഒരു പ്രസിദ്ധപ്രഭാഷകനോടൊപ്പം സ്ത്രീശബ്ദത്തിന് ജനിക്കുന്നതിനുമുന്നേ തനിക്കറിയാവുന്ന എണ്റ്റെ മകളെയാണ് വാര്യര്‍ ഏര്‍പ്പാടാക്കിയത്. അന്നേക്ക് പഠനത്തോടൊപ്പം പത്രപ്രവര്‍ത്തനവും റേഡിയോപ്രക്ഷേപണവുമായി നടന്നിരുന്ന അവള് ആദ്യമായാണ് അത്രയും വലിയൊരു പരിപാടിയുടെ 'കംപേര്' ആകുന്നത്. അന്നത്തെ ആശങ്കയും ആവേശവും അനുഭൂതിയും ആഹ്ളാദവും അവള്‍ക്ക് ഭാവിയില്‍ മുഴുസമയ ടെലിവിഷന്‍-അവതാരകയാകുവാന്‍ പ്രചോദനമായി. വാര്യരും സഹപ്രവര്‍ത്തകരുമായും അവള് പരിപാടിയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തപ്പോഴേക്കും ഉച്ചകഴിഞ്ഞു. ഔദ്യോഗികമായി കാാറും ഡ്രൈവറുമുള്ള വാര്യര്‍ക്ക്, ഊണിനുവീട്ടിലെത്താന്‍ അവളുടെ കുഞ്ഞുസ്കൂട്ടറിണ്റ്റെ പിന്‍സീറ്റില്‍ പറ്റിപ്പിടിച്ചു യാത്രചെയ്യാന്‍ ഒരു കുറച്ചിലുമില്ലായിരുന്നു. പദവിയുടെ പ്രതാപമല്ല, അതു കയ്യാളുന്ന വ്യക്തിയുടെ പ്രഭാവമാണു പ്രധാനം എന്ന പാഠം അവള്‍മാത്രമല്ല ഞങ്ങളും മറക്കില്ല. ബോംബെയില്‍ കുറെ വര്‍ഷത്തെ പ്രവാസത്തിനുശേഷം കുറ്റിയുംപെറുക്കി ഞാനും ഭാര്യയും മകളും ഗോവയില്‍ തിരിച്ചുവന്നപ്പോള്‍ ആദ്യം താമസിക്കാന്‍കിട്ടിയത് ഒരുവൃത്തികെട്ട വീടായിരുന്നു. അതുകണ്ട വാര്യരും പത്നിയും, അവരോടൊപ്പം ഒരുരാത്രിമാത്രം തങ്ങാന്‍ പ്ളാനിട്ടിരുന്ന ഞങ്ങളെ ഒരാഴ്ച കൂടെത്താമസിപ്പിച്ചിട്ടേ വൃത്തിയാക്കിയവീട്ടിലേക്കു പറഞ്ഞയച്ചുള്ളൂ. നല്ല സമയത്തുമാത്രമല്ല, ചീത്തസമയത്തും കൂടെനില്‍ക്കുന്നവരാണവര്‍. ഇന്നും ഞങ്ങള്‍ ഫോണ്‍വിളിച്ചറിയിച്ചിട്ടൊന്നുമല്ല പരസ്പരം കാണുക. തോന്നുമ്പോള്‍ ചെന്നുകാണും. വിളിക്കാത്ത വിരുന്നുകാരാണ് ഞങ്ങളന്യോന്യം. ആളുകള്‍ വീട്ടിലേക്കു ക്ഷണിക്കുന്നത് തങ്ങള്‍ എത്ര ഉയരത്തിലെത്തി എന്നു വിരുന്നുകാരെ കാണിക്കാനാണെന്നാണു വാര്യരുടെ പക്ഷം. ഇക്കാലത്ത് ആളുകള്‍ വീടുകള്‍ പണിയുന്നത് അവനവനു വേണ്ടിയല്ലല്ലോ, മറ്റുള്ളവരെ കാണിക്കാനല്ലേ. തണ്റ്റെ വീട്ടിലേക്കു പിന്നെയുംപിന്നെയും ക്ഷണിക്കുകയല്ലാതെ, മറ്റുള്ളവരുടെ വീട്ടിലേക്കുപോകുന്ന പരിപാടി മിക്കവര്‍ക്കുമില്ലല്ലോ. 'ബഹുജനഹിതായാം ബഹുജനസുഖായാം' എന്നതിനെന്തൊരു ഐറണി!
Published in the fortnightly webmagazine www.nattupacha.com
അങ്ങനെയും ചിലര്‍ (൩)
എണ്റ്റെ ഭാര്യ ഒരു
വാരാന്ത-വാര്‍ത്താവിനിമയ-പഠനകേന്ദ്രത്തില്‍ വച്ചാണ് അവളെ പരിചയപ്പെടുന്നത്. നന്നേ
ചെറുപ്പം. ആധുനികരീതിയില്‍ ഉടുപ്പും നടപ്പും എല്ലാമായി അസ്സലൊരു മിസ്സിയമ്മ. താന്‍
ആന്തമാന്‍ സ്വദേശിയാണെന്നും ബ്റിട്ടീഷ് രക്തത്തില്‍ പിറന്നവളാണെന്നും ബാംഗളൂരില്‍
ഒരു കോണ്‍വെണ്റ്റ് കോളേജില്‍ ഉപരിപഠനത്തിലാണെന്നും അവള് പറഞ്ഞു.
വാര്‍ത്താവിനിമയകോഴ്സിനുവേണ്ടിമാത്രം ശനിയാഴ്ച്ച രാവിലെ ഗോവയിലെത്തും; ഞായറാഴ്ച്ച
വൈകുന്നേരം ബാംഗളൂരിലേക്കു തിരിക്കും. കോഴ്സിണ്റ്റെ കാലാവധി മൂന്നുമാസക്കാലവും,
ഇങ്ങനെ വന്നുപോയി പഠിക്കാനാണു തീരുമാനം. താന്‍ അച്ഛനമ്മമാരുമായി അല്പം
നീരസത്തിലായതിനാലാണ് അവരോടൊപ്പം ജെര്‍മനിയില്‍ താമസിക്കാതെ ബാംഗളൂരില്‍
പഠിക്കുന്നതെന്നും പഠിപ്പുതീര്‍ന്നാല്‍ തിരിച്ചുപോകേണ്ടിവരുമെന്നെല്ലാം അവള്
പറഞ്ഞറിഞ്ഞു. കോഴ്സിനിടെ ഒന്നുരണ്ടുതവണ അവള് എണ്റ്റെ ഭാര്യയോടൊത്ത് ഞങ്ങളുടെ
വീട്ടിലേക്കും വന്നു ചായകുടിച്ചുപോയി. ഒരു പാവം പെണ്ണ്. കാശുമാത്രംകൊണ്ടു
ജീവിതമാകില്ലല്ലോ. ഈ ചെറുപ്രായത്തില്‍ മാതാപിതാക്കളുടെ സ്നേഹവാത്സല്യമില്ലാതെ
അകന്നുകഴിയേണ്ടി വരുന്നൊരു ഹതഭാഗ്യ. ഒരു ഞായറാഴ്ച വൈകുന്നേരം അവള് വീട്ടില്‍
കയറിവന്നു. താന്‍ വാരാന്ത്യങ്ങളില്‍ പതിവായി തങ്ങാറുള്ള വീട്ടിലെ ആണ്ടി
വീടുപൂട്ടിപ്പോയിരിക്കുകയാണെന്നും അതിനാല്‍ പിറ്റേന്നു രാവിലെവരെ
കൂടെത്താമസിക്കണമെന്നുംപറഞ്ഞ്. അന്നു ഞങ്ങളുടേത് ഒരു കിടപ്പറമാത്രമുള്ള
കൊച്ചുവീടായിരുന്നു. ഞാനും മോളും മുന്മുറിയില് കിടന്നു; എണ്റ്റെ ഭാര്യയും അവളും
അകത്തെ മുറിയിലും. രാത്റി മുഴുവന്‍ ലൈറ്റിടലും അണയ്ക്കലുമായി അകത്തെ മുറിയില്‍
അലോസരമായിരുന്നു. കൊച്ചുവെളുപ്പാന്‍കാലത്ത് ഭാര്യ പുറത്തുവന്ന് എന്നോടു
സ്വകാര്യമായിപ്പറഞ്ഞുപോയി, അല്പം ജാഗ്രതയോടെ ഇരിക്കാന്‍. കൂടുതലൊന്നും
അറിയാനൊത്തില്ല. പിറ്റേന്നു രാവിലെ അവള്‍ക്കു പുറപ്പെടാന്‍ ഒരു തത്രപ്പാടുമില്ല.
ഞങ്ങള്‍ക്കോ മോളെ സ്കൂളിലയക്കണം; ഞങ്ങള്‍ രണ്ടാള്‍ക്കും പണിക്കുപോണം. ഒടുവില്‍
അവളുടെ ആണ്ടിയുടെ വീട്ടില്‍ കൊണ്ടുവിടാമെന്നുപറഞ്ഞ് വണ്ടിയില്‍ കയറ്റി. അവള്
എന്തുചെയ്താലും ആണ്ടിയുടെ മേല്‍വിലാസം തരില്ല. വണ്ടി ഓടിക്കൊണ്ടേയിരിക്കുമ്പോള്‍
ഒരിടവഴിക്കടുത്ത് നിര്‍ത്താന്‍ പെട്ടെന്നാവശ്യപ്പെട്ടു. ഞങ്ങള്‍
വീട്ടിനുമുന്പില് ഇറക്കിക്കൊടുക്കാം എന്നു പറഞ്ഞതൊന്നും കേള്‍ക്കാതെ അവള് ഇറങ്ങി
നടന്നു. രാത്രിമൊത്തം ഇടയ്ക്കിടയ്ക്ക് അവള് കട്ടിലില്‍നിന്നു മെല്ലെ
എഴുന്നേല്‍ക്കുമത്രെ. ഭാര്യ ആദ്യം കരുതി പുതിയ സ്ഥലത്തെ പരിചയക്കേടോ അല്ലെങ്കില്‍
മന:പ്രയാസമോ കൊണ്ടാകാമെന്ന്. അതിലൊരുതവണ എഴുന്നേറ്റ് ചുമരലമാര തുറക്കുന്നതു
കണ്ടപ്പോള്‍ ഭാര്യ പെട്ടെന്നു ലൈറ്റ് തെളിച്ചു. ടോയ്ലെറ്റിണ്റ്റെ കതകാണെന്നുകരുതി
തുറന്നതാണെന്നായിരുന്നു അവളുടെ വിശദീകരണം. ഞാനും ഭാര്യയും അതെല്ലാം മനസ്സില്‍നിന്നു
മായ്ച്ചുകളഞ്ഞു, മറ്റു വേവലാതികള്‍ക്കിടയില്‍. അപ്പോഴേക്കും ആ പഠനക്ളാസ്സുകളും
കഴിഞ്ഞിരുന്നു. അധികമായില്ല, അവള് ഒരു പുരുഷസുഹൃത്തിനോടൊപ്പം ഒരു വൈകുന്നേരം
വീണ്ടും കയറിവന്നു വീട്ടില്‍. ഇത്തവണ ഞങ്ങളും അല്പം കരുതലോടെ പെരുമാറി.
സാമാന്യോപചാരങ്ങള്‍ക്കുപരി ഞങ്ങളനങ്ങുന്നില്ലെന്നു കണ്ടാകണം വളരെ വൈകിയതിനുശേഷം
അവര്‍ സ്ഥലംവിട്ടു. ഞങ്ങളും പലവിധേന കഷ്ടപ്പെട്ടുജീവിക്കുന്ന കാലഘട്ടമായിരുന്നു
അത്. ഒരാഴ്ച കഴിഞ്ഞില്ല, അവളുടെ പുരുഷസുഹൃത്ത് ഒറ്റയ്ക്കു വീട്ടിലെത്തി.
ആദ്യമന്വേഷിച്ചത് ഞങ്ങളുടെ വിലപിടിച്ച എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ
എന്നാണ്. ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു, നഷ്ടപ്പെടാനും കാര്യമായി
ഒന്നുമില്ലായിരുന്നു, നഷ്ടപ്പെട്ടാലും അങ്ങനെ അറിയില്ലായിരുന്നു. അയാളോടൊപ്പം
ഏതാനുംദിവസം കൂടെത്താമസിച്ച് അയാളില്ലാത്തപ്പോള്‍ അയാളുടെ വിലപിടിച്ചതെല്ലാം
കാലിയാക്കി അവള് സ്ഥലംവിട്ടത്രെ. അവള് പറഞ്ഞിരുന്ന പേരടക്കം കള്ളമായിരുന്നത്രെ.
അവള് ഒരു ആന്തമാന്‍കാരിയുമായിരുന്നില്ലത്രെ. ഒരു മധ്യതിരുവിതാംകൂര്‍ മലയാളി! ഇനി
കണ്ടാല്‍ അയാളെയോ പോലീസിനെയോ അറിയിക്കണമെന്നു പറഞ്ഞ് അയാള്‍ മേല്‍വിലാസവുംതന്നു
പോയി. അയാളെപ്പറ്റിയും ഞങ്ങള്‍ക്കു വലിയ മതിപ്പുതോന്നാതിരുന്നതിനാല്‍
ഞങ്ങളാക്കാര്യങ്ങള്‍ അതോടെ കുഴിച്ചുമൂടി. പിന്നീടൊരിക്കല്‍ ഒരു ഉത്സവപ്പറമ്പില്‍
അവള് പരുങ്ങിനടക്കുന്നതു കണ്ടു വളരെ സങ്കടംതോന്നി. ഒരിക്കല്‍കൂടി അവള് ഞങ്ങളുടെ
വീടന്വേഷിച്ചു വന്നെന്നറിഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ വീടുമാറിയിരുന്നു. ***** മീര
കോളനിയില്‍ ഞങ്ങളുടെ അയല്പക്കമാണ്. ഭര്‍ത്താവുമായി ബന്ധമൊഴിഞ്ഞ്
രണ്ടാണ്മക്കളുമായി വിരാജിക്കുന്നു. അത്യാവശ്യത്തില്‍കൂടുതല്‍ ചീത്തപ്പേരുകള്‍
മൂവര്‍ക്കുമുണ്ട്. മീരയുടെ അടുത്ത് ആണുങ്ങളും പിള്ളേരുടെയടുത്ത് പെണ്ണുങ്ങളും
അത്ര അടുക്കില്ല. മിക്ക ദിവസവും അമ്മയും മക്കളും വഴക്കായിരിക്കും, പണത്തെ ചൊല്ലി.
അതിധനികനായ അച്ഛന് പ്രായമായിട്ടും പഠിക്കാതെയും പണിയില്ലാതെയും തെണ്ടിനടക്കുന്ന
മക്കള്‍ക്കു ചെലവിനുകൊടുക്കും, കണക്കില്ലാതെ. സ്വന്തം ബിസിനസ്സുചെയ്യുന്ന അമ്മ
സ്വയം പണം ധൂര്‍ത്തടിക്കും. ഇരുകൂട്ടര്‍ക്കും പണംതികഞ്ഞ സമയമില്ല.
വീട്ടിനകത്തേയ്ക്കു രണ്ടുകതകുകളാണ്. ഒന്ന് അമ്മയുടെ മുറിയിലേക്ക്. അതെപ്പോഴും
താഴിട്ടുപൂട്ടിയിരിക്കും. പിള്ളേരുടെ കതക് ഇരുപത്തിനാലുമണിക്കൂറും
തുറന്നുകിടക്കും; മറ്റു പണിയില്ലാച്ചെക്കന്‍മാര്‍ രാപകലില്ലാതെ
വന്നുംപോയുമിരിക്കും. അമ്മ മിക്ക ദിവസവും പാര്‍ട്ടിയിലായിരിക്കും. മക്കള്‍
കൂട്ടുകാരോടൊത്ത് അവിടെയും ഇവിടെയും അലഞ്ഞുതിന്നും. അമ്മയുടെ നാക്കിനു ഞരമ്പില്ല;
പിള്ളേരുടെ കൈക്കു കഴപ്പില്ല. ഒരുമാതിരിപ്പെട്ട എല്ലാത്തരം പോലീസ് കേസുകളിലും
മൂവരും പങ്കെടുത്തിട്ടുണ്ട്. ഒരു അവധിദിവസം ഞാന്‍ മുറ്റത്തു വണ്ടി കഴുകിക്കൊണ്ടു
നില്‍ക്കുകയായിരുന്നു. മൂന്നാലു കുരുന്നുകുട്ടികള്‍ അണിഞ്ഞൊരുങ്ങി അയല്‍കോളനിയെ
വേര്‍തിരിക്കുന്ന അരമതിലിനപ്പുറത്തു നില്ക്കുന്നു. എന്തോ വിശേഷ ദിവസമാണ്;
അവര്‍ക്കെണ്റ്റെ കോളനിയിലെ അവരുടെ കൊച്ചുസുഹൃത്തിണ്റ്റെ വീട്ടില്‍ പോകണം. അരമതില്
ചാടിക്കടക്കാന്‍ പേടി. ഞാനവരെ ഒന്നൊന്നായിപ്പൊക്കി ഇപ്പുറത്തിട്ടുകൊടുത്തു.
അപ്പോള്‍ അവര്‍ക്ക് മറ്റൊരു പേടി. അവിടെയും ഇവിടെയുമായി വെയിലത്തു മയങ്ങുന്ന
ചാവാലിപ്പട്ടികളെ. ഞാന്‍ പറഞ്ഞു അവയൊന്നും കടിക്കില്ല, ധൈര്യമായിപ്പോകാന്‍.
ഒന്നുരണ്ടെണ്ണത്തിനെ ഞാന്‍ ഒച്ചയെടുത്തോടിക്കുകയും ചെയ്തു. എന്നിട്ടും
കുഞ്ഞുങ്ങള്‍ക്കു പേടി. ഞാന്‍ കൂട്ടുവരാമെന്നേറ്റു. എന്നാലും പേടി മാറുന്നില്ല.
എത്ര പറഞ്ഞാലും നിന്നകാലനക്കില്ല കുട്ടികള്‍. ഇതു മുഴുവന്‍ കണ്ടുനിന്നിരുന്ന
മീരാമാഡം പുറത്തേക്കെഴുന്നള്ളി. കുട്ടികളോടു പറഞ്ഞു പേടിക്കേണ്ടെന്നും, താന്‍ പറയാം
പട്ടികളോട് കുട്ടികളെ ഉപദ്രവിക്കരുത് എന്നും ഇതെല്ലാം നല്ല കുട്ടികളാണെന്നും.
എന്നിട്ട് ഉറക്കെ പട്ടികളെ വിളിച്ചു പറഞ്ഞു, ഈ കുട്ടികളെ പേടിപ്പിക്കരുത്, കിടന്ന
സ്ഥലത്തുനിന്ന് എഴുന്നേറ്റുപോകരുത് എന്ന്. അതുകേട്ട പാതി കുട്ടികള്‍ക്കു
സന്തോഷമായി, ധൈര്യമായി; അവരോടി സുഹൃത്തിണ്റ്റെ വീട്ടില്‍ കയറിക്കൂടി. മീര
അകത്തേക്കു കയറി കതകടച്ചു. ഞാന്‍ 'വണ്ട'റടിച്ചു നോക്കിനിന്നു. ***** വിജിയും
ഭര്‍ത്താവും ഒരുകാലത്ത് എണ്റ്റെ സഹപ്രവര്‍ത്തകരും ഞങ്ങളുടെ അയല്ക്കാരുമായിരുന്നു.
അവരുടെ ഭര്‍ത്താവിനെയും കൂട്ടി ഞാന്‍ എങ്ങോ യാത്രയിലായിരിക്കുമ്പോള്‍ വിജി
കുളിമുറിയില്‍വീണു കാലുളുക്കി. രാത്രിസമയം. നന്നേ ചെറിയ രണ്ടു കുട്ടികളാണവര്‍ക്ക്.
അയല്പക്കത്തോ എണ്റ്റെ ഭാര്യയും കൈക്കുഞ്ഞുംമാത്രം. ഞായറാഴ്ചയായതിനാലും രാത്റി
വൈകിയതിനാലും അടുത്തെങ്ങും ഒരു ഡോക്ടറെയും കിട്ടാന്‍ വഴിയില്ല. സാമാന്യത്തിലേറെ
തടിച്ച വിജി നിലത്തുകുത്തിയിരുന്നു മുറവിളിയാണ്. എങ്ങനെയോ എണ്റ്റെ ഭാര്യ
ഓഫീസിലെതന്നെ ഒരു പയ്യനെ തപ്പിപ്പിടിച്ച് ഒരുവിധത്തില്‍ ഒരു വണ്ടി വരുത്തി. വിജിയെ
ഡോക്ടറെ പോയിക്കാട്ടി വീട്ടില്‍. പിന്നെ കുറിപ്പടിയുമായി മരുന്നുവാങ്ങാനുള്ള
നെട്ടോട്ടം. വഴിമുഴുവന്‍ വിജിയുടെ വിലാപം. ഒരു കടയും തുറന്നിട്ടില്ല. അതിഗംഭീരമായ
ഗോവന്‍മഴ. അര്‍ധരാത്രിയോടെ ഏതോ ഒരു മരുന്നുഷോപ്പു വിളിച്ചുതുറപ്പിച്ച് മരുന്നും
രോഗിയുമായി വീട്ടിലെത്തുമ്പോഴുണ്ട് രോഗിയുടെ ഒരു വളിച്ച ചിരി. ഏതാനുംദിവസംമുന്‍പും
ഇതേപോലെ കാലുളുക്കിയപ്പോള്‍ ഡോക്ടര്‍കൊടുത്ത ഇതേ മരുന്നുകള്‍ തേക്കാതെയും
കഴിക്കാതെയും തണ്റ്റെ വീട്ടില്‍ തന്നെ ഇരിപ്പുണ്ടുപോലും! എണ്റ്റെ ഭാര്യക്കങ്ങോട്ടു
തരിച്ചുകയറി അരിശം. പിന്‍ബുദ്ധിക്കു മരുന്നില്ലല്ലോ. വാല്‍ക്കഷ്ണം: അടുത്തിടെ
ഹരിഹരന് പാടിക്കേട്ടൊരു തമിഴ്പാട്ടാണ്. "പൊയ് സൊല്ലക്കൂടാതെന്‍ കാതലി; പൊയ്
സൊന്നാലും നീയെന്‍ കാതലി". നുണ പറയുരുതെന്‍ കാമുകി; നുണപറഞ്ഞാലും നീയെന്‍ കാമുകി,
എന്ന്. ആണ്‍പെണ്‍ മനസ്സുകള്‍ പോകുന്ന വഴിയേ!
Published in the fortnightly web magazine www.nattupacha.com
Published in the fortnightly web magazine www.nattupacha.com
Friday, 16 December 2011
അങ്ങനെയും ചിലര്‍ (൧)
ÎâKÞÜáæµÞÜï¢ ÎáXÉí ÉàV ¶ÞX ®æKÞøá çÌÞGá¿Î ÎøßºîáçÉÞÏß. Îá¢èÌÏíA¿áJáU ÕØÞÏí ®K ØíÅÜJáÈßKÞÏßøáKá ÉàV ¶ÞX. ÙãÆÏÞ¸ÞÄJßW ÎøßAáçOÞZ ÉæJÝáÉÄá µÝßEßøßAâ ÕÏTí.
¥çgÙJßæa çÌÞGáµ{ÞÃí ÎÙÞøÞ×íd¿, ÆÎX, ·á¼ùÞJí ÄàøA¿Üáµ{ßW ®æa ØÎádÆÉøcçÕfÃBZAí ÕÞ¿µæA¿áJí ©ÉçÏ޷ߺîßøáKÄí. ®ÈßAá ÎáXÉᢠÉßXÉáÎÞÏß ²øá ÉJáÎáMÄáÕV×¢ ÉàV ¶Þæa çÌÞGáµ{ÞÏßøáKá ¨ çζÜÏßW ²øá µáJµÞÕµÞÖ¢çÉÞæÜ çØÕÈÎÈá×íÀߺîßøáKÄí. µùµ{E ÌߨßÈTáµÞøÈÞÏßøáæKCßÜᢠÉùE ÕÞAí ÉùE ØÎÏJá ÉÞÜßAáÎÞÏßøáKá ¥çgÙ¢. ØÎÏÌtßÄÎÞÏ ÉøàfÃÈßøàfÃBZAí ¥BæÈæÏÞøá çØÕÈÕcÕØíÅ ¥ÈáçÉfÃàÏÎÞÏßøáKá. ©ÝMXÎÞøÞæÃCßÜᢠæºÜÕá µáùEÞWÎÄß ®K ØVAÞVÎáùÕßGí, ¥WÉ¢ æºÜÕáµâ¿ßÏÞÜᢠµãÄcÈß×íÀÏáUÕV çÕâ ®K ÉfJÞÏßøáKá ¾ÞX. øÞÕᢠɵÜᢠçÍÆÎßÜïÞJ, µÞxᢠçµÞ{ᢠյÕÏíAÞJ, ªÃᢠ©ùAÕᢠµÞøcÎÞAÞJ çÌÞGᢠçÌÞGáµÞæøÏᢠ²øáAßJKá ÉàV ¶ÞX. ¥FáÕV×JßÜÇßµ¢.
¥Ká ¾ÞX ¯æùAâæù ÉÏîÈÞÏßøáKá. ®çKAÞZ ÉJáÕV׿ÎCßÜᢠÕÏTßÈáÎâJ ¥çgÙçJÞ¿í ²øá µøÞùáµÞøæÈK ÈßÜÏíAáÎÞdÄ¢ ®ÈßAá æÉøáÎÞùÞÈÞÏßÜï. µÞøÃ¢ ¥çgÙJßÈí ®çKÞ¿í ²øá dÉçÄcµ ÕÞrÜcÎáIÞÏßøáKá. ²Kí ÍÞ×Ïáæ¿ ÉøßÎßÄß. çÌÞ¢æÌÏßW Äá¿AAÞøÈÞÏßøáK ®æa çµø{ÙßwßÏᢠ¥çgÙJßæa Ì¿í{V §¢·ïà×ᢠ²øáçÉÞæÜ ®æKÞøá æºÞÜïí ¥çK çµGßøáKá. ¥ÄáÕµÕÏíAÞæÄ ¾BZ èÆÈ¢ÆßÈµÞøcBZ ÉøØíÉø¢ ÉùEáÎÈTßÜÞAß. ÉßæK Õ¿AXØÙdÉÕVJµøáæ¿ ºM¿Þºîßµæ{ÞKᢠ¾ÞX ÉÀߺîßGßÜïÞÏßøáKá. çÈæøÕÞ çÈæø çÉÞ, ®ÈßAᢠÉàV¶ÞÈáÎß¿ÏíAáU Ìt¢ ¥ÄÞÏßøáKá. ¥çgÙæÎÞøá ÈÞGádÉÎÞÃßÏÞÏßøáæKKᢠ®µíØßµcâGàÕí Î¼ßØíçdxxßæa ¥ÜCÞøÎáIÞÏßøáæKKᢠÄçgÖøÞ×íd¿àÏJßW ÈßVÃÞϵ ÖµñßÏÞÏßøáæKKᢠ®ÈßAùßÕßÜïÞÏßøáKá. ¥JøæÎÞøá ÄÜAÈÎáU æÉøáÎÞx¢ ®a¿áJáIÞÏßÜï. Äø¢µßGáçOÞæÝÜïÞ¢ ®æKæÏÞKá µ{ßÏÞAßÕß¿á¢. µÜcÞâ µÝßAÞJÄáæµÞIÞÃí 'ÉÃß, ÉÃß" ®KáÉùEá æÈçGÞGçÎÞ¿áKæÄKá¢, ÕßµßøÃØÞÇcÄÏáU ¥ÃáèÕÆcáÄßÈßÜÏBZA¿áJí ÕV×Bç{Þ{¢ ÉÃßæÏ¿áAáKÄßÈÞW ØLÞçÈÞÄíÉÞÆÈçÖ×ß È×í¿æM¿ÞX §¿ÏáæIKá¢, ¥ÄßÈÞW Øâfßçºî ÕßÕÞÙßÄÈÞµÞÕâ ®æKÞæA ÄGßÎâ{ßAᢠÉàV ¶ÞX. dÉÞÅÎßµÞÕÖcBZAÞÏß æµÞºîáÎàXÉß¿áJçÌÞGáµ{áæ¿ ÉßXÕÖJáæµGáK ÎùMáøÏíAí '³MY ®ÏV ç¿ÞÏíæÜxí"®Ká¢, ¥ÄßȵJá ÄßøÏ¿ßºîá æÕU¢ çµùáçOÞZ ¥ÄßæÈ '¦çGÞ Ëï×í" ®KáæÎÞæAÏÞÃí ÉàV ¶Þæa ÈÞεøÃ¢.
Äæa ¯xÕᢠÕÜáÄᢠÉÝAÕáÎáU çÌÞGÞÏßøáKá 'Õß¼Ï". ¥Äí ¦øáæ¿çÏÞ µÏîßWÈßKá ÕÞBßÏÄÞÏßøáKá. ÎàXÉß¿áJÕᢠØVAÞV µøÞùáµ{áÎÞÏß ÉºîÉ߿ߺîçMÞZ ²øá çÌÞGí ÕVµíç×ÞMᢠÄá¿Bß ÕØÞÏßW. ¥çMÞÝÞÃí ÎæxÞøá çÌÞGí ÉáÄáÄÞÏß ÉÃßÏßAáKÄí. ¥ÄßÈá 'ØÞæÜÙí" ®K çÉøßGá. ¥ÄßÈáçÖ×ÎÞÃædÄ ÌߨßÈTí ¥ÍßÕãißæMGÄí. ÉßKæJ çÌÞGßÈá '¼ÈÄ ÉÞVGß" ®Ká çÉøßGá. ¼ÏßAáK ÉÞVGßÏáæ¿µâæ¿ ÄÞÈáIÞµáæÎKÞÏßøáKá ¥ÄßÈáU ÕßÖÆàµøÃ¢. ¼ÏßAáK ÌߨßÈTáµÞøáæ¿ µâæ¿ ÉÞVGßÏáÎáI޵ᢠ®æKÞøá ¿ßMÃßÏá¢. ÄÞÎØßÏÞæÄ 'ºÞwí" ®æKÞøá çÌÞGᢠÉàV ¶ÞX ÉÃßÏߺîá µ¿ÜßÜßùAß. 'ØÞæÜÙí"_æa ÍÞ·c¢ ÉßXÄá¿øÞÈÞÏßøáKá ¥æÄKÏßøáKá ¥çgÙJßæa Éf¢.
ÕßÇß Éæf ÎùߺîÞÏß. ·á¼ùÞJíÄàøæJ ®æaæÏÞøá ·çÕ×ÃÉøßÉÞ¿ßAá ÎáçKÞ¿ßÏÞÏß ÕßÜÉß¿ßºî ØÞÇÈØÞÎd·ßµ{áÎÞÏßçMÞµáçOÞZ, 1980_81_æÜ ºáÝÜßæA޿ᢵÞxßW ¦{¿A¢ 'ºÞwí" µ¿ÜßW µÞÃÞÄÞÏß. ÉàV¶Þæa ÎøáεÈáZæÉæ¿ ¥æFGáçÉV ¥ÄßÜáIÞÏßøáKá. ¥KæJ ØíÅßÄßÏÈáØøßºîí ÄÞøÄçÎcÈ Îßµºî ØìµøcB{ÞÃí ÉàV ¶ÞX çÌÞGßW ²øáAßÏßøáKÄí. ¿ÞXØßØíxV çùÁßçÏÞ, µá¿ßæÕU¢, ÖàÄàµøÃæMGß, ¦ÙÞøçÖ¶ø¢, èÜËí ¼ÞAxáµZ, èÜËí çÌÞGí ®KáÄá¿Bß ÈßÏÎdÉµÞøÕᢠ¥ÄßÈá çÎÜᢠçÕI ؼí¼àµøÃBZ. ®Kᢠ²KáøIáÄÕà µÞÜÞÕØíÅÞÕãJÞL¢ çµGßøßAÃæÎKᢠÈßVÌt¢ Éß¿ßAáÎÞÏßøáKá. ®çLÞ ¥JÕà ®ÜïÞ¢ ÉÞ{ß. çÌÞGßæaçÏÞ çÌÞGáµÞøáæ¿çÏÞ ÏÞæÄÞøÕÖß×í¿ÕᢠµIáµßGßÏßÜï.
ÉàV ¶ÞX ¦ÆcÎÞÏß èÕµÞøßµÎÞÏß ¥¿ßæÄxáKÄí ¥Ká ¾ÞX µIá. §Lc_ÉÞµßØñÞX dµßAxí µÞÃÞæÈK ÕcÞç¼È ÕߨæÏ¿áJí ÉÞµßØñÞÈßWçÉÞÏß ¼ÏßÜáµ{ÞÏ ¼ÏßÜáµ{ßæÜÜïÞ¢ çÌÞGáµÞæø ÄßøAß È¿Ká. ¦µØíÎßµÎÞÏᢠ¥ÜïÞæÄÏᢠ¥ÄßVJßdÉçÆÖB{ßW ¥ÜÏáK çÌÞGáµÞæø É߿ߺîá ¼ÏßÜßÜ¿ÏíAáµ ¥Ká ÉÄßÕÞÏßøáKá. Äæa ¦ZAÞV ¥ÄßæÜBÞÈᢠæÉGáçÉÞçÏÞ ®KÞÏßøáKá ÉàV ¶Þæa ÖC. ²øá §ØïÞ¢ Øßiæa ÉáÃcØíÅÜ¢ ØwVÖßAÞæÈKçÉøßW ²øßAWµâ¿ß ÉÞµßØñÞÈßWçÉÞÏß ¥çÈb×ߺîáÕKá ÉàV ¶ÞX æÕùᢵçÏîÞæ¿.
Äæa dÉßÏæMG ÉÃßAÞøá¢ ¥øáÎÏÞÏ ÎøáεÈᢠÈ×í¿æMGÄßÜÞÏßøáKá ¥çgÙJßæa ÕcØÈ¢ ÉßWAÞÜB{ßW. È×í¿æMG Éâ ®BßæÈæÏCßÜáÎáIÞAÞ¢, Éæf È×í¿æMG ¼àÕX? Îøßºî ÉÃßAÞøáæ¿æÏÜïÞ¢ ¦dÖßÄæø ÉàV ¶ÞX ØbL¢ çÌÞGáµ{ßÜᢠÕVAí ç×ÞMßÜáÎÞÏß ÈßÏÎߺîá. Îøáεæa ÍÞøcæÏÏᢠÎAæ{Ïá¢ ÆæJ¿áJá ØbL¢ ÎAç{Þæ¿ÞM¢ ÉøßÉÞÜߺîá. ¨ ØÎÏæJÜïÞ¢ ¥çgÙJßæa ÍÞøc çÄÞç{Þ¿áçÄÞZ ÈßKá ØÙÞÏߺîá. ÄÞÎØßÏÞæÄ Äæa ÌߨßÈæTÜïÞ¢ dÉÞÏ¢ÄßµE εæÈ ¯WMߺîá. ¥çMÞçÝAᢠ®ùÃÞµá{æJ 'ØßËíæÈxí" (Central Institute of Fisheries Nautical & Engineering Training) ®K ØíÅÞÉÈJßW ÎrcÌtÈÕß¼í¾ÞÈJßW ÉÀÈ¢µÝßEá ÉáùJßùBßÏßøáKá εX ÆßWÆÞV.
ØbL¢ ÎÄÕßÖbÞØB{ßW µÞÜâKßÈßWAáçOÞÝᢠÎxá ÎÄØíÅæø ÎÈTßÜÞAáÕÞÈᢠÌÙáÎÞÈßAáÕÞÈᢠÉàV ¶ÞÈá µÝßEßøáKá. ¥çgÙ¢ ¥ÇßµæÎÞKᢠÉÀߺîßGßÜïÞÏßøáKá. ÕVAí ç×ÞMᑚ µÞøcBZ æµÞIáÈ¿AÞÈᢠ§¢·ïà×ßW µJß¿ÉÞ¿áÈ¿JÞÈáæÎÞæA çÄÞÎØí ®æKÞøá ®X¼ßÈßÏV ¦ÏßøáKá µâæ¿. çÌÞGßÜÞæÃCßçÜÞ øyÞ·ßøß_æµÞCY dÉçÆÖB{ᑚ ÙßwáA{ÞÏ ÉÃßAÞøÞÏßøáKá ÎáÝáÕX. ÎxáçÌÞGáµ{ᑚ ç¼ÞÜßAÞV ¥Õøáæ¿ ÎáÄÜÞ{ßÎÞæøMxßMùÏáK ÄøJßÜáU ²æøÞx ÉøÞÄßçÉÞÜᢠ¥ÕøßWÈßKá çµGßGßÜï. ®æa ¥æFGáÕV׿J ÉøßºÏJßÈß¿ÏßW ²æøÞx ç¼ÞÜßAÞøXçÉÞÜᢠÉàV ¶ÞæÈÕßGá çÉÞÏßGáÎßÜï. ÆbÞøµÏᑚ çfdÄØÎáºîÏ¢ÎáÝáÕX È¿KáµIÄí ÉàV ¶ÞçÈÞæ¿ÞMÎÞÏßøáKá. ÆÎÈᑚ ÎáAáÕøáæ¿ ÕÈcÎÞÏ µÜcÞÃÞç¸Þ×B{ßÜᢠÈVÎÆÞÄàøæJ è¼ÈÎwßøB{ßÜᢠ©¢ÍùÞGí, ÈÕíØÞøß Äá¿BßÏ ·á¼ùÞJíd·ÞÎB{ᑚ æÉÞ¿ßæÉÞBáK ²xÏ¿ßMÞĵ{ßÜáæÎÜïÞ¢ ®æK ¥çgÙ¢ Äæa èØÁí_µÞV ©U çÎÞçGÞV èÌAßÜᢠÕßÜïàØí_¼àMßÜáÎÞÏß æµÞIáÈ¿Ká ²ÝßÕáØÎÏB{ßW.
²øá ù¢ØÞXÆßÈJßW ÉàV ¶ÞX ®æa ÕàGßçÜAá µÏùßÕKá. ¥çKAá ¾ÞX çÌÞ¢çÌÕßGí ç·ÞÕÏßçÜAá µá¿á¢ÌØçÎÄ¢ ÎÞùßÏßøáKá. µÞxᢠÎÝÏᢠĵVAáK ²øá ØtcÞØÎÏ¢. ÄÞX §KßÕßæ¿ÏÞÃá çÈÞOáÄáùAÞX çÉÞµáKæÄKᢠµá¿ßAÞX µáùºîá æÕUÕᢠµÝßAÞX ®æLCßÜᢠÉÝÕᢠçÕÃæÎKᢠÉùEÞÏßøáKá ¥çgÙJßæa ÕøÕí. ØÄíµVÎBZ Õcµñßµ{áæ¿ ØCáºßÄÕßÖbÞØBZAÄàÄÎÞæÃKᢠ¥ÕÏíAá µÞÜçÎÞ çÆÖçÎÞ ÕßÖbÞØçÎÞ ÕßÜBáÄ¿ßÏÞµßæÜïKᢠ¥çgÙ¢ µÞGßJKá. ®KßGí RØbÞÎ߼߿AÞøá ÉáÃc¢µâ¿ß!Q ®æKÞøá æÉÞGߺîßøßÏá¢.
¾BZ ÄNßW ¥ÕØÞÈ¢ µIÄí ¥KÞÏßøáKá.
Thursday, 1 September 2011
ചിലനേരങ്ങളില്‍ ചില യാത്രകള്‍
യാത്രകള്‍ അനുഭവങ്ങളാണാര്‍ക്കും. അനുഭവങ്ങള്‍ അനുഭൂതിയും അഭ്യസനവും. കാല്‍നടയായാലും കടല്‍യാത്രയായാലും കണ്ണൊന്നു തുറന്നുപിടിച്ചാല്‍മതി. മനോരഥത്തിനാകട്ടെ, മണ്ണും വിണ്ണും വ്യത്യാസവുമില്ല.
ഗവേഷണരംഗത്ത് ജോലികിട്ടുന്നതുവരെ വളരെക്കുറച്ചേ ഞാന്‍ യാത്ര ചെയ്തിരുന്നുള്ളൂ. നാട്ടില്‍നിന്ന് ജോലിസ്ഥലത്ത് എത്തിപ്പെട്ടതുതന്നെ, അന്നതെ യാത്രാസൌകര്യങ്ങളുടെ പരിമിതികാരണം, വളരെ കഷ്ടപ്പെട്ടിട്ടായിരുന്നു. എന്നിട്ടും, മേലനങ്ങാതെ പണിയെടുക്കാന്‍ ആവശ്യത്തിലധികം അവസരങ്ങളുണ്ടായിട്ടും, മണ്ണിലും വെള്ളത്തിലുമിറങ്ങിച്ചെയ്യേണ്ട കാര്യങ്ങളാണ് ഞാന്‍ പഠനത്തിനായി തെരഞ്ഞടുത്തത്. ആരോഗ്യത്തെയും മടിശ്ശീലയെയും, അചിരേണ ദന്തഗോപുരാധിഷ്ഠിതമായ സ്ഥാനമാനങ്ങളെയും, അതു ബാധിച്ചെങ്കിലും മനസ്സിനും മാനസികവളര്‍ച്ചക്കും ഏറ്റവും ഹിതകരമായിരുന്നു പഠനയാത്രകളും മറ്റുസഞ്ചാരങ്ങളും.
കുളത്തില്‍ നീന്താനറിയാമായിരുന്നെങ്കിലും കടലില്‍ നീന്താന്‍ പഠിക്കുന്നത് ഉദ്യോഗപര്‍വത്തിലാണ്. എന്നിട്ടുപോലും ഒരിക്കല്‍ കടലില്‍ മുങ്ങി. അധികമകലെയൊന്നും പോയതായിരുന്നില്ല. രണ്ടാള്‍പ്പൊക്കം വെള്ളമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഒരു കൊച്ചു മോട്ടോര്‍ബോട്ടിലായിരുന്നു സഞ്ചാരം. ഒരുവശം കാല്‍വച്ചാല്‍ മറുവശം പൊങ്ങും. രണ്ടു ബോട്ടുജോലിക്കാര്‍, ഒരാള്‍ അണിയത്തും ഒരാള്‍ അമരത്തും, ശ്രദ്ധാപൂര്‍വം ഒഴുക്കിനും ഓളത്തിനുമനുസരിച്ച് ഓടത്തെ നിയന്ത്രിച്ചുതന്നു. കുറച്ചു ഭാരമേറിയ ഒരു ഉപകരണമാണ് എനിക്ക് കടലിലിറക്കേണ്ടിയിരുന്നത്. ഇറക്കുമ്പോള്‍ അതിണ്റ്റെ വൈദ്യുതകേബിള്‍ കാലിലുടക്കി. മറുവശത്തിരുന്നിരുന്ന എണ്റ്റെ സഹപ്രവര്‍ത്തക എന്നെ സഹായിക്കാനായി എണ്റ്റെ വശത്തേക്കു സ്ഥാനം മാറി. അരുതെന്നു പറയുന്നതിനുമുന്പ് ബോട്ടു കുത്തനെ ചെരിഞ്ഞു. ദാ കിടക്കുന്നു രണ്ടാളും വെള്ളത്തില്‍.
നെഞ്ചടിച്ചുവീണ ഞാന്‍ കൈകാലിട്ടുപതപ്പിച്ചു ബോട്ടില്‍പിടിച്ചുതൂങ്ങി. തലകുത്തിവീണ സഹപ്രവര്‍ത്തക ഒന്നു മുങ്ങിപ്പൊങ്ങി എണ്റ്റെ കാലില്‍ തൂങ്ങിക്കിടന്നു. എനിക്കാണെങ്കില്‍ ബോട്ടിലേക്കു കയറിപ്പറ്റാന്‍ വയ്യ. അമരക്കാരന് ഉടന്‍ വെള്ളത്തില്‍ ചാടി സഹപ്രവര്‍ത്തകയെ താങ്ങിമാറ്റി. രണ്ടാളുംകൂടെ ഒരുവിധം അവരെ കൈകൊടുത്തുപൊക്കി ബോട്ടിലാക്കി. ഞങ്ങളും കയറിപ്പറ്റി. ഒന്നു നന്നായി മുങ്ങിക്കുളിച്ച സന്തോഷത്തിലായിരുന്നു കോഴിക്കോട്ടുകാരി സഹപ്രവര്‍ത്തക.
പണിനിര്‍ത്തി കരയിലെത്തി മുറിയില്‍പോയി കുളിക്കാന്‍ ഒരുങ്ങുമ്പോഴാണ്, എണ്റ്റെ കാലില്‍നിന്നു തുണി അഴിഞ്ഞുവരുന്നില്ല. ഒരുമുഴംനീളത്തില്‍ ചോരയൊട്ടിക്കിടക്കുന്നു. ആ മുറിപ്പാട് ഇന്നും ഞാന്‍ വലങ്കാല്‍തണ്ടില്‍ കൊണ്ടുനടക്കുന്നു.
സുരക്ഷാവിധികള്‍ അതിപ്രധാനമാണു കടലിലും കപ്പലിലും. കരയില്‍ ഒന്നിന് ഒന്ന് അധികപ്പറ്റായി (സ്പെയര്‍) കരുതുമ്പോള്‍ കടലില്‍ രണ്ടെണ്ണമെങ്കിലും കരുതിവയ്ക്കണം. ആദ്യം സുരക്ഷ; അതിനുശേഷമേ മറ്റെന്തുമുള്ളൂ - പണി ആയാലും ഊണായാലും ഉറക്കമായാലും. ആദ്യക്കാര്‍ക്ക് ഇതെല്ലാം അല്പം തമാശയായിത്തോന്നാം. പക്ഷെ അപകടസമയങ്ങളില്‍ അതിണ്റ്റെ വില മനസ്സിലാകും.
സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കായി ഒരു പരിശീലനയാത്ര ഒരുക്കേണ്ടിവന്നു എനിക്കൊരിക്കല്‍ കപ്പലില്‍. വിദ്യാര്‍ഥികളേക്കാള്‍ മന്ദഗതിക്കാരാണല്ലോ അധ്യാപകര്‍. ഒരുകാര്യം അറിയില്ലെങ്കില്‍ അറിയില്ലെന്നൊട്ടു സമ്മതിക്കുകയുമില്ല. പുറംകടലിലെ ഗവേഷണപ്രക്രിയയില്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പഠനം നടക്കും. ഉണ്ണാനും ഉറങ്ങാനുമൊന്നും കപ്പലോ പണിയോ നിര്‍ത്തിവയ്ക്കുന്ന പരിപാടിയില്ല. സ്ഥലവും സമയവും അടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ടവ്യക്തികള്‍ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ അണിനിരക്കണം. ക്ളാസ്സുമുറിയല്ലാതെ, പുസ്തകത്തിലല്ലാതെ, കടല്‍കാണാത്ത സമുദ്രശാസ്ത്രാധ്യാപകരെ ആവശ്യാനുസരണം അണിനിരത്തുന്നത് അതികഠിനമായിരുന്നു. ഉണ്ണാത്തവരെ ഉണര്‍ത്തിയാലും കുഴപ്പമില്ലായിരുന്നു; ഉണ്ണാമന്മാരെ വിളിച്ചുണര്‍ത്തുന്നതുപോലും പ്രശ്നമായിരുന്നു.
കാറ്റും മഴയും തിരയും അഴിഞ്ഞാടിയ ഒരു രാത്രിയിലാണ് ഞങ്ങളുടെ ഒരു 'സ്റ്റേഷന്' (പഠനസ്ഥാനം) എത്തിയത്. പകലായിരുന്നെങ്കില്‍ പ്രമാണിമാരെല്ലാം പറന്നെത്തുമായിരുന്നു. രാത്രിപ്പണിക്ക് കപ്പല്‍തൊഴിലാളികളൊഴിച്ച് ഒരു കുഞ്ഞുമില്ല ഡെക്കില്‍ (കപ്പല്‍തട്ടില്‍). ഒരുവിധത്തില്‍, ആ പഠനസ്ഥാനവും അവിടത്തെ കടല്‍തട്ടിലെ ചളിയുടെ സാമ്പിളും ആവശ്യപ്പെട്ട ശാസ്ത്രാധ്യാപകരെ വിളിച്ചുണര്‍ത്തിക്കൊണ്ടുവന്നു. ലുങ്കിയും റബര്‍ചെരിപ്പുമായി ഡെക്കില്‍വന്ന അവരെ കപ്പിത്താന് തിരിച്ചയച്ചു, കാറ്റില്‍പറക്കാത്ത ഉടുപ്പും കാല്‍മുഴുവന്‍പൊതിയുന്ന ചെരിപ്പും അണിഞ്ഞുവരാന്‍. നിസ്സാരമായിത്തോന്നാമെങ്കിലും ഇത്തരം സുരക്ഷാനിയമങ്ങള്‍ക്ക് ജീവണ്റ്റെ വിലയുണ്ട്.
ഒരു വലിയ മണ്‍മാന്തിയുപയോഗിച്ചാണ് കടല്‍തട്ടില്‍നിന്ന് സാമ്പിള്‍ കോരിയെടുക്കേണ്ടിയിരുന്നത്. അതു വെള്ളത്തില്‍ ആയിരം മീറ്റര്‍ താഴേക്കയക്കാനും മണ്ണുകോരിയതിനുശേഷം കപ്പല്‍തട്ടില്‍ തൂത്തിടാനും യന്ത്രവല്‍കൃതസംവിധാനങ്ങളുണ്ട്. അതു പ്രവര്‍ത്തിപ്പിക്കാന്‍, പരിശീലനത്തിലുള്ള അധ്യാപകരെക്കൊണ്ടാകാത്തതിനാല്‍ തത്കാലം ആ ചുമതല ഞാനേറ്റെടുത്തു. മണ്‍മാന്തി, സാമ്പിളുമായി വെള്ളത്തില്‍നിന്നു പൊങ്ങിവന്ന നിമിഷം അതുകാണാന്‍ അവര്‍ കപ്പലിണ്റ്റെ വക്കില്‍ കഴുത്തുനീട്ടിനിന്നു. ആടിയുലയുന്ന കപ്പലില്‍ ഇരുമ്പുകമ്പിയില്‍തൂങ്ങുന്ന ടണ്‍കണക്കിനു ഭാരമുള്ള ലോഹക്കൂട് ഡെക്കിനുമുകളില്‍ തലങ്ങും വിലങ്ങും പായുന്നതിനിടയിലാണത്. ഒരുതരത്തില്‍ അത് എവിടെയും പോയി തട്ടാതെ നിലത്തേക്കിറക്കാന്‍ പാടുപെടുമ്പോഴാണ് അവര്‍ അതുകടന്നുപിടിക്കാന്‍ തലയുംനീട്ടി പാഞ്ഞുവരുന്നത്. മണ്ണിറക്കുന്നതുവരെ ആരും അടുത്തുപോകരുതെന്ന വിലക്കു മറികടന്നാണത്. ഞാന്‍ നിന്നുവിയര്‍ത്തു. ഉടനെ നാലഞ്ചാളുകളുടെ തല വെട്ടിപ്പിളര്‍ന്ന് ചോരചീറ്റുന്നതു കാണണം. പോരാത്തതിന്, വെറും പരിചയത്തിണ്റ്റെയും സൌഹൃദത്തിണ്റ്റെയും ചോരത്തിളപ്പിണ്റ്റെയും പേരിലാണ് ഞാന്‍ ഈ യന്ത്രം കയ്യാളുന്നത്. പരിചയസമ്പന്നരായ കപ്പല്‍ജോലിക്കാരെ രാത്രികാലത്ത് ഉപദ്രവിക്കേണ്ടെന്നു കരുതിയാണ് ഞാന്‍ ഈ ദൌത്യം സ്വയം ഏറ്റെടുത്തത്. എന്തെങ്കിലും അബദ്ധം പിണഞ്ഞാല്‍?
ഞാന്‍ നിന്നുരുകി. ഡെക്കിനുമുകളില്‍ മണ്ണുമാന്തി ഉലഞ്ഞാടുന്നു. സമയംകളയാനില്ല. ഞാന്‍ പഠിച്ച ഭൌതികശാസ്ത്രം രക്ഷക്കെത്തി. പെന്‍ഡുലത്തിണ്റ്റെ ആയം കുറക്കാന്‍ നീളം കുറച്ചാല്‍ മതി. ഉടന്‍ യന്ത്രത്തിണ്റ്റെ ലിവര്‍പിടിച്ചുവലിച്ച് മണ്ണുമാന്തി പൊക്കി. എങ്കിലോ ആ ആക്കത്തിന് അതു ക്രെയിനിണ്റ്റെ (ഞങ്ങള്‍ അതിനെ 'ബൂം' എന്നു പറയും) മുകളില്‍തട്ടി തകരരുതു താനും. അതു തടയാന്‍ പൊടുന്നനെ അയച്ചുവിട്ടാലോ താഴേക്കുള്ള പാച്ചിലില്‍ ഇരുമ്പുകയര്‍തന്നെ പൊട്ടിയേക്കും. ഞാന്‍ ആട്ടം കൂട്ടിയും കുറച്ചും നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കപ്പലിണ്റ്റെ മുകളില്‍ ഇതെല്ലാം നോക്കിനിന്നിരുന്ന കപ്പിത്താന് ഉച്ചഭാഷിണിയില്‍ അലറി, ഡെക്കില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുപോകാന്‍. ആ തക്കത്തിന്, കപ്പലിണ്റ്റെ ആട്ടവും കപ്പല്‍തട്ടിണ്റ്റെ കിടപ്പും ഒപ്പിച്ച് ഞാന്‍ ഒരുവിധം മൃദുവായി സാധനം നിലത്തിറക്കി. അത്തരമൊരു കളിക്ക് പിന്നീടു ഞാന്‍ മുതിര്‍ന്നിട്ടില്ല.
അനുഭവങ്ങള്‍നിറഞ്ഞ അവസരങ്ങള്‍ ചിലപ്പോള്‍ നമ്മെ തേടിവരും. വടക്കെ ഇന്ത്യയില്‍നിന്നുള്ള ഒരു മടക്ക യാത്രയിലായിരുന്നു അത്. വാരാണസിയില്‍നിന്ന് ബോംബേക്കുള്ള യാത്ര. ഉത്തര്‍പ്രദേശിണ്റ്റെ ഉള്‍പ്രദേശങ്ങള്‍കടന്നു വന്നപ്പോഴേക്കും പതിവുവിമാനങ്ങളെല്ലാം പോയിക്കഴിഞ്ഞിരുന്നു. താമസിയാതെ അലഹബാദുവഴി ദില്ലിയിലേക്കുപോകുന്ന ഒരു കൊച്ചു വിമാനമുണ്ടെന്നും പിന്നെ ദില്ലിയില്‍നിന്ന് ബോംബേക്കു നേരിട്ടു പറക്കാമെന്നും വിമാനക്കമ്പനി പറഞ്ഞു. ഞാന്‍ ടിക്കറ്റെടുത്ത് വാരാണസി വിമാനത്താവളത്തില്‍ കാത്തിരുന്നു. സമയമായിട്ടും ആളനക്കമൊന്നുമില്ല. ക്ഷമകെട്ട്, ആ വഴിവന്ന ഒരു പൈലറ്റിണ്റ്റടുത്ത് കാര്യമന്വേഷിച്ചു. "ഓ, നിങ്ങളാണോ ആ യാത്രക്കാരന്? ആരും ഈ വിമാനത്തില്‍ പോകാറില്ല. ഞങ്ങള്‍ വിമാനജോലിക്കാര്‍മാത്രമേ ഉണ്ടാകൂ. അലഹബാദില്‍നിന്നാണ് യാത്രക്കാര്‍ കയറുക. ഏതായാലും കൂടെ വരൂ."
൧൯൮൦-കളിലാണിത്. ഞങ്ങള്‍ വിമാനത്തില്‍ കയറി കതകടച്ചു. ഒരേയൊരു യാത്രക്കാരനായതിനാല്‍ സ്വാഗതവും സുരക്ഷാപാഠവും ഒന്നും വേണ്ടല്ലോ എന്നായി ആകാശസുന്ദരി. പക്ഷെ എനിക്കൊരാവശ്യമുണ്ടെന്നു ഞാന്‍. കോക്പിറ്റിലിരുന്ന് വിമാനമോടിക്കുന്നത് ഒന്നു കാണണം. അതിനു സുരക്ഷാവിലക്കുണ്ടെന്ന് അവള്. ഒരൊറ്റ യാത്രക്കാരനും മൂന്നു വിമാനജോലിക്കാരും ഉള്ളപ്പോള്‍ എന്തു സുരക്ഷാപ്രശ്നം എന്നു ഞാന്‍. അവള് പൈലറ്റിനോടു സമ്മതം ചോദിച്ചുവന്നു. എന്നെ കോ-പൈലറ്റിണ്റ്റെ സീറ്റിലിരുത്തി ആ സര്‍ദാര്‍ജി പൈലറ്റ് വിമാനംപറത്തുന്നതു കാണിച്ചുതന്നു. അര മണിക്കൂറ്. വിമാനം ഉയര്‍ത്തിയും താഴ്തിയും ചരിച്ചും വളച്ചും. അലഹബാദില്‍ ഇറങ്ങാറായപ്പോള്‍ നന്ദിപറഞ്ഞ് ഞാന്‍ എണ്റ്റെ സീറ്റില്‍പോയിരുന്നു. വിമാനത്താവളത്തില്‍ ഉയര്‍ന്നുപൊങ്ങുമ്പോഴും താഴ്ന്നിറങ്ങുമ്പോഴും കോക്പിറ്റില്‍ അന്യര്‍ ഇരിക്കരുത് എന്നാണു നിയമം.
അലഹബാദില്‍നിന്ന് മൂന്നേമൂന്നു യാത്രക്കാര്‍കൂടെ കയറി. എല്ലാം വിദേശികള്‍. ദില്ലിയിലെത്തിയപ്പോള്‍ എണ്റ്റെ വിമാനം പോയിക്കഴിഞ്ഞിരുന്നു. പകരം ജയ്പൂറ്‍, ജോധ്പൂറ്‍, ഉദയ്പൂറ്‍, നാഗ്പൂറ്‍ വഴി ഒരു നീണ്ടയാത്ര. വഴിക്ക് മണല്‍ക്കാറ്റുകൊണ്ട് വിമാനം മണിക്കൂറുകളോളം വൈകി. അവസാനം ബോംബേയിലെത്തിയപ്പോള്‍ ഏകദേശം തീവണ്ടിയാത്രയുടെ സമയമെടുത്തിരുന്നു.
അതിനെല്ലാം കുറെ മുന്‍പാണ്. ബോംബേയില്‍നിന്ന് ഗോവയിലേക്കൊരു യാത്ര. രാവിലെ വിമാനത്തില്‍ കയറി. മഴകാരണം പുറപ്പെടാതെ മണിക്കൂറുകള്‍ വിമാനത്തിനുള്ളില്‍. പിന്നെ പുറത്തിറക്കി. ഉച്ചകഴിഞ്ഞ് വീണ്ടും വിമാനത്തില്‍. ഒരുമണിക്കൂറ് യാത്രകഴിഞ്ഞ് ഗോവയില്‍ ഇറങ്ങാന്‍ കഴിയാതെ തിരിച്ചു ബോംബേയിലേക്ക്. വൈകുന്നേരത്തോടെ വീണ്ടും ഗോവയിലേക്ക്. വീണ്ടും ഗോവയില്‍ ഇറക്കാന്‍ കഴിയാതെ വിമാനം തിരിച്ചു പറത്തി. മഴ ഒന്നു ശാന്തമായപ്പോള്‍ വിമാനം പറത്താമെന്നു പൈലറ്റ്. കൂടെപ്പോരില്ലെന്നു ജീവനക്കാര്‍. എന്തോ ഒത്തുതീര്‍പ്പില്‍ രാത്രിയോടെ അതേവിമാനത്തില്‍ ഗോവയിലേക്ക്. മൂന്നാംതവണ നിലത്തിറങ്ങി. അന്നൊക്കെ ഗോവയിലെ വിമാനത്താവളത്തില്‍ രാത്രി വിമാനമിറക്കാന്‍ സൌകര്യങ്ങളില്ലായിരുന്നു. റണ്‍വേയില്‍ ചൂട്ടുകത്തിച്ചുവച്ചാണ് അന്ന് വിമാനമിറക്കിയത്. ഇറങ്ങിയപ്പോഴാണറിയുന്നത്, ഞങ്ങളുടെ പെട്ടികളൊന്നും കൂടെ വന്നിട്ടില്ല. പിന്നീടറിയുന്നു, ആ വിമാനം കേടായിരുന്നെന്നും എണ്ണച്ചോര്‍ച്ചകൊണ്ട് ഇനിയൊരു പത്തുമിനിറ്റുകൂടി അതിനു പറക്കാന്‍ കഴിയുമായിരുന്നില്ലെന്നും! ഒരു മഹാദുരന്തം മുട്ടിവിളിച്ചിട്ടു പടി കൊട്ടിയടച്ചതുപോലെ.
കര്‍ണാടകത്തിലൂടെയുള്ള ഒരു യാത്രയിലാണ് ആളിറങ്ങിയപ്പോഴേക്കും മിനിബസ്സ് താനേ നിരങ്ങിനീങ്ങാന്‍ തുടങ്ങിയത്. ഡ്രൈവറുടെവശത്തെ കതകിനുപുറത്തു നിന്നിരുന്ന ഞങ്ങള്‍ ഒന്നുരണ്ടുപേര് അകത്തു ചാടിക്കയറി ബ്രേക്കിടാന്‍ ശ്രമിക്കുമ്പോഴേക്കും അതുപോയി ഒരു മരത്തിലിടിച്ചുനിന്നു. നിരത്തിനും അതിനപ്പുറത്തെ ചെങ്കുത്തായ കൊല്ലിക്കുമിടയിലെ ഒറ്റ മരത്തില്‍!

മറയാന്‍ മടിക്കുന്ന കഥകള്‍
ബാല്യത്തിന് ഒരു ഗുണമുണ്ട്. മനസ്സിലൊന്നുതട്ടിയാല്‍ അതു പിന്നെ കല്ലാണ്. കൊച്ചുന്നാളത്തെ കാര്യങ്ങള്‍ അത്രയെളുപ്പം മറക്കില്ല. വാര്‍ധക്യത്തിനൊരു ദോഷമുണ്ട്. മനസ്സിലെന്തും കല്ലുകടിയാണ്. മറക്കേണ്ടതു മറക്കില്ല; മറക്കാന്‍പാടില്ലാത്തതു മറക്കും.
എനിക്കൊരു വിശേഷമുണ്ട്. അസുഖകരമായ കാര്യങ്ങള്‍ മറന്നുപോകും; സുഖകരമായ സംഗതികള്‍ മാത്രം മനസ്സില്‍ തങ്ങും. വായനയുടെ കാര്യത്തില്‍ പക്ഷെ മറിച്ചാണ്. നല്ലതെല്ലാം വായിച്ചങ്ങനെ മറക്കും. വേണ്ടാത്തതെല്ലാം മനസ്സില്‍ കൊണ്ടുനടക്കും. പ്രത്യേകിച്ചും അസുഖകരമായ കഥകള്‍.
ഒരുപാടു കഥകള്‍ വായിച്ചുകൂട്ടുന്ന കൂട്ടത്തിലാണു ഞാന്‍. അല്ലെങ്കിലും കഥകള്‍ ഇഷ്ടപ്പെടാത്തവരാരുണ്ട്? അപൂര്‍വം ചിലര്‍ -- എണ്റ്റെ ഭാര്യയെപ്പോലെ. ഒരുപക്ഷെ എണ്റ്റെ കെട്ടുകഥകളും കള്ളക്കഥകളും കേട്ടുമടുത്തിട്ടാകും ഭാര്യ കഥകള്‍ കാര്യമായി വായിക്കാത്തത്. എണ്റ്റെ ഇളയച്ഛന് 'മാതൃഭൂമി'ആഴ്ചപ്പതിപ്പിണ്റ്റെ പഴയ ലക്കങ്ങള്‍ ബൈണ്റ്റുചെയ്തു സൂക്ഷിക്കുമായിരുന്നു. അന്പതുകളിലെ ആ ലക്കങ്ങളാണ് അറുപതുകളില്‍ അക്ഷരംകൂട്ടിവായിക്കാറായപ്പോള്‍ ഞാന്‍ വായിച്ചുതുടങ്ങുന്ന പാഠ്യേതരകാര്യങ്ങള്‍. ബാലപംക്തിയില്‍ കൊച്ചുകുട്ടികളുടെ പടത്തിനുതാഴെ കൊടുക്കുന്ന പേരുകള്‍ വായിച്ചുവായിച്ച്, മെല്ലെ നേരിട്ടു കഥകളിലേക്കുകടന്നു. (സത്യത്തില്‍ എണ്റ്റെ മകളും കൊച്ചുകുട്ടിക്കാലത്ത് ആഴ്ച്ചപ്പതിപ്പുകിട്ടിയാല്‍ ആദ്യം ആ പടങ്ങള്‍ തേടിപ്പിടിച്ച്, പേരുകള്‍ വായിച്ചുകൊടുക്കാന് ആവശ്യപ്പെടുമായിരുന്നു. എന്തിന്, മലയാളമറിയാത്ത എണ്റ്റെ അയല്‍വക്കത്തെ കുട്ടിപോലും അത്യുത്സാഹത്തോടെ ആ പടങ്ങള്‍ നോക്കിയിരിക്കുന്നതു കണ്ടിട്ടുണ്ട്. )
സൂക്ഷ്മാംശങ്ങള്‍ ഓര്‍മയില്ലെങ്കിലും അന്നു വായിച്ച മൂന്നാലുകഥകള്‍ ഇടക്കിടയ്ക്കു തേട്ടിവരും. 'ഭിണ്ണക്കന്‍ വിരലുകള്‍', 'ദൃക്സാക്ഷി', 'ചിലന്തിച്ചാറ്', 'ഉണക്കമരങ്ങള്‍'.
ഒരുകൊച്ചുകുട്ടി എന്തിനോ തല്ലുകിട്ടി സങ്കടപ്പെട്ടു മനോരാജ്യത്തിലലയുന്നതാണ് 'ഭിണ്ണക്കന്‍ വിരലുകള്‍' എന്ന കഥയില്‍. രണ്ടാനച്ഛനോ യാചകനേതാവോ മറ്റോ ആണു വില്ലന്‍. കഥയോടൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ചിത്രംനോക്കി ഞാനുമിരുന്നുതേങ്ങി. ഇപ്പോഴും കൊച്ചുകുട്ടികള്‍ വിതുമ്പുമ്പോള്‍ എനിക്കാചിത്രം മനസ്സില്‍വരും. വിട്ടുമാറാത്ത നൊമ്പരമായി അത്.
'ദൃക്സാക്ഷി' ഒരു മന:ശാസ്ത്ര കഥയായിരുന്നു. ഒരു ഛായാഗ്രാഹകന്‍ (അന്ന് പടംപിടിക്കല്‍ കറുപ്പിലും വെളുപ്പിലുമാണ്) കുറെ ചിത്രങ്ങള്‍ കൈമാറാന്‍ തണ്റ്റെ കാറില്‍ സുഹൃത്തിണ്റ്റെ ബംഗ്ളാവില്‍ ചെല്ലുന്നു. വണ്ടി അകത്തേക്കെടുക്കുമ്പോള്‍ ചക്റത്തിനടിയില്‍ സുഹൃത്തിണ്റ്റെ വളര്‍ത്തുനായ അബദ്ധത്തില്‍ പെട്ടുപോകുന്നു. ഇറങ്ങിനോക്കുമ്പോള്‍ പകുതിപ്റാണനില്‍ പിടയുകയാണ് പ്റിയപ്പെട്ട പട്ടി. അതു താമസിയാതെ ചാകും. ഇനിയും വേദനതീറ്റിക്കുന്നതിനുപകരം അതിനെ ഉടന്‍ കൊന്നുകളയാമെന്ന് അത്യധികം ദു:ഖത്തോടെ അയാള്‍ തീരുമാനിക്കുന്നു. കാറു പിറകോട്ടെടുത്ത് ഒരിക്കല്‍കൂടി പട്ടിയുടെ മുകളില്‍ കയറ്റിയിറക്കുന്നു. ദയാവധം തന്നെ. ദു:ഖസ്മരണയായി ഒരു ചിത്രമെങ്കിലുമെടുത്ത് സുഹൃത്തിനുനല്‍കാം എന്നു കരുതി അതിണ്റ്റെ ഫോട്ടോവുമെടുക്കുന്നു.
സുഹൃത്തിണ്റ്റെ ഭാര്യയെ അതിക്റൂരമായി കാറിണ്റ്റെ അടിയിലിട്ടരച്ചു കൊലചെയ്ത കുറ്റത്തിന് അയാള്‍ വിചാരണചെയ്യപ്പെടുന്നതാണ് പിന്നീട്. അയാള്‍ ആണയിട്ടുപറയുന്നു, താന്‍ വളര്‍ത്തുനായയെയാണു കൊന്നതെന്നും, അതാകട്ടെ പട്ടിയുടെ മരണപ്പിടച്ചില്‍കണ്ടു സങ്കടം സഹിക്കവയ്യാതെ നടത്തിയ ദയാവധമായിരുന്നെന്നും. പെട്ടന്നയാള്‍ക്കോര്‍മവരുന്നു, താനെടുത്ത ചിത്റങ്ങളെപ്പറ്റി. ഫോട്ടോഫിലിം ഡെവലപ്പ്ചെയ്തു തെളിവുകാണിക്കാമെന്ന് ആത്മാര്‍ഥമായിത്തന്നെ അയാളേല്‍ക്കുന്നു. തണ്റ്റെ സ്റ്റുഡിയോവിലെ ഡാര്‍ക്ക് റൂമില്‍ രാസലായനിയില്‍നിയില്‍ക്കിടന്ന് ഫോട്ടോവിലെ രൂപം ഉരുത്തിരിഞ്ഞുവരുമ്പോള്‍ ചുവന്ന വെളിച്ചത്തില്‍ അയാള്‍ കാണുന്നത് കാറിണ്റ്റടിയില്‍പെട്ടരഞ്ഞ പട്ടി. മറ്റുള്ളവര്‍ കാണുന്നത് ചതഞ്ഞരഞ്ഞ സ്ത്രീശരീരം. മനസ്സിണ്റ്റെ ഇത്തരം മാറാട്ടം നാം ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കാതിരിക്കില്ല. ബുദ്ധിയെ പറ്റിക്കാന്‍ മനസ്സെടുക്കുന്ന കുതന്ത്രം.
അതേസമയം മനുഷ്യനെത്തന്നെ പറ്റിക്കാന്‍ ഒരു 'മരുന്നടി'ക്കാരണ്റ്റെ കുതന്ത്രമാണ് 'ചിലന്തിച്ചാറ്' എന്ന കഥയില്‍. അമിതാസക്തിക്ക് ആസ്പത്റിയില്‍ ഏകാന്തവാസം വിധിച്ച് കടുത്ത കാവലില്‍ ചികിത്സിക്കപ്പെടുമ്പോഴും അയാള്‍ എങ്ങിനെയോ മയക്കുമരുന്നു സംഘടിപ്പിക്കുന്നു. ഒരെത്തുംപിടിയുംകിട്ടതെ ഡോക്ടര്‍മാര്‍ വലയുന്നു. അയാള്‍ ആകെക്കൂടി ചെയ്തുകാണുന്ന ഒരേയൊരു പ്രവൃത്തിയാകട്ടെ നിരന്തരമായ എഴുത്തുമാത്രവും. വായ കൂടി തുറക്കില്ല. ഇടയ്ക്കിടയ്ക്കു പേനത്തുമ്പൊന്നു നക്കും; അത്രതന്നെ. പരിശോധനക്കിടയില്‍ നാക്കുനീട്ടാന്‍പറയുമ്പോഴാണ് സംശയം തോന്നുന്നത്. ആ മഷിയില്‍ കലര്‍ത്തിയാണ് അയാള്‍ക്കാരോ 'ചിലന്തിച്ചാ'റെന്ന വിഷമരുന്ന് എത്തിച്ചുകൊടുത്തിരുന്നത് എന്നു കണ്ടുപിടിക്കപ്പെടുന്നു. മയക്കുമരുന്നുകള്‍ വരുന്ന വഴികളും പോകുന്ന വഴികളും അന്നേ സങ്കീര്‍ണമായിരുന്നു!
ഒരു അസംതൃപ്തയുടെ വേവലാതികളാണ് 'ഉണക്കമരങ്ങള്‍' എന്ന കഥയില്‍ വായിച്ചതെന്നുതോന്നുന്നു. ഒരുപാടാളുകള്‍ - മുതിര്‍ന്നവര്‍ - അതു ചര്‍ച്ചചെയ്തിരുന്നു. അത്തരം കഥകള്‍ 'മാതൃഭൂമി'യില്‍ വരരുത് എന്നുവരെ അന്നു ചിലര്‍ പറഞ്ഞുകേട്ടു. മനുഷ്യലൈംഗികതയെ ഇന്നു നാം കൂടുതല്‍ അംഗീകരിക്കുന്നു. അല്പം കൂടിപ്പോയെന്നുപറയാനും ആളുണ്ടാകാം ഇന്നും. ഇക്കഥകള്‍ എഴുതിയതാരാണ് എന്നൊന്നും എന്നോടു ചോദിക്കരുത്. എല്ലാം മറന്നു. തലക്കെട്ടുകള്‍ ഇത്ര സൂക്ഷ്മതയോടെ ഓര്‍മവന്നതില്‍ എനിക്കത്ഭുതമുണ്ടുതാനും. ഇതുവായിച്ച് ആര്‍ക്കാനും ഈ കഥകള്‍ ഓര്‍ത്തെടുത്ത് എണ്റ്റെ ബാല്യകാലകഥാസ്മരണകളെ തിരുത്താന്‍ കഴിഞ്ഞാല്‍ സന്തോഷം.
gns.bhoomimalayaalam@gmail.com

Sunday, 24 July 2011
അയല്പക്കം
മനുഷ്യന് സാമൂഹ്യജീവിയാണെന്ന കാര്യം സ്കൂള്‍ക്ലാസ്സുതൊട്ടേ പഠിപ്പിക്കുന്നതാണ്. അന്നൊന്നും അതത്ര തിരിച്ചറിയുന്നില്ല, വീട്ടിലായാലും നാട്ടിലായാലും. വീട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നുമകന്ന് ഒറ്റയ്ക്കുതാമസിക്കുമ്പോഴാണ് സാമൂഹ്യജീവിതത്തിന്റെ പ്രസക്തി മനസ്സിലായിത്തുടങ്ങുക. പിന്നെ കല്യാണമൊക്കെ കഴിയുമ്പോഴേക്കും അതിന്റെ പ്രസക്തി കൂടുന്നു. കുഞ്ഞുങ്ങളുമൊക്കെയായി കുടുംബജീവിതക്കാലത്താണ് സാമൂഹ്യജീവിതത്തിന് ഒരര്‍ഥമൊക്കെ തോന്നുക. വയസ്സാകുന്നതോടെ വീണ്ടും സമൂഹത്തില്‍നിന്ന് ഒരകല്‍ച്ചയുണ്ടാകുന്നു.
സാമൂഹ്യജീവിതത്തിന്റെ ആദ്യപടിയാണ് അയല്പക്കം. സ്വന്തം വീട്ടിലെ സ്വാതന്ത്ര്യവും സമൂഹത്തിന്റെ അതിര്‍വരമ്പുകളും ഒന്നിച്ചനുഭവിക്കുന്നു അയല്‍ക്കാരുമായുള്ള ഇടപഴകലില്‍. അയല്‍ക്കാര്‍ അച്ഛനമ്മമാരെപ്പോലെയും സഹോദരീസഹോദരന്മാരെപ്പോലെയും പെരുമാറുമ്പോഴും എന്തോ ഒന്ന്, ഒരു പരിധി, നമ്മെ പിന്നിലേക്കുവലിക്കുന്നു. കെട്ടിപ്പിടിക്കാന്‍പറ്റാത്ത അച്ഛനമ്മമാരായും കൈകോര്‍ത്തുപിടിക്കാന്‍ പറ്റാത്ത സഹോദരീസഹോദരന്മാരായും നാമവരെ അറിയുന്നു. ആ തിരിച്ചറിവാണ് പിന്നെ പൊതുസമൂഹത്തില്‍ നമ്മെ ഉത്തരവാദിത്വമുള്ള വ്യക്തികളായി രൂപപ്പെടുത്തുന്നത്.
എറണാകുളം മഹാരാജാസ് കോളേജില്‍, പുറമെ എന്തു വഴക്കിനും വക്കാണത്തിനും മൂരിശ്റ്^ംഗാരത്തിനും മടിക്കാത്തവര്‍പോലും സ്വന്തംക്ളാസ്സിലെ സഹപാഠികളെ ആണ്‍പെണ്‍വ്യത്യാസമില്ലാതെ സ്വന്തം കൂടെപ്പിറന്നവരെപ്പോലെ കണ്ടുനടത്തിയും കൊണ്ടുനടന്നും സംരക്ഷിച്ചിരുന്നത് എനിക്കിന്നും കോരിത്തരിപ്പിക്കുന്ന അനുഭവമാണ്. ഇന്നുകേള്‍ക്കുന്ന സ്ത്രീപീഡനക്കഥകള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നു. അമ്മയായും പെങളായും ഭാര്യയായും മകളായും കൂട്ടുകാരിയുമായി കരുതേണ്ട പന്ചനക്ഷത്രങ്ങളെ എങ്ങിനെ ഒരു പുരുഷന് ബലാല്‍സംഗംചെയ്യാനാകും? സമൂഹത്തിനെവിടെയോ പാളംതെറ്റുന്നുണ്ട്.
എന്നുവച്ച് വേലിക്കിരുവശത്തെ പ്രണയങ്ങള്‍ പണ്ടൊന്നും ഇല്ലായിരുന്നു എന്നല്ല. ഒന്നുകില്‍ അവ തഴച്ചുവളര്‍ന്ന് പൂത്തുപന്തലിച്ച് കായാകുമായിരുന്നു. അല്ലെങ്കില്‍ മുളയിലേ കൂമ്പുണങ്ങി മണ്‍മറയുമായിരുന്നു. അതൊന്നും അത്രവലിയ കാര്യവുമല്ലായിരുന്നു. തുണക്കൊരിണ. അതു മനുഷ്യന് നേടിയിരിക്കും. അതൊരു സാമൂഹ്യപാഠമാണ്.
സ്വാതന്ത്ര്യാനന്തരഭാരതം നമുക്കു കാഴ്ചവച്ചത് നിരാശയായിരുന്നു. അന്പതുകളിലെ ഇല്ലായ്മയും വല്ലായ്മയും കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത് - തീണ്ടലും അയിത്തവും ജന്മിത്വത്തിന്റെ തിരുശേഷിപ്പുകളും വെള്ളത്തൊലിയുടെ മാസ്മരികതയുമെല്ലാം. സമഷ്ടിയുടെ സീല്‍ക്കാരം ഇടിമുഴക്കമായിട്ടുമില്ല. അന്നൊക്കെ ഒരു 'പകുതി' ജീവിതമായിരുന്നു ഒട്ടുമിക്കവര്‍ക്കും. 'വലിയപകുതി'യോ 'ചെറിയപകുതി'യോ എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ സാധാരണകുടുംബങ്ങള്‍ തമ്മില്‍. 'ചെറു'തായാലും 'വലു'തായാലും അയല്പക്കം അയല്പക്കമായിരുന്നു. കൊടുക്കലും വാങ്ങലും ഒരു ജീവിതരീതിയായിരുന്നു. അറിഞ്ഞും അറിയാതെയുമുള്ള ആസ്തി-ബാധ്യതാ-കൈമാറ്റം. അതു കഞ്ഞിയാകാം കന്യകയാകാം.
അയല്‍ക്കാരനെ സ്നേഹിക്കാന്‍ ക്റിസ്തു പറഞ്ഞതിന് രണ്ടായിരംവര്‍ഷത്തെ പഴക്കമായി. എന്നുവച്ചാല്‍ പഴകിപ്പൊടിഞ്ഞുപോയി എന്നര്‍ഥം.
'അയല്‍ക്കാര്‍' എന്ന വിഷയത്തെപ്പറ്റി കുട്ടികളെഴുതിയ ലേഖനങ്ങള്‍ വായിച്ചു മാര്‍ക്കിടാനിടയായി ഒരിക്കല്‍. അതിലൊരു കുട്ടി എഴുതി: ".....വൈകുന്നേരമായാല്‍ അയല്‍ക്കാര്‍ കൂട്ടംകൂട്ടമായെത്തും, ടീവി കാണാന്‍. അവര്‍ക്കൊക്കെ ചായയും പലഹാരങ്ങളുമുണ്ടാക്കി എന്റെ അമ്മയ്ക്കു മടുത്തു. ആ ദേഷ്യം പിന്നെ ഞങ്ങളോടാണു കാണിക്കുക.....". നഗരങ്ങള്‍ക്കുപുറത്ത് നടാടെ ടീവി വന്ന കാലമാണ്; അണുകുടുംബം രൂപപ്പെട്ടുവന്ന സമയവും. മധ്യവര്‍ഗത്തിന്റെ പൈത്ര്^കമാത്ര്^ക മാറ്റിവരച്ച സമയവുമായിരുന്നു അത്. അയലത്തെ വീട്ടുകാരുമായി സന്ധ്യാസമയത്തെ നാട്ടുവര്‍ത്തമാനം ടീവിക്കായി വഴിമാറിയതും പുത്തന്‍മധ്യവര്‍ഗ-പൊങ്ങച്ചങ്ങള്‍ തലനീട്ടിത്തുടങ്ങിയതും അക്കാലത്താണ്. അതെല്ലാം സത്യസന്ധമായി, നിര്‍ദോഷമായി വിവരിച്ച ആ ലേഖനമാണ് സമ്മാനത്തിനായി ഞാന്‍ തിരഞ്ഞെടുത്തത്. കുട്ടികള്‍ക്ക് കളങ്കമില്ലല്ലോ. പക്ഷെ മറ്റു മൂല്യനിര്‍ണായകര്‍ എനിക്കെതിരുനിന്നു. ആളറിയുമ്പോള്‍ ആ അച്ഛനമ്മമാരും അയല്‍ക്കാരും സമ്ഭ്രാന്തരാകും എന്ന ഒറ്റക്കാരണത്താല്‍മാത്രം ഞാനും വഴങ്ങി.
നല്ല അയല്പക്കം ഒരു ഭാഗ്യമാണ്; ചീത്ത അയല്പക്കം ഒരു ശാപവും. എന്റെ ജീവിതത്തില്‍ ഒരു ഡസന്‍തവണ എനിക്കു വീടുമാറേണ്ടിവന്നിട്ടുണ്ട്. അതായത് ഒരു ഡസന്‍തരക്കാരായ അയല്‍ക്കാരുമായി ജീവിക്കേണ്ടിവന്നിട്ടുണ്ട്. അതില്‍ ഞാനൊരു ശാപമായിത്തോന്നിയവരുമുണ്ട്. സമൂഹത്തിന്റെ മുന്‍വിധികള്‍ക്കെതിരുനില്‍ക്കുന്നവരെല്ലാം എക്കാലത്തും ശത്രുക്കളാണല്ലോ. കല്യാണത്തിന് അണിഞ്ഞൊരുങ്ങിപ്പോയില്ലെങ്കില്‍, 'ബര്ത്ഡേ പാര്‍ട്ടി'ക്കു സമ്മാനവുമായി ചെന്നില്ലെങ്കില്‍, ദീവാളിക്കു പടക്കംപൊട്ടിച്ചില്ലെങ്കില്‍, 'നരകാസുര'നെ കത്തിക്കാനും അഷ്ടമിരോഹിണിക്ക് 'ദഹി ഹണ്ടി' തകര്‍ക്കാനും കാശുകൊടുത്തില്ലെങ്കില്‍, അസമയത്ത് സ്റ്റീറിയോവിലൂടെയുള്ള അസുരസംഗീതം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കില്‍, മാലിന്യങ്ങള്‍ ആരാന്റെ തലയില്‍ തട്ടരുതെന്നു വിലക്കിയെങ്കില്‍, വളര്‍ത്തുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ അഴിച്ചുവിടരുതെന്നും തൂറിപ്പിക്കരുതെന്നും ആവശ്യപ്പെട്ടെങ്കില്‍, 'വൈകീട്ടത്തെ പരിപാടി'ക്ക് 'കമ്പനി' കൊടുത്തില്ലെങ്കില്‍ നമ്മള് അയല്ക്കാര്ക്ക് അനഭിമതരായി.
പുകവലിക്കാര്‍ക്കൊരസുഖമുണ്ട്; ആരാനും മുമ്പില്പെട്ടാല് ഉടനെ ഒന്നെടുത്തു കത്തിക്കുകയായി. 'വിരോധമില്ലല്ലോ' എന്നൊരു ഭമ്ഗിവാക്കും ചിലപ്പോള്‍ കൂനിലൊരുകുത്തായിക്കിട്ടിയേക്കും. ബസ്സിലോ മുറിയിലോ കയറുന്നതിനുമുന്പ് കുറ്റിവലിച്ചെറിഞ്ഞ്, വായ്ക്കുള്ളിലെ ബാക്കിപ്പുക അകത്തുകയറി പുറത്തുവിടുന്ന അശ്ലീലവും അവര്‍ കാണിക്കും. മദ്യപിച്ചവര്‍ക്കാവട്ടെ, അതു നാലാളെ അറിയിച്ചാലേ മിനുങ്ങലിനൊരു മിനുസ്സം വരൂ. പുളിപ്പുകൂടുന്തോറും പുളപ്പും കൂടും. പട്ടിവളര്‍ത്തലുകാര്‍ക്കാകട്ടെ, പട്ടിയെക്കൊണ്ട് മറ്റുള്ളവര്‍ക്ക് എത്ര ഉപദ്രവം ചെയ്യാന്‍ സാധിക്കുമോ അതു മുഴുവന്‍ ചെയ്യാതെ വയ്യ. ഒരാള്‍ വന്നാല്‍ അതിനെയൊന്നു കെട്ടിയിടില്ല. കുരച്ചുതുള്ളിയടുക്കുന്ന ജന്തുവിനെ ഒന്നു നിയന്ത്രിക്കാന്‍ പറഞാല്‍ 'അതൊന്നും ചെയ്യില്ല' എന്നായിരിക്കും പതിവു മറുപടി. ഉടമസ്ഥനെ ഒന്നും ചെയ്യില്ല, അതു തന്നെ ന്യായം. നിര്‍ത്താത്ത കുരയും സഹിക്കാത്ത നാറ്റവുംകൊണ്ട് പൊറുതിമുട്ടിപ്പോവും കാര്യമായ ജന്തുസ്നേഹമില്ലെങ്കില്‍ വിരുന്നുകാരന്. രാത്രിമുഴുവന്‍ കുരച്ചുകുരച്ച് അയല്‍ക്കാരെ അലോസരപ്പെടുത്തുകയുംചെയ്യും യജമാനന്റെ പുന്നാരപ്പട്ടി. പിന്നെ രവിലെയും വൈകീട്ടുമെല്ലാം മലമൂത്രവിസര്‍ജനത്തിനായി ഒരു കൊണ്ടുപോക്കുണ്ട്. അയല്‍ക്കാരുടെ വളപ്പിലും വാഹനങ്ങളിലും റോട്ടുവക്കിലും കളിസ്ഥലത്തും പൂന്തോട്ടത്തിലുമെല്ലാമായിരിക്കും അഭിഷേകോത്സവം. പട്ടിയെ കുട്ടിയെപ്പോലെ സ്നേഹിക്കുന്നവര്‍ അതിനെ കിടപ്പറയിലടക്കം കയറ്റിയിരുത്തുമ്പോള്‍, തന്റെ കക്കൂസ്മാത്രം തന്റെ 'ഡിയറസ്റ്റി'ന്റെ ദൈവവിളിക്കു തുറന്നുകൊടുക്കാത്തതെന്തെന്ന് പലരോടും ചോദിച്ചിട്ടുണ്ടെങ്കിലും മറുപടി കിട്ടിയിട്ടില്ല.
ഒരുതരം മനോരോഗമാണ് ഈ മൂന്നുതരം ആള്‍ക്കാരുടെയും പെരുമാറ്റം. അതിലും ഗൌരവതരമാണ് ഭക്തിമാര്‍ഗക്കാരുടെ അയല്‍ക്കൂട്ടങ്ങളും പ്രാര്‍ഥനായോഗങ്ങളും പൊതുപ്രദര്‍ശനങ്ങളും. വ്യക്തിഗതമായ വികാരവിചാരവിചിന്തനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചേതീരൂ എന്ന വാശി. പുകവലിക്കാരുടെയും മദ്യപാനികളുടെയും പട്ടിവളര്‍ത്തലുകാരുടെയും സംയോജിതരോഗത്തേക്കാള്‍ മുന്തിയ മഹാരോഗം. സംസ്ക്കാരമെന്നത് സ്വന്തംമനസ്സിനെ മെരുക്കുന്നതോടൊപ്പം മറ്റുള്ളവരുടെ മനസ്സിനെ മാനിക്കല്‍കൂടിയാണെന്ന് അവര്‍ക്കറിയില്ല.
വിഷമഘട്ടങ്ങളില്‍ ഒരു കൈത്താങ്ങാവണം അയല്‍ക്കാര്‍. നല്ല സമയത്ത് ഒരാഹ്ളാദത്തിനും. അല്ലാതെ മോടികൂട്ടാനും ധാടികാട്ടാനുമല്ല അയല്പക്കം. ഞാന്‍ ഇന്നാളുടെ അയല്‍ക്കാരനെന്നതല്ല പ്രധാനം. ഞാന്‍ അയല്ക്കാര്ക്ക് എന്താണെന്നുള്ളതാണു കാര്യം.
Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...