അത്യുന്നതങ്ങളിൽ മഹത്വം പൊതുവെ കമ്മിയാണ് (ഭൂമിയിൽ സമാധാനവും). എന്നാൽ ഒരു സ്വകാര്യ-ഇംഗ്ലീഷ്‌മീഡിയം കലാലയത്തിന്റെ തലപ്പത്തിരിക്കുമ്പോഴും തന്റെ മകളെ സർക്കാർ-മറാഠി സ്ക്കൂളിൽചേർത്തു പഠിപ്പിക്കുവാനുള്ള ആർജവംകാട്ടിയ വ്യക്തിയാണ് പ്രൊഫസർ രാം ജോഷി. ഇംഗ്ലീഷ് ആർക്കും അനായാസം എപ്പോൾവേണമെങ്കിലും പഠിക്കാം. പക്ഷെ ആദ്യം സ്വന്തംഭാഷ അറിഞ്ഞിരിക്കണം ഒരു ഭാരതീയൻ. കൊച്ചുകുട്ടികളെ കച്ചവടച്ചരക്കാക്കുന്ന 'വിദ്യാഭാസ'സമ്പ്രദായത്തിനെതിരെ അദ്ദേഹം പടവെട്ടി. ഒരുപരിധിവരെ തോറ്റു.
തത്ത്വം, 'തനിക്കൊന്നും മറ്റുള്ളോർക്കു വേറൊന്നും' എന്ന വലിയവരുടെ കപടനാട്യത്തിന് കടകവിരുദ്ധമായിരുന്നു ഡോ. രാം ജോഷിയുടെ സ്വകാര്യജീവിതവും പൊതുപ്രവർത്തനങ്ങളും.
എനിക്ക് അദ്ദേഹത്തെ നേരിട്ടറിയില്ല. എന്നാൽ എന്റെ ഭാര്യപറഞ്ഞുപറഞ്ഞ് പ്രൊഫ. രാം ജോഷി മനസ്സിലെന്നും തെളിഞ്ഞുനിൽക്കുന്നു.
കനകം അന്നു കോളേജിൽ ചേർന്നിട്ടേയുള്ളൂ; മുംബൈയിലെ സയണിൽ 'South Indian Education Society (SIES)'-യുടെ കോളേജിൽ. വളരെയധികം വിഷമങ്ങൾ സഹിച്ചു വളർന്നുവന്ന ഒരു വിദ്യാഭ്യാസസ്‌ഥാപനമാണ് SIES. ഉദ്യോഗാർഥം 'ബംബാ'യിൽ കുടിയേറിയ 'ആദിദ്രാവിഡർ', സ്വന്തം മക്കൾക്കും മരുമക്കൾക്കും തെക്കൻചിട്ടയിലെ പാഠ്യ-പഠനപദ്ധതികൾ പകർന്നുകൊടുക്കാൻ വഡാലയിൽ 'South Indian Welfare Society (SIWS)'-യുടെ കീഴിലും സ്‌ക്കൂൾ ('സാമ്പാർ-ഇഡ്ഡ്‌ലി-വട-സ്‌ക്കൂൾ' എന്നു പരിഹാസപ്പേര്) നടത്തിപ്പോന്നിരുന്നു. ഈ രണ്ടു വിദ്യാഭ്യാസകേന്ദ്രങ്ങളിലാണ് ഒട്ടുമിക്ക പ്രഗൽഭരും പഠിച്ചുവളർന്നതന്ന്.
അറുപതുകളുടെ അവസാനപാദംതൊട്ട് പതിനേഴുവർഷം പ്രൊഫ. രാം ജോഷിയായിരുന്നു SIES-കോളേജിന്റെ പ്രിൻസിപ്പലും പൊളിറ്റിക്കൽസയൻസിന്റെ പ്രധാനാധ്യാപകനും. ഇനി കാര്യങ്ങൾ എന്റെ ഭാര്യ പറയും:
**********
"അന്ന് വേഷവും ഭാഷയും ഭാഷണവും ഭക്ഷണവും വരെ തെന്നിന്ത്യനായിരുന്നു കോളേജിൽ. ഒരു കൊച്ചുപെൺകുട്ടി എന്നും കോണിപ്പടിയിറങ്ങിവരുന്നതു കാണാം; അടുത്തുള്ള മറാഠിസ്‌ക്കൂളിലെ യൂണിഫോമും ധരിച്ച്. അത് പ്രൊഫ. രാം ജോഷിയുടെ മകളായിരുന്നു. ഇടക്കിടെ "ദാദാ" എന്ന വിളികേൾക്കാം (മറാഠിയിൽ അച്ഛനെ ബഹുമാനപൂർവം). കോളേജിലെ അഞ്ചാംനിലയിലായിരുന്നു പ്രൊഫസറുടെ താമസവും.
മൂന്നാംവർഷം പൊളിറ്റിക്കൽ സയൻസ് ഐച്ഛികമായെടുത്തപ്പോൾ രാം ജോഷിയുടെ ക്ലാസ്സുകൾ തുടങ്ങി. അതുവരെ പ്രിൻസിപ്പലായിമാത്രം ഞങ്ങൾ അകലെനിന്നു നോക്കിക്കണ്ട അദ്ദേഹം ക്ലാസ്സിനകത്ത് തികഞ്ഞൊരു അധ്യാപകനായിരുന്നു. അനാവശ്യഗൗരവം എന്നൊന്ന് അദ്ദേഹത്തിനില്ലായിരുന്നു. ആദ്യമേ പറഞ്ഞുറപ്പിച്ചു, ആർക്കെങ്കിലും ക്ലാസ്സിലെത്താൻ കഴിയാതെ വന്നാൽ ഒഴിവുസമയം അഞ്ചാംനിലയിലെ വീട്ടിലേക്കു വരാം. താൻ, വിട്ടുപോയ പാഠഭാഗങ്ങൾ പറഞ്ഞുതരാം (അന്നും എന്നും മുംബൈയിൽ എവിടെയും സമയത്തിനെത്തുക പ്രയാസം; പോരാത്തതിനു പലരും, പണിയും പഠനവും ഒന്നിച്ചു നടത്തുന്നവരായിരുന്നു).
ദിവസങ്ങൾക്കകം അദ്ദേഹം കുട്ടികളുമായി അടുത്തു. തന്റെ തോൽവികളെപ്പറ്റിയും ജീവിതത്തിലനുഭവിച്ച കഷ്ടങ്ങളെപ്പറ്റിയും പറയുമ്പോൾ ആ കണ്ണുകൾ നീരണിയുമായിരുന്നു.
ഒരു പാവപ്പെട്ട അധ്യാപകന്റെ മൂത്തമകനായിരുന്നു സർ. അച്ഛൻ മരിച്ചതോടെ അമ്മയും മൂന്നുമക്കളും തനിച്ചായി. ദാരിദ്ര്യമെന്തെന്നു നേരിട്ടറിഞ്ഞു.
പഠനകാലത്തുതന്നെ സമഷ്ടിസിദ്ധാന്തത്തിൽ ന്യായമായും ആകർഷിക്കപ്പട്ട അദ്ദേഹം പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങി. ബോംബേയിലെ പാവപ്പട്ട തൊഴിലാളികളുടെ ഇടയിൽ അവരിലൊരാളായി.
ഒരിക്കലദ്ദേഹം പറഞ്ഞു. ഒരുകപ്പു ചായക്കായി താൻ ഒരിടത്ത് അഞ്ചാറു മെയിൽ നടന്നു ചെല്ലും. അതായിരുന്നു തന്റെ പ്രാതലും മധ്യാന്നവും അത്താഴവും. വീട്ടിലെത്തിയാൽ അമ്മയോടു കള്ളംപറയും, "ആയീ, മാജ ജേവൺ ഝാലു"; അമ്മേ, തന്റെ ഊണുകഴിഞ്ഞെന്ന്. "രാം, തൂ ഖരേ ജേവലേസ് കാ?" (രാം, നീ സത്യമായും ഊണുകഴിച്ചോ?) എന്ന ചോദ്യത്തിനു ചെവികൊടുക്കാതെ അമ്മയുടെ കൺവെട്ടത്തുനിന്ന് ഒഴിഞ്ഞുമാറും. വീട്ടിൽ തന്റെ അനിയൻമാർക്ക് ആഹാരം തികയ്ക്കാൻവേണ്ടിയായിരുന്നു ഈ കള്ളം. പിന്നെ അമ്മയുടെ ശ്രദ്ധ തെറ്റിക്കാൻ പഠനകാര്യങ്ങളും പാർട്ടിക്കാര്യങ്ങളും പറഞ്ഞിരിക്കും.
ഡോ. രാം ജോഷിയുടെ വിനയത്തിനും വിവേകത്തിനും വിശാലതയ്ക്കും വിജ്ഞാനത്തിനും വാഗ്മിതയ്ക്കും കനലിന്റെ വിശുദ്ധിയായിരുന്നു. തീയിൽ കുരുത്തതിന്റെ തിളക്കം.
ഒരിക്കലും 'ഞാൻ വലുത്, നീ ചെറുത്' എന്നൊരു ഭാവം അദ്ദേഹം കൊണ്ടുനടന്നില്ല. സ്വയം ചെറുതാകാൻ ആരെയും അനുവദിച്ചുമില്ല.
ഒരിക്കലെനിക്ക് കോളേജിൽ ഫീസ് കൊടുക്കാൻ കഴിയാതെ വന്നു. വീട്ടിലെ സ്ഥിതി എന്തെന്നറിയാവുന്നതുകൊണ്ട് അച്ഛനമ്മമാരെ അലട്ടാൻ തോന്നിയില്ല. നാണക്കേടുകൊണ്ട് കോളേജോഫീസിലെ ആരെയുംകണ്ടു പറയാനും തോന്നിയില്ല. താമസിയാതെ നോട്ടീസ്‌ബോർഡിൽ ഫീസടയ്ക്കാത്തവരുടെ പേരു വരും. ചെറുപ്രായമല്ലേ, അങ്ങനെയങ്ങു ചെറുതാകാൻവയ്യ. അവസാനം പ്രിൻസിപ്പൽ രാം ജോഷിയെത്തന്നെ ചെന്നു കണ്ടു ഓഫീസിൽ.
അദ്ദേഹത്തിന്റെ മുറിയിലോ വീട്ടിലോ ആർക്കുവേണമെങ്കിലും ഏതുനേരവും കയറിച്ചെല്ലാം. ഞാൻ എന്റെ സാമ്പത്തികപ്രശ്നം പറഞ്ഞു. ചെറു പുഞ്ചിരിയോടെ അതുകേട്ട അദ്ദേഹം ഒരു കടലാസ്സിൽ എന്തോ കുറിക്കുന്നതുകണ്ടു. പെട്ടെന്നു തല ഉയർത്തി ഒരു ചോദ്യം: "ഫീസിന്റെ കാലാവധി നീട്ടിത്തരണോ അതോ ഫീസ് വേണ്ടെന്നു വയ്ക്കണോ?"
"എനിക്കെന്റെ പേര് നോട്ടീസ്‌ബോർഡിൽ വരാതിരുന്നാൽ മതി"; ഞാനെന്റെ മനസ്സിലുള്ളതുമാത്രം പറഞ്ഞു.
അദ്ദേഹം പെട്ടെന്നു മുറിവിട്ടിറങ്ങി. മിനിറ്റുകൾക്കകം തിരിച്ചെത്തി. "കനകം എന്നാൽ എന്തെന്നറിയാമോ? മോളേ, ആ പേരുപോലെത്തന്നെ എന്നും പരിശുദ്ധമായിരിക്കൂ. ആ പേര് നോട്ടീസ്‌ബോർഡിൽ വരില്ല; ഈ ടേമിലെ ഫീസ് അടയ്ക്കുകയും വേണ്ട".
അതാണ് രാം ജോഷി എന്ന മനുഷ്യൻ.
ഒരിക്കലദ്ദേഹം 'വൈരുധ്യാത്മകഭൗതികവാദ'ത്തെക്കുറിച്ച് മൂന്നുമണിക്കൂർ ക്ലാസ്സെടുത്തു. തികച്ചും ബോറായിത്തുടങ്ങിയപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറാതായി. അതിൽ അദ്ദേഹത്തിനു പരിഭവമില്ലായിരുന്നു; ആർക്കും എപ്പോൾ വേണമെങ്കിലും കയറിവരാം, ഇറങ്ങിപ്പോകാം. പിന്നൊരിക്കൽ അദ്ദേഹം കാൾ മാർക്ക്സിനെപ്പറ്റി ചർച്ചചെയ്തുകഴിഞ്ഞപ്പോൾ അഞ്ചു മണിക്കൂർ കവിഞ്ഞു; ഞങ്ങളാകട്ടെ സമയംപോയത് അറിഞ്ഞതുമില്ല!
അതേസമയം ഇന്നും അതൊരു വൈരുധ്യമായിത്തോന്നുന്നു, എന്തുകൊണ്ട് അദ്ദേഹത്തിന് മുതലാളിത്തത്തിനോട് പലപ്പോഴും ചായ്‌വുണ്ടായിരുന്നെന്ന്. ഇന്ദിരാഗാന്ധിയുടെ ഭരണശേഷിയിലോ സമ്മിശ്ര-സമ്പത്‌ഘടനയിലോ ഡോ. രാം ജോഷിക്ക് തെല്ലും വിശ്വാസമില്ലായിരുന്നു. സാമൂഹ്യനീതിക്കുവേണ്ടി വാദിച്ച അദ്ദേഹംതന്നെ സമൂഹത്തിന്റെ വൈവിധ്യത്തിലും വാചാലനായി. ഒരു പക്ഷെ അതാണു രാം ജോഷി. സന്ദർഭത്തിനൊത്ത് അനായാസം സംസ്കൃതശ്ലോകങ്ങൾ ചൊല്ലുന്ന അദ്ദേഹം ഒരിക്കൽപോലും ആചാരങ്ങൾ അനുഷ്ഠിക്കുന്നതു കണ്ടിട്ടില്ല. ഭാരതത്തിന്റെ സംസ്കാരവും മാതൃഭാഷയുടെ മഹത്വവും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, പാശ്ചാത്യരുടെ രാഷ്ട്രമീമാംസ ആംഗലേയത്തിൽ പഠിപ്പിച്ചു!
ദക്ഷിണേന്ത്യക്കാരനല്ലാത്തൊരാൾ SIES-ന്റെ തലപ്പത്തുവന്നതും ഒരു വൈരുധ്യമാണ്. 1977-ൽ പ്രൊഫ. രാം ജോഷി ബോംബെ സർവകലാശാലയുടെ കുലപതിയായി. അന്നും അദ്ദേഹം തന്റെ ഓഫീസും വീടുമെല്ലാം തുറന്ന പുസ്‌തകമായിത്തന്നെ സൂക്ഷിച്ചു.
ആരെ വിശ്വസിക്കണമെന്നും ആരെ വിശ്വസിക്കരുതെന്നും നല്ല നിശ്ചയമായിരുന്നു അദ്ദേഹത്തിന്. മഹത്തായൊരു രാഷ്ട്രീയപാരമ്പര്യത്തിന്റെ പാദമുദ്രകൾ.
ഒരിക്കൽ എന്റെ പഴയൊരു സഹപ്രവർത്തകക്കൊരു പ്രശ്നം; സ്വയംകൃതാനർഥം തന്നെ. സർവകലാശാലാപരീക്ഷക്ക് ഉത്തരക്കടലാസ്സിൽ സീറ്റ്‌നമ്പർ എഴുതാതെ വിടുമോ ആരെങ്കിലും? ഞങ്ങൾ 'മറാഠികൾ' അത്തരം ചില 'ബുദ്ധി'യെല്ലാം കാണിച്ചേക്കും ഇടയ്ക്കെല്ലാം. പരീക്ഷക്കുശേഷം അതൊന്നുംനോക്കാതെ പരീക്ഷാഹാളിൽ പേപ്പർ തിരികെ ശേഖരിച്ച 'മറാഠി മാണൂസ്'-ഉം മണുങ്ങൂസുകളായിരുന്നിരിക്കണം.
ഏതായാലും സീറ്റ്-നമ്പറെഴുതാത്ത അവൾക്ക് പരീക്ഷയുടെ റിസൾട്ടും മാർക്ക്-ലിസ്റ്റും കൊടുക്കില്ലെന്നു സർവകലാശാല. ആ പരീക്ഷ പാസ്സായാലേ അവൾക്കു ജോലി സ്ഥിരമാകൂ, ജോലിക്കയറ്റവും സാധ്യമാകൂ. ഒരുപാടു കത്തിടപാടുകളും ഇടപെടലുകളും നടന്നെങ്കിലും കാര്യംമാത്രം നടന്നില്ല.
അന്നേക്കു ഞാൻ മുംബൈ വിട്ടിരുന്നെങ്കിലും, വൈസ്‌ചാൻസലർ രാം ജോഷിയെക്കണ്ടു കാര്യംപറഞ്ഞുനോക്കാം എന്നു ഞാനേറ്റു. അൽപം അതിവിശ്വാസവും ഉണ്ടായിരുന്നു എന്നുവേണമെങ്കിൽ കരുതാം. ആ സ്ത്രീയേയുംകൂട്ടി ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടു.
"സർ, എന്നെ ഓർക്കുന്നോ?"; എന്റെ ചോദ്യത്തിന് മറുപടി ഒരു ചിരി: "ക്ലാസ്സിൽ എന്റെ ലെക്‌ച്ചർ കേൾക്കുന്നതോടൊപ്പം അപ്പുറത്തെ വിജയയെ (ക്ലാസ്സിലെ അന്നത്തെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി; പിന്നീട് വിദ്യാഭ്യാസ സെക്രട്ടറിയെല്ലാം ആയി) കുശുമ്പോടെ നോക്കുന്ന കനകം. ഇല്ല, ഞാൻ മറന്നിട്ടില്ല."
പിന്നെ എന്റെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം വിശദമായി തിരക്കി. ആ സമയമെല്ലാം അടുത്തുള്ളവൾ വായുംപൂട്ടിയിരുന്നു. വൈകിക്കാതെ കാര്യം അവതരിച്ചപ്പോൾ സർ ഒരു നോട്ടെഴുതിത്തന്നു, "Quick Action". രണ്ടാംദിവസം ആ സ്ത്രീക്ക് സർവകലാശാലയിൽനിന്ന് മാർക്ക്-ലിസ്റ്റു കിട്ടി. അങ്ങനെ അവളുടെ ഉപജീവനമാർഗം തെളിഞ്ഞുകിട്ടി.
പലരും പറയും പ്രൊഫ. രാം ജോഷി ഒരു നല്ല പ്രിൻസിപ്പലായിരുന്നു, മോശം വൈസ്‌ചാൻസലറെന്നും. എനിക്കറിയില്ല. എനിക്കറിയാവുന്ന ആ സർ അത്യുന്നതനായിരുന്നു. മഹാനുഭാവനായിരുന്നു. അദ്ദേഹം കൈപിടിച്ചുകൊണ്ടുപോയ പലരും പിന്നീട് സർവകലാശാലയിൽ അദ്ദേഹത്തെതന്നെ തിരിഞ്ഞുകുത്തിയതായുമറിയാം. നല്ല രാഷ്ട്രീയക്കാരന് ചീത്ത രാഷ്ട്രീയം വഴങ്ങില്ലല്ലോ."
**********
കനകം ടി.വി.യിൽ പ്രിയപ്പെട്ടൊരു മറാഠിപ്രോഗ്രം, 'ദാമിനി' കാണുകയായിരുന്നു. കീഴെ ഒരു 'ടിക്കർ' മിന്നി: 'മുംബൈ വിശ്വവിദ്യാപീഠം പൂർവകുലപതി പ്രൊഫ. രാം ജോഷി ഒരു മണിക്കൂർ മുൻപ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.' അന്ന് 1998 സെപ്റ്റംബർ 14.
Published in the webmagazine www.nattupacha.com on 1 Jan 2010
Thursday, 21 January 2010
Monday, 4 January 2010
വാക്കുകൾ പോകുന്ന വഴികൾ.
രണ്ടു വിഭജനങ്ങൾ ഭാരതത്തിന്റെ മഹാശാപമായി മാറി. ഹിന്ദുസ്ഥാൻ, പാകിസ്താൻ എന്ന് രാജ്യത്തിന്റെ വിഭജനവും, ഭാഷയുടെ അടിസ്ഥാനത്തിൽ നമ്മുടെ സംസ്ഥാനങ്ങളുടെ വിഭജനവും. ഇതിനുംപുറമെയാണ് ഇന്ത്യയുടെതന്നെ വടക്കും തെക്കുമെന്നും കിഴക്കും പടിഞ്ഞാറുമെന്നെല്ലാമുള്ള നമ്മുടെ സംസ്കാരത്തിന്റെ വിഭിന്നതയും.
രണ്ടുരാജ്യങ്ങൾ പിന്നെ മൂന്നായി. പതിനാലു ഭാഷാസംസ്ഥാനങ്ങളിൽ തുടങ്ങിയ ആന്തരികവിഭജനം ഇരുപത്തെട്ടിൽ കലാശിച്ചു. ഇനിയുമൊരു എട്ടുപത്തെണ്ണത്തിനുകൂടി കോപ്പുകൂട്ടുകയാണു കുട്ടിപ്പാർട്ടിക്കാർ.
ഒരുകൂട്ടം ഓർമകളല്ലാതെ, നമ്മെ ഒന്നിപ്പിക്കുന്ന എന്തുണ്ടു നമുക്ക്? എത്ര മുടിഞ്ഞതാണെങ്കിലും, ഭാരതം മുഴുവൻ ഒരേ ഭാഷയിൽ പറഞ്ഞുനടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു പലവട്ടം ഞാൻ ആശിച്ചിട്ടുണ്ട്.
പല ഭാഷകളിൽ ചില വാക്കുകൾ! അറിയാതെങ്ങാനും പറഞ്ഞുപോയാൽ അബദ്ധമാവും. അബദ്ധംമൂത്ത് അടികിട്ടിയില്ലെങ്കിൽ മഹാഭാഗ്യം. എല്ലാം ഈ മഹാഭാരതത്തിൽതന്നെ!
എറണാകുളത്ത് പണ്ടൊരു തുണിക്കടയുണ്ടായിരുന്നു; തമിഴന്മാരുടെ. പുറത്തു ചെരിപ്പൂരിവച്ച്, നിലത്തു കമ്പളത്തിലിരുന്നുവേണം തുണി നോക്കിവാങ്ങാൻ.
ഞങ്ങൾ 'തലയാള'ന്മാരാണ്. മലയാളംവാക്കുകൾ പൊടിച്ച് തമിഴ്‌വ്യാകരണത്തിൽകലക്കി, മണിപ്രവാളപ്പരുവത്തിൽ പരപരാപറയുന്നവർ. അതു തമിഴിലോ മലയാളത്തിലോ എഴുതാൻ പറ്റില്ല; സ്വന്തമായി ലിപിയുമില്ല. ഞങ്ങൾ പറയുന്നതു മലയാളിക്കും മനസ്സിലാവില്ല, തമിഴനും മനസ്സിലാവില്ല. മെച്ചമെന്തെന്നുവച്ചാൽ, ഞങ്ങൾക്കു മലയാളവും മനസ്സിലാവും തമിഴും പുരിയും. കുലത്തൊഴിലായി കണക്ക്, പാചകം, പരദൂഷണം. തദ്വാരാ 'ബംബാ'യിലെ മാർവാഡികൾക്കു കള്ളക്കണക്കെഴുതിക്കൊടുക്കാനും ലോകത്തിലെ എന്തുകാര്യവും ആഹാരവുമായിണക്കി ശാപ്പിടാനും കാര്യത്തോടടുത്താൽ പൊട്ടൻകളിച്ചുരുളാനും പ്രത്യേകവൈദഗ്ധ്യമുണ്ട്. കുറച്ചുമിടുക്കൻമാരുമുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ. ഉദാഹരണത്തിനു ഭാഷയുടെ കാര്യംപറഞ്ഞാൽ, പഴയകാലത്തെ ഉള്ളൂരും പുതിയകാലത്തെ മലയാറ്റൂരും. വാമൊഴിവഴക്കിൽ ഇന്നത്തെ രാജു നാരായണസ്വാമിയെയും വേണമെങ്കിൽ കൂട്ടത്തിൽകൂട്ടാം!
ഞങ്ങൾ മലയാളത്തോടൊപ്പംതന്നെ തമിഴും വായിച്ചുപഠിക്കും. മിക്കവാറും രണ്ടും കാലാന്തരേണ വഴിവിട്ടുപോകും.
ആ തുടക്കക്കാലത്താണ് ഞാൻ ക്ലോത്ത്‌ബസാർറോഡിലെ കടയിൽ എത്തിപ്പെടുന്നത്. ഇന്നത്തെപ്പോലെ അന്നും, വേണ്ടതൊഴിച്ചു മറ്റെല്ലാം നോക്കിക്കാണുന്നവനാണു ഞാൻ. ആകെക്കൂടി എന്റെ കണ്ണിൽപെട്ടത് അവിടത്തെ ഒരു തമിഴ്-അറിയിപ്പാണ്: 'നായർ വീടു മുറൈ'. എന്നുവച്ചാൽ, പഴയ നായർ തറവാടുകളിലെ മുറയാണ് ഈ കടയിൽ എന്നർഥം. പുറത്തു ചെരുപ്പൂരിവക്കുക, അകത്തു വെള്ളയും കരിമ്പടവുംവിരിച്ചു നിലത്തിരിക്കുക, മുതലായ കാര്യങ്ങൾ. കുറഞ്ഞപക്ഷം, തമിഴിലെഴുതിയ ബോർഡ് ഞാൻ വായിച്ചുമനസ്സിലാക്കിയത് അങ്ങിനെയാണ്.
എന്റെ കണ്ടുപിടിത്തം അത്യാവശ്യം ചിലരോട് വിളമ്പുകയും ചെയ്തു; അച്ഛൻ, അമ്മ, സഹോദരീസഹോദരന്മാരോട്. അച്ഛൻ പതിവുപോലെ ഒന്നും മിണ്ടിയില്ല. അമ്മ വിശ്വസിച്ചില്ല (അല്ലെങ്കിലും അമ്മമാർ മക്കളെ വിശ്വസിക്കാവുന്ന സമയത്തു വിശ്വസിക്കില്ല; വിശ്വസിക്കാൻപാടില്ലാത്ത സമയത്തു വിശ്വസിച്ചുംകളയും). ബാക്കിയുള്ളവർ എനിക്കു വട്ടാണെന്നു ശരിക്കും തീർപ്പാക്കി. വട്ടല്ലെന്നു തെളിയിക്കേണ്ട ചുമതല എന്റെ തലയിലുമായി.
അടുത്തത്തവണ പീടികയിൽചെന്നപ്പോൾ ഞാൻ ആ ബോർഡ് കേമമായിത്തന്നെ കാണിച്ചുകൊടുത്തു. അവർ വായിച്ചു: 'ഞായർ വിടുമുറൈ'. എന്നുവച്ചാൽ 'ഞായറാഴ്ച്ച മുടക്കം'. 'നാ, ഞാ' വ്യത്യാസവും ഒരു ദീർഘവും എന്നെ പറ്റിച്ചുകളഞ്ഞു. നായരും വീടും തറവാടുമെല്ലാം അതോടെ കുളംകോരി. ഞാൻ ഇളിഭ്യനുമായി.
തമിഴിനെപ്പറ്റി ആദ്യം പഠിക്കുക അക്ഷരമാല തീരെ കുറവാണെന്നാണ്. 'കചടതപാ'ദി നമുക്ക് ഇരുപത്തഞ്ചെണ്ണമുള്ളപ്പോൾ അവർക്ക് അഞ്ചാറെണ്ണമേയുള്ളൂ. അതുംവച്ചവന്റെയൊരു കലക്കൽ! വിറപ്പിക്കുകയല്ലേ വടക്കനെ? വായ്‌നിറച്ചു സ്വരവ്യഞ്ജനങ്ങളും കുറച്ചേറെ കുസൃതിക്കുടുക്കുകളും അതിലേറെ കൂട്ടുകക്ഷികളുമുള്ള മലയാളി, വക്രീകരിച്ചല്ലാതെ വൃത്തിയായി ഒരുവാക്കു പറയില്ല. വടക്കോട്ടുപോയാൽ വായേ തുറക്കില്ല. അഥവാ തുറന്നാലോ അബദ്ധവുമാവും!
വാക്‌കുകൾ തകിടംമറിയുമ്പോഴും മലക്കംമറിയുമ്പോഴും തത്‌ഭവമെന്നും തത്‌സമമെന്നുമെല്ലാം പറഞ്ഞു സമാധാനിക്കാം! തല്ല് അടിയാണെങ്കിലും 'തല്ലിപ്പൊളി' തലമറിഞ്ഞ് 'അടിപൊളി' ആയപ്പോൾ അൽപം തലക്കനം കൂടിയെന്നുണ്ടോ?
സംസ്കൃതത്തെ 'ദേവനാഗരി'യെന്നു പറയുന്നു; ദേവൻമാരുടെ 'ഔദ്യോഗിക'ഭാഷയാണത്രെ. മഹാരാഷ്ട്രക്കാർക്ക് മറാഠി 'ദേവഭാഷ'യാണ്; ദേവൻമാരുടെ സംസാരഭാഷ. അതെന്തായാലും ഇന്നത്തെ ഭാരതീയഭാഷകളിൽ ഏറ്റവുംകൂടുതൽ സംസ്കൃതമുള്ളത് ഒരുപക്ഷെ മറാഠിയിലാണ്.
ഒരിക്കൽ പുണേയിൽ (അന്ന് 'പൂന'യായിരുന്നു) എത്തിയത് വളരെ വൈകിയിട്ടായിരുന്നു. താമസിക്കാൻ ഒരു മുറിയും കിട്ടുന്നില്ല. ഏതു ലോഡ്ജിൽ കയറിച്ചോദിച്ചാലും ഉത്തരം 'സംപൂർണ് ആഹേ!'. നമ്മുടെ ദേവൻമാരുടെ അച്ചടിഭാഷ! അവർ നിത്യജീവിതത്തിലുപയോഗിക്കുന്ന പുഷ്കല്, സ്വയംപാക്, അഭ്യാസ്, മാണുഷ്, മൂർഖ്, ....... തുടങ്ങി അനവധി വാക്കുകൾ നമ്മൾ സാഹിത്യത്തിലുംകൂടി സൂക്ഷിച്ചേ ഇന്നുപയോഗിക്കാറുള്ളൂ.
'നക്കി' സത്യത്തിൽ സത്യമാണ് മറാഠിക്കാർക്ക്. പണിക്കിടെ അവരുടെ 'കാം ആഹേ' കേട്ട് എത്ര മലയാളികൾ കാമാതുരന്മാരായി എന്നറിയില്ല. എന്തുവാക്കും തെറിയാക്കാൻ മലയാളിക്കല്ലേ പറ്റൂ! മാലിന്യപ്പെട്ടിക്കുപുറത്ത് 'കച്ചറ കുണ്ഡി' എന്നെഴുതിവച്ചതുകണ്ട് വാപൊത്തിച്ചിരിച്ചിട്ടുണ്ടാവും!
വെള്ളത്തെ തണ്ണിയാക്കിയും തലമുടിയെ മറ്റൊന്നാക്കിയും കൊടുന്തമിഴ് സംസാരിച്ച് ചെന്തമിഴ്പെണ്ണിനെ മലയാളി മറ്റൊന്നു ചെയ്യുന്നു! 'സംസാരം' തമിഴനു 'ഭാര്യ' ആകുമ്പോൾ പിന്നെ പരിഭവിക്കാനെന്തുണ്ട്?
എന്തിന്, തമിഴിൽതന്നെ ജില്ലകൾതമ്മിൽ ഭാഷാന്തരമുണ്ട്. അവർക്ക് 'കോളാറ്' എന്നൊരു വാക്കുണ്ടത്രേ. ഒരർഥം 'ബുദ്ധിപൂർവം' എന്ന്; ബോഡിജില്ലയിലും മറ്റും. മറ്റേതോ, 'ബുദ്ധിശൂന്യം' എന്നും. അത് രാമേശ്വരം - തഞ്ചാവൂർ ഭാഗങ്ങളിൽ.
ഞങ്ങളുടെ തമിഴിലും ഇതുപോലൊന്നുണ്ട്. 'എക്കച്ചെക്കം'. ഞങ്ങളുപയോഗിക്കുന്നത് 'ആകസ്മികം' എന്ന അർഥത്തിൽ. ബോംബേയിലുള്ള ഞങ്ങളുടെ കൂട്ടർ 'എല്ലായിടത്തും' എന്ന അർഥത്തിൽ. ഒന്ന് 'അസാധാരണ'മാണെങ്കിൽ മറ്റേത് തികച്ചും 'സാധാരണം'. തികച്ചും വിപരീതം. മുഖത്തിനു 'മൂഞ്ചി' എന്നു പറയുന്നതു തമിഴന് അത്ര ചീത്തയല്ല; ഞങ്ങൾക്കോ അധിക്ഷേപവും!
തമിഴർക്ക് Luxury Bus-ന് 'സുകുസ്സു വണ്ടി' എന്ന വികൃതപ്രയോഗത്തോടൊപ്പം പോലീസിനു 'കാവൽ' എന്ന ബഹുകേമൻ വാക്കുമുണ്ട്. നിരത്തിനു 'ശാലൈ' എന്നതിനോടൊപ്പം ഗ്രന്ഥാലയത്തിന് 'അറിവാലയം' എന്ന തകർപ്പൻ പ്രയോഗവുമുണ്ട്. 'രസം', 'സാർ/ശാർ' (ചാർ) ആയി തലമറിയുന്നു. മുക്ക് 'മുന'-ആയും സ്ത്രീകൾ 'മഹളീർ'-ആയും നമുക്കു പക്ഷെ ദഹിക്കാൻ പ്രയാസം.
ഹിന്ദി പഠിക്കുമ്പോൾ 'നാക്ക്' മൂക്കാണെന്നു മനസ്സിലാക്കാൻ കുറച്ചുക്ലേശമുണ്ടു മലയാളിക്ക്. 'മുഹ്' മുഖമല്ലെന്നും വായ ആണെന്നും. 'ബാരിക്' ഭാരമുള്ളതല്ലെന്നും കനം/ഘനം കുറഞ്ഞതാണെന്നും.
അവരുടെ 'രാഷ്ട്രീയം' നമുക്ക് 'ദേശീയ'മാണ്. അവരുടെ 'രാജ്യ' സർക്കാർ നമുക്ക് 'കേന്ദ്ര' സർക്കാർ; അവരുദ്ദേശിക്കുന്ന 'സംസ്ഥാന' സർക്കാറല്ല. അവരുടെ 'സംസ്ഥാൻ' നമ്മുടെ 'സ്ഥാപന'മാണ്. 'ഗംഭീർ' ഹിന്ദിക്കാർക്ക് ഗുരുതരം എന്ന അർഥത്തിൽ; നമ്മുടെ പ്രസന്നഭാവത്തിലല്ല. അവർക്ക് 'തത്‌കാൽ' ഉടന്തടിയാണ്; നമുക്കോ 'തത്‌കാല'മൊരു മുട്ടുശാന്തിയും. നമ്മുടെ അഭിമാനമാണ് അവർക്ക് 'ഗൗരവ്'. നമ്മുടെ കപടഗൗരവവും ദുരഭിമാനവും അവർക്കു പരമപുച്ഛവുമാണല്ലോ!
ശിവസേനക്കാർ തെന്നിന്ത്യക്കാരുമായി കൊമ്പുകോർക്കുന്ന കാലത്താണ് ഞാൻ ബോംബേയിൽ (അയ്യോ തെറ്റി, 'മുംബൈ'യിൽ) എത്തിപ്പെടുന്നത്. ഒരു സർക്കാർകോളനിയിലാണു താമസം. അവിടെ എല്ലാനാട്ടുകാരുമുണ്ട്. ഒരു ദിവസം ഓഫീസുവിട്ടുവരുമ്പോൾ കോളനിച്ചുമരിലാകെ പോസ്റ്ററുകൾ: 'ബഹുരംഗി സ്പർധ' എന്ന തലക്കെട്ടിൽ. തീരുമാനിച്ചു മണ്ണിന്റെ മക്കൾ കോളനിവരെ എത്തിക്കഴിഞ്ഞെന്നും കോളനിവാസികൾ പ്രതിരോധത്തിന് ആഹ്വാനിക്കുകയാണെന്നും. 'ബഹുരംഗി' എന്നാൽ 'വർണ വിവേചനം' തന്നെ; 'സ്പർധ' പിന്നെ നമുക്കറിയാമല്ലോ.
പാതി ഇരുട്ടിൽ ക്ലേശിച്ചുവായിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. അത് പുതുവർഷപ്പിറപ്പിനോടനുബന്ധിച്ച് കോളനിവാസികളുടെ 'വിവിധയിനം മത്സരങ്ങൾ'ക്കുള്ള അറിയിപ്പായിരുന്നു. ആരോടും പറഞ്ഞില്ല അബദ്ധം.
ബോംബേക്കാർക്ക്, അതായത് മുംബൈകാറിന് ഒരസുഖമുണ്ട്. ഏതു ഭാഷയും ഹിന്ദി(സിനിമ)കൂട്ടിയേ സംസാരിക്കൂ. "ഓ ഭയ്യ, ഓ സാലാ, ഓ ഹീറോ' എന്നാണ് സാധാരണ അധിക്ഷേപത്തിന്റെ ആരോഹണക്രമം. പിന്നെ കേറിക്കേറി വരും ക്ഷുദ്രപ്രയോഗങ്ങൾ. എല്ലാം കഴിഞ്ഞാൽ നമ്മോട് 'ചലോ' എന്നുപറഞ്ഞ് സ്വയം അങ്ങ് എഴുന്നേറ്റുംപോകും!
പച്ചക്കറിക്കാരനോട് 'കിത്`നാ ദിയാ?' (എത്ര കൊടുത്തു?) എന്നു ചോദിക്കും. തൊട്ടുമുൻപുള്ള ആൾക്ക് എത്ര കൊടുത്തു എന്ന് പച്ചക്കറിക്കാരനോട് അന്വേഷിക്കുന്നതെന്തിനെന്ന് എനിക്കാദ്യം മനസ്സിലായിരുന്നില്ല. അർഥം 'എന്തു വില?' എന്നാണുപോലും.
വാക്കുകൾക്കു കൊമ്പും വാലും ചിറകും മുളയ്ക്കാൻ ഭാഷാഭേദമില്ല.
ആദ്യമായി ബാംഗ്ലൂരിൽ ചെല്ലുന്നു. യെശ്‌വന്ത്‌പൂരിൽനിന്ന് സിറ്റിയിലേക്കുള്ള ഒരു ബസ്സിൽ കയറിയതാണ്. തിരക്കാണ്. കണ്ടക്‌റ്റർ പതിയെ പുറകിലെത്തി; 'ടിക്കറ്റ്, സ്വാമി'. കേട്ടപാടെ എനിക്കു സന്തോഷം സഹിച്ചില്ല. ഈ പറപ്പട്ടണത്തും എന്നെ അറിയുന്ന ഒരാൾ! എന്റെ കൂടെ പഠിച്ചതാവും; ഞങ്ങൾ തല്ലിപ്പൊളികളിൽ ഒരുപാടുപേർ നാടുവിട്ടിട്ടുണ്ട്. എന്നാലും എന്നെ കണ്ടപാടെ ഓർത്തല്ലോ ഇയാൾ! തിരിഞ്ഞുനോക്കിച്ചിരിച്ചു. പിടികിട്ടുന്നില്ല. നാട്ടുനടപ്പനുസരിച്ച് കുശലം ചോദിക്കാതെയും വയ്യ. ചോദിച്ചു: 'സുഖമല്ലേ?' അന്ധാളിച്ച അയാൾ ടിക്കറ്റും തന്ന് പിറുപിറുത്തു:'ആവ്‌തു, ആവ്‌തു'.
കർണാടകത്തിൽ കണ്ണിൽകണ്ടവരെല്ലാം എന്നെ സ്വാമിയെന്നു വിളിച്ചപ്പോഴാണ് ബുദ്ധി തെളിഞ്ഞത്.
ടയറിനു കാറ്റടിക്കാൻ ഞാൻപോകുന്ന ഒരു സ്ഥിരം സ്ഥലമുണ്ട്. അച്ഛനും മകനുംകൂടി നടത്തുന്ന ഒരു ചെറിയ കട. അവരും വരത്തുകാരായതുകൊണ്ട് എന്നോടു ഹിന്ദിയിലേ സംസാരിക്കു. വർഷങ്ങളായുള്ള പരിചയമാണ്. ഒരു തവണ അച്ഛനെ കണ്ടില്ല. ചോദിച്ചപ്പോൾ മകൻപറഞ്ഞു, 'ഗുജർ ഗയാ'. ഞാൻ കേട്ടതു 'ഗുജറാത്ത് ഗയാ' എന്ന്. 'എന്നു തിരിച്ചുവരും' എന്നെല്ലാമുള്ള എന്റെ സ്നേഹാന്വേഷണത്തിനുമുമ്പിൽ മകൻ പകച്ചു. 'മർ ഗയാ' എന്നവൻ തെളിച്ചുപറഞ്ഞപ്പോൾ എന്റെ ജാള്യം! 'ഗുജർ ഗയാ' എന്നാൽ 'മരിച്ചുപോയി' എന്നാണെന്നൊന്നും എനിക്കന്നറിയില്ലായിരുന്നു.
ഇലക്‌ട്രിക്-പോസ്റ്റുകളിൽ ഹിന്ദിക്കാരന്റെ 'ഖത്‌റ', 'രവതറ'യായി ഞാൻമാത്രമല്ലല്ലോ വായിച്ചിട്ടുള്ളത്. 'മഹാനഗരപാലിക' ഒരു സ്ത്രീയാണെന്നു തെറ്റിദ്ധരിച്ചാലും അത്ഭുതപ്പെടാനില്ല. 'മണ്ഡലി' പെണ്ണുമല്ല പാമ്പുമല്ല!
ഹിന്ദിക്കാരുടെ 'ജീറോ' (zero), തെലുങ്കൻമാർക്കുമുണ്ട് വേണ്ടുവോളം. ഒരുപടികൂടെ കടന്ന്, വിശാഖപട്ടണത്തെ (Vizag) 'വിജാഗ്' എന്നും, പക്ഷെ 'exaggerate'-ന് 'എക്-സാ-സറേറ്റ്' എന്നും 'ചപ്പും' (പറയും) ഗാരുമാർ.
മലയാളികളെപ്പറ്റി എനിക്കു "ഭയങ്കര'മായി രുചിക്കുന്ന ഒരു ഫലിതമുണ്ട്. 'Why does a Malayali cross the road?'. ഉത്തരം: 'zimbly!'
മലയാളിയുടെ കൂറും കൂറുമാറ്റവും കരുത്തും കുറവും കുരുത്തക്കേടും കാർക്കശ്യവും കുന്നായ്മയും എല്ലാമുണ്ടിതിൽ.
ഇംഗ്ലീഷുകാരെപ്പറ്റിപ്പറയാറുണ്ട്, അവർ ഏതു പൊട്ട ഇംഗ്ലീഷായാലും ശ്രദ്ധിച്ചുകേൾക്കുമെന്നും സസന്തോഷം മറുപടി പറയുമെന്നും. ഫ്രെഞ്ചുകാരാവട്ടെ ആരോടും ഫ്രെഞ്ചിലേ മറുപടിപറയൂ; മറുനാട്ടുകാർ കഷ്ടപ്പെട്ടുപഠിച്ച് ഫ്രെഞ്ചുപറയുന്നതും അവർക്കു സഹിക്കില്ല. ഹിന്ദിക്കാരെപ്പോലെ.
ഇപ്പോൾ കാലം മാറി. ഇന്ന് ഫ്രെഞ്ചുകാർക്കും ഇംഗ്ലീഷുപറയാൻ മടിയില്ല. ഹിന്ദിക്കാരൻമാത്രം മാറിയിട്ടില്ല.
മണ്ണിന്റെ മണം മുറുകുന്നതിനുമുൻപ്, ബോംബേയിൽ ഹിന്ദിയും ദില്ലിയിൽ പഞ്ചാബിയും ബാംഗ്ലൂരിൽ തമിഴും ഹൈദരാബാദിൽ ഉർദുവും മദ്രാസ്സിൽ തെലുങ്കും ഗോവയിൽ പോർത്തുഗീസും മാഹിയിൽ ഫ്രെഞ്ചും മംഗലാപുരത്തു മലയാളവും കാസ്രഗോഡിൽ കന്നഡവും മലബാറിൽ അറബിയും പാലക്കാട്ട് തമിഴും കോയമ്പത്തൂരിൽ മലയാളവും മട്ടാഞ്ചേരിയിൽ ഗുജറാത്തിയും ഫോർട്ടുകൊച്ചിയിൽ ഇംഗ്ലീഷും തിരുവനന്തപുരത്തു തമിഴും ഒക്കെ വ്യവഹാരഭാഷയായിരുന്നല്ലോ.
അന്നെന്തൊരു രസമായിരുന്നിരിക്കണം ബാബേലിൽ!
ഉലകംചുറ്റും നാവികർ പറയുന്ന 'Ahoy', കൊങ്കണിയിൽതന്നെ പറയാം; ആവോയ്(ഷ്)!
[Published in the fortnightly webmagazine www.nattupacha.com on 15 Dec 2009]

Tuesday, 29 December 2009
ചിത്രം വിചിത്രം.
കുറച്ചൊക്കെ വരയ്ക്കുന്ന കൂട്ടത്തിലാണു ഞാൻ. എട്ടൊൻപതു വയസ്സുള്ളപ്പോൾ കാലിത്തൊഴുത്തിന്റെ പുറംചുമരിൽ അന്നത്തെ കോൺഗ്രസ്-ചിഹ്നമായിരുന്ന കാളയും നുകവും കല്ലുകൊണ്ടു വരഞ്ഞിട്ടതോർമയിലുണ്ട്. കൂട്ടത്തിലെ കുട്ടികൾ ഇന്നസ്ഥലമെന്നില്ലാതെ അരിവാളും ചുറ്റികയും വരച്ചിടുന്നതിനു ബദലായിട്ടായിരുന്നു പ്രയോഗം. നാട് വരേണ്യവർഗമായും തൊഴിലാളിവർഗമായും വിഭജിച്ചിരുന്ന കാലഘട്ടം. അച്ഛൻ പഴയ കോൺഗ്രസ് അനുയാത്രികനായിരുന്നു എങ്കിലും ഇ.എം.എസ്സിനോട് അനുഭാവവുമുണ്ടായിരുന്നു; പ്രത്യേകിച്ച് നാട്ടുകാരനും നാട്ടിലെ പാഠശാലയിൽ സമകാലീനനുമായിരുന്ന സഖാവ് ടി. കെ. രാമകൃഷ്ണനോട്. എന്റെ മൂത്ത അമ്മാവനോ, സർ സി.പി.യുടെ നാമധേയവും സി.പി. പോലീസിന്റെ ഭേദ്യവും കൊണ്ട് പ്രശസ്തനായ തൂവെള്ള കോൺഗ്രസ്. അന്നെല്ലാം ചുറ്റുവട്ടത്തുള്ളവർ പോക്കിരിപ്പയ്യൻമാരെ വിളിച്ചിരുന്നതുതന്നെ 'എടാ കമ്മൂ' എന്നായിരുന്നു.
കോറിയിടാൻ എളുപ്പമായിരുന്നെങ്കിലും, അരിവാൾ വരയ്ക്കാൻ നാണമായിരുന്നു എനിക്ക്. വരച്ചുവരച്ച് കാള പന്നിയായിപ്പോയത് ഞാൻ കാര്യമാക്കിയില്ല. കാള പിന്നെ പശുവായതും പശുവിനു കൈക്കുഞ്ഞായതും ഇന്നിപ്പോൾ കൈമാത്രമായതും കോൺഗ്രസ്സിന്റെ കുഞ്ഞുകഥ.
അക്കാലത്താണ് 'സി. കെ. രാ.' എന്നൊരു വ്യക്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ചിത്രരചനയെക്കുറിച്ച് പരമ്പര എഴുതിയിരുന്നത്. അതു വായിച്ചിട്ടു കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും, സ്കൂളിലെ ഡ്രോയിംഗ്-മാഷുടെ പിൻപറ്റി അത്യാവശ്യം കയ്യുറച്ചു.
ഹൈസ്കൂൾകാലത്തൊരിക്കൽ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ, വഴിവക്കത്തിരുന്നൊരുകുട്ടി ഏതോ രാഷ്ട്രീയക്കാരന്റെ വരവേൽപിനു കമാനം വരയ്ക്കുന്നു. ഇടതുവശത്ത് ഒരു ഫോട്ടോ. വലതുവശത്ത് ഒരു ചിരട്ടയിൽ കളർ. കയ്യിൽ ചകിരികൊണ്ടോരു ബ്രഷ്. അത് സഹപാഠി രാമനായിരുന്നു. കുറെ നേരം ഫോട്ടോവിൽ നോക്കും. പിന്നെ മുന്നിലെ പരത്തിയിട്ട ചാക്കുതുണിയിൽ. വീണ്ടും ഫോട്ടോവിൽ നോട്ടം. പിന്നെയൊരു വര. അരമണിക്കൂറിനുള്ളിൽ കമാനം റെഡി. ഞാൻ അത്ഭുതപ്പെട്ടുപോയി.
വീട്ടിലെത്തിയ ഉടൻ കയ്യിൽകിട്ടിയ ഒരു പടമെടുത്ത് ഞാനും രാമനെ അനുകരിച്ചു വരച്ചുനോക്കി. ഞാൻ വരച്ച അബ്രഹാം ലിങ്കൺ, അബ്രഹാം ലിങ്കണായിത്തന്നെ തിരിച്ചറിയപ്പെട്ടു സന്തോഷിച്ചു.
ഇന്നും എന്തു വരയ്ക്കുമ്പോഴും ആ രാമൻ മനസ്സിൽ വരും. ആൾ ഇപ്പോൾ എവിടെയെന്നുപോലുമറിയില്ല.
കോളേജ്‌പഠനകാലത്ത് പ്രയോഗികവിഷയങ്ങളിൽ വരയ്ക്കാൻ ഏറെയുണ്ടായിരുന്നു. പക്ഷെ സർഗരചനയിലോ വർണവിന്യാസത്തിലോ വിശേഷിച്ചൊന്നും നേടിയില്ല. കുറെ സ്റ്റാഫ്-ആർടിസ്റ്റുമാരുടെ പുറകിൽ നടന്ന് അൽപം സാങ്കേതികകാര്യങ്ങൾ മാത്രം പരിചയിച്ചു.
കൊച്ചിയിൽ USIS-ഓ മറ്റോ നടത്തിയ ഒരു മോഡേൺ അമേരിക്കൻ ചിത്ര പ്രദർശനം. അവരുടെ ഒരു കൈപ്പുസ്തകത്തിലെ പലതും വരച്ചുനോക്കി. രവിവർമയുടെ കലണ്ടർചിത്രങ്ങൾകണ്ടു പരിചയിച്ച കണ്ണിന് അതെല്ലാം ഇളനീർക്കുഴമ്പായി.
അങ്ങനെയിരിക്കുമ്പോളാണ് എന്റെ കലാശാലാകേന്ദ്രത്തിനടുത്തുള്ള ഫൈൻആർട്സ് ഹാളിൽ (എറണാകുളം) ഒരു ദേശീയ/അന്തർദേശീയ ചിത്രപ്രദർശനം നടക്കുന്നത്. കെ.സി.എസ്. പണിക്കർ, ജാമിനി റോയ് തുടങ്ങി അതിവിശിഷ്ടരുടെ രചനകൾ കണ്ടതായോർക്കുന്നു. (അന്നത്തെ കോഴിപ്പോരെന്നൊരു ചിത്രം, പത്തുമുപ്പതുകൊല്ലങ്ങൾക്കുശേഷം അർജന്റീനയിലെ Buenos Aires വിമാനത്താവളത്തിലെ ഒരു ശിൽപംകണ്ടപ്പോൾ ഒർമയിൽ തിരിച്ചെത്തി.)
ഇന്ത്യൻ ആർദ്രതയും യൂറോപ്യൻ ആർജവവും അമേരിക്കൻ ലഘുത്വവും എന്നെ വശീകരിച്ചു. പിന്നെപ്പിന്നെ ആഫ്രിക്കൻ ഗൗരവവും ചൈനീസ് ലാളിത്യവും ജാപ്പനീസ് ലാവണ്യവും.
മനസ്സിൽതോന്നുന്നതെല്ലാം വരച്ചുകൂട്ടി പിന്നെ കുറെ നാൾ. പെൻസിലും മഷിയും കരിയും ജലച്ചായവും എണ്ണച്ചായവും ക്രെയോണും എല്ലാമായി ഒരു കുട്ടിക്കളി. പതിയെ ഇൻഡ്യൻഇങ്കും പോസ്റ്റർകളറും പതിവാക്കി. അതിലൊന്നുമായാണ് ഗോവയിലെ സംസ്ഥാന ചിത്രകലാപ്രദർശനത്തിൽ പങ്കെടുക്കുന്നത് (1974). സ്ഥലത്തെ പ്രധാനചിത്രകാരൻ ലക്ഷ്‌മൺ പൈ, ചിത്രം നന്നെന്നു പറഞ്ഞു. അതൊരു പ്രോത്സാഹനമായി. ആ പടം ഏതോ മാസികയ്ക്കു കവർപേജിനായി അയച്ചുകൊടുത്തു. അതു പ്രസിദ്ധീകരിച്ചുമില്ല, തിരിച്ചുകിട്ടിയതുമില്ല.
അന്നുകണ്ട ഒരു ചിത്രം, 'Eclipse Family', വീട്ടിനുള്ളിലെ കൊടുംക്രൂരതയെപ്പറ്റിയുള്ളത്, മനസ്സിലുടക്കി. കലകൾ മനസ്സിനെ ദുഷിപ്പിക്കുകയല്ല, ശുദ്ധീകരിക്കുകയാണു വേണ്ടത് എന്നു തോന്നി. കാണികൾക്ക് മനസ്സിലൽപം സന്തോഷംപകരുന്നതേ വരയ്ക്കൂ എന്നും തീർച്ചപ്പെടുത്തി.
കുറച്ചുകാലത്തേക്കായി കൊച്ചിയിലേക്കു തിരിച്ചെത്തുമ്പോഴാണ് പഴയ സതീർഥ്യൻ ജോൺ പോൾ, കേരളകലാപീഠത്തെയും അവിടത്തെ ആർടിസ്റ്റ് കലാധരനെയും പരിചയപ്പെടുത്തുന്നത് (1976). കലാപീഠത്തിലെ കൂട്ടായ്മയിലാണ് സോമനെന്ന യുവപ്രതിഭയെ കണ്ടുമുട്ടുന്നത്. പിന്നീട് ബറോഡയിലെല്ലാംപോയിപ്പഠിച്ച് ഇന്നു 'സോംജി'യെന്നപേരിൽ പ്രസിദ്ധനായ സോമൻതന്നെയാണോ അത് എന്നു തിട്ടമില്ല.
അതിനിടയ്ക്കുതന്നെയാണ് ആർടിസ്റ്റ് ദത്തന്റെ എറണാകുളത്തെ സ്‌റ്റുഡിയോവിൽ കാർട്ടൂണിസ്റ്റ് യേശുദാസന്റെ ഒരു പ്രഭാഷണം കേൾക്കുന്നത്. അതുമൊരു വഴിത്തിരിവായി.
അക്കാലത്തുതന്നെ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽനിന്നിറങ്ങുമ്പോൾ കാനായി കുഞ്ഞിരാമനെ ആദ്യമായി കണ്ടുമുട്ടുന്നു. 'മുക്കോലപ്പെരുമാ'ളെല്ലാം വരുന്നകാലം. അന്ന് കാനായി, ഫൈൻആർട്‌സ് കോളേജിൽ അധ്യാപകനായിട്ടേയുള്ളൂ. കൂടെച്ചെന്നു. അന്യോന്യം മുഖപരിചയംപോലുമില്ലെങ്കിലും, ചിരപരിചിതനായ ഒരു കൂട്ടുകാരനെയെന്നതുപോലെ, കോളേജിലെ ഓരോ വിഭാഗവും കാനായി എനിക്കുകാട്ടിത്തന്നു; പ്രത്യേകിച്ച് എനിക്ക് ഒരറിവുമില്ലാതിരുന്ന 'etching / printing' വിഭാഗം. അദ്ദേഹത്തോടൊപ്പമുള്ള ആ ഒന്നുരണ്ടു മണിക്കൂർ, ഒരായുഷ്കാലം ലളിതകല പഠിച്ചതിനു തുല്യമായിരുന്നു. ആ വിനയവും വൈഭവവും വീറും വിജ്ഞാനവും മറ്റുപലരിലും കണ്ടില്ല. കാനായിയെ 'മുക്കാല'പ്പെരുമാളായാണു ഞാൻ കരുതുന്നത്; ഭൂതവും ഭാവിയും വർത്തമാനവും ഒന്നിപ്പിച്ചു വിഭ്രമിപ്പിക്കുന്ന കലാകാരൻ.
പണിത്തിരക്കും സ്ഥലംമാറ്റവും എന്നെ കേരളകലാപീഠത്തിൽനിന്നകറ്റി. പലേടത്തുമായി കാണാൻ തരപ്പെടുന്ന കലാപ്രദർശനങ്ങളുടെ കൈപ്പുസ്തകങ്ങൾ കാലാകാലം കലാധരനു കൈമാറിയിരുന്നു അന്നെല്ലാം. സർവവും ആഡംബരവ്യവസായമാക്കിയ മുംബൈ അതിൽകൂടുതൽ സർഗവ്യാപാരം അനുവദിച്ചുതന്നില്ല എനിക്ക്.
വീണ്ടും ഗോവയിലേക്കു ജീവിതംപറിച്ചുനടുമ്പോൾ കലയുടെ തളിരെന്നല്ല, വേരുപോലും ഉണങ്ങിവരണ്ടിരുന്നു. അതിനൽപമെങ്കിലും തണലും തണ്ണീരും തന്നത് എം.വി. ദേവന്റെയും കലാധരന്റെയും ഒരു വരവായിരുന്നു.
ഒരു ചിത്രരചനാക്യാമ്പിനാണ് അവരെത്തിയത്. വളരെ അകലെ ഒരു കടൽക്കര വസതിയിലായിരുന്നു ക്യാമ്പ്. രാത്രി അതിന്റെ പരിസമാപ്തിക്കുനിൽക്കാൻകഴിയാതെ യാത്രചോദിക്കുമ്പോൾ, ഒരു ചൊൽക്കാഴ്ച്ചക്കായി 'ബുർക്ക'യണിഞ്ഞ കലാധരൻ എന്റെ മകൾക്ക് ഒരു പൂ നൽകി. ആദ്യം ഞാനുമറിഞ്ഞില്ല അതു കലാധരനാണെന്ന്. അന്നു രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകൾ പേടിച്ച് അലറിവിളിച്ചപ്പോൾ ഞങ്ങൾ മടങ്ങേണ്ടി വന്നു.
മുതിർന്നപ്പോൾ കംപ്യൂട്ടറിലെ 'Microsoft Paint'-ലും 'Corel Draw'-വിലും 'Adobe Photo Shop'-ലും ആയി മകളുടെ കലാവിനോദവിദ്രോഹങ്ങൾ. പിൻതലമുറയുടെ മൂലധനം മുൻതലമുറയുടെ ബാക്കിപത്രമാണല്ലോ.
കൊച്ചുസ്ഥലമാണെങ്കിലും കലാകാരൻമാരിൽ വലിയവരും ചെറിയവരുമെല്ലാം വന്നുപോകുന്നിടമാണു ഗോവ. മാരിയോ മിറാന്റയുടെ നാട്. പ്രാദേശികരിൽ പ്രമുഖനായിരുന്ന ഹരിഹർ ഇന്നുജീവിച്ചിരിപ്പില്ല. ലക്ഷ്മൺ പൈ മിക്കവാറും മുംബൈയിലായിരിക്കും. ഹനുമാൻ കാംബ്ലി എന്ന മികച്ച ചിത്രകാരനുമായി വളരെനേരം ചെലവഴിക്കാൻ കഴിഞ്ഞു ഒരിക്കൽ. ആ സംഭാഷണം ആകാശവാണി ഒരു മുഖാമുഖവുമാക്കി.
മഹാരാഷ്ട്രത്തിൽനിന്നാണ് ഒരു കൊച്ചുകലാകാരൻ വന്നത്. പേരുമറന്നുപോയി. പ്രദർശനത്തിന് അധികമൊന്നുമില്ലായിരുന്നു. എല്ലാം സാധാരണ പേപ്പറിലും കാൻവാസിലുമായി സാധാരണ ചുറ്റുവട്ടത്തുള്ളവയുടെ അസാധാരണ ചിത്രങ്ങൾ. കാലത്തുതൊട്ടു വൈകുംവരെ പ്രദർശനശാലയിലിരിക്കും. വന്നുപോകുന്നവർക്കെല്ലാം എന്തെങ്കിലുമൊന്നു വരച്ചു സമ്മാനിക്കും. എല്ലാം പാഴ്കടലാസ്സിൽ. ചോദിച്ചപ്പോൾ മറുപടി വന്നു. "കാലത്തു പുഷ്പങ്ങൾ പൊട്ടിവിരിയുന്നു, വൈകുന്നേരം വാടിക്കൊഴിയുന്നു. ഉള്ള സമയം സൗന്ദര്യം പൊഴിക്കുന്നു. എന്റെ രചനകളും അതുപോലെ. നാളേക്കൊന്ന് ഞാൻ കരുതിവയ്‌ക്കാറില്ല."
ചിലിയിലെ 'വീഞ്ഞ്യ ദെൽ മാർ' തെരുവിലും അത്തരക്കാരനെ ഒരിക്കൽ കണ്ടു. എന്താവശ്യപ്പെട്ടാലും വരച്ചുനൽകും. എന്തെങ്കിലും കൊടുത്താൽ വാങ്ങിക്കും.
ചിലരുടെ ചിത്രങ്ങൾ കോടിക്കണക്കിനു രൂപയ്ക്കു ലേലംകൊള്ളുമ്പോഴാണ് കച്ചവടത്തിന്റെ ഫ്രെയിമിൽവരാത്ത ഈ ക്ഷണികസൂനങ്ങൾ വിടരുന്നതും വാടുന്നതും. വിരിഞ്ഞുനിൽക്കുന്നേരം ആഹ്ലാദം പകരും.
മറ്റു ലളിതകലകളെപ്പോലെയല്ല ചിത്രമെഴുത്ത്. തരതമ്യേന കുറഞ്ഞ ചെലവിൽ ആർക്കും അലോസരമില്ലാതെ ഒരുമാതിരി എവിടെ വച്ചും പണിചെയ്യാം, പ്രദർശിപ്പിക്കാം, ആസ്വദിക്കാം. ഒറ്റയാൻമാർക്കു പറ്റിയതാണു ചിത്രകല. വയസ്സേറെച്ചെന്നിട്ടാണത്രേ രബീന്ദ്രനാഥ ടാഗോർ ചിത്രംവര കാര്യമായെടുത്തത്. ഞാനും ആ പ്രായത്തിനായി കാത്തിരിക്കുന്നു!
(Published in the fortnightly web-magazine www.nattupacha.com on 1 December 2009)

Friday, 4 December 2009
ദൈവമേ!
ഭയം, ഭക്തി, സാഹസം, രതി ഇവയ്ക്കെല്ലാം പിന്നിൽ ഒരേ 'ഹോർമോൺ' ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഭക്തിക്കും ഉന്മാദത്തിനുമാണെങ്കിൽ നല്ല ചങ്ങാത്തവുമുണ്ട്. പറഞ്ഞാൽ പലർക്കും ചൊടിക്കും; ആരാധനാലയങ്ങൾ ഇവയുടെയെല്ലാം ആസ്ഥാനവുമാണ്.
ഒരു കൊച്ചുകാവും വലിയൊരു അമ്പലവും 'നരസിംഹവധം' കഥകളി-ഡാൻസും 'തത്ത്വമസി' നിയോൺ-ജ്യോതിയും എന്റെ കുഞ്ഞുനാളിലെ അനുബിംബങ്ങളായിരുന്നു. കൂടെത്തന്നെ അരയാലൊച്ചയും കൂവളക്കുളിർമയും പിച്ചിപ്പൂമണവും. അനുബന്ധമായി, ആനപ്പിണ്ടത്തിന്റെ ആവിച്ചൂടും അമ്പലക്കുളത്തിലെ മൂത്രച്ചൂരും.
അന്നെല്ലാം തൊഴാൻ പോവുന്നതു് ഭക്തിഭാവത്തിലേറെ ബാലകൗതുകമായിരുന്നു. ശാന്തിക്കാരൻ പൂവിറുക്കുന്നതും വാരസ്യാർ പൂതിറുക്കുന്നതും നടയടയ്ക്കുന്നതും കൊട്ടിപ്പാടിസേവയും ദീപാരാധനയും പ്രസാദംവാങ്ങലും..... അന്നൊക്കെ അമ്മയോ ചേച്ചിയോ പറയും ഇന്നതു പ്രാർഥിക്കണം എന്നു്. നല്ലബുദ്ധി തോന്നണേ, കഷ്ടപ്പാടരുതേ എന്നിങ്ങനെ. പരീക്ഷയടുത്താൽ, പാസ്സാകണേ എന്നും.
പണമുണ്ടാകണമെന്നും കല്യാണം കഴിയണമെന്നും ലോട്ടറി കിട്ടണമെന്നും 'വിസ' വരണമെന്നും ശത്രുക്കൾ നശിക്കണമെന്നൊന്നും ആരും പ്രാർഥിച്ചുകേട്ടിരുന്നില്ല. 'എനിക്കുവേണ്ടി നീ പ്രാർഥിക്കണം, നിനക്കുവേണ്ടി ഞാൻ പ്രാർഥിക്കാം' എന്നും ആരും പറഞ്ഞില്ല. ദൈവഭക്തി തികച്ചും അവനവന്റെ കാര്യമായിരുന്നു. ഒച്ചയില്ല, ബഹളമില്ല. സമയംനോക്കി പാട്ടും കാഹളവുമില്ല.
ഉത്സവത്തിനുമാത്രം ആൾക്കൂട്ടവും ആനയും അമ്പാരിയും. പൊരികടലയും ഐസ്-മിഠായിയും കളർ-ബലൂണും വർണക്കാറ്റാടിയും.....
ആരെത്ര ഭീകരകഥകൾ പറഞ്ഞാലും 'ദൈവഭയം' എന്നൊന്നില്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾ ഉപവാസവും രാഹുകാലവും ഗുളികകാലവും ശകുനവും ജാതകവും വഴിപാടും പൂജയും ഒന്നും കാര്യമായി ആചരിച്ചിരുന്നില്ല. അവയെല്ലാം 'ദൈവഭയം' കലശലായ ചിലർക്ക്. മന്ത്രവാദവും. അവർ പൂജയ്ക്കുവിളിച്ചാൽ പോകും; പായസമോ മറ്റു പ്രസാദമോ വാങ്ങിക്കഴിക്കും. അതോടെ തീരും 'ആത്മീയം'. ഓണംവിഷുതിരുവാതിരപോലെ, പൊങ്കൽപോലെ, നവരാത്രിപോലെ, ആവണിയവിട്ടംപോലെ, അഷ്ടമിരോഹിണിപോലെ, ശിവരാത്രിപോലെ, ദീപാവലിപോലെ, കാർത്തികപോലെ, സംക്രാന്തിപോലെ പലതിലൊന്നിൽ ഒരാഘോഷം. അത്രതന്നെ.
സ്ഥലം 'സനാതന'മായിരുന്നതിനാൽ അന്ന് ക്രിസ്മസും ഈസ്റ്ററും റംസാനും ഈദുമൊന്നും അറിയില്ലായിരുന്നു, സ്കൂൾ-അവധിയുടെ പേരിലല്ലാതെ.
എല്ലാം ഒരു കളി. അതുകൊണ്ടുതന്നെ അഷ്ടമിരോഹിണിക്ക് അമ്മ അരിമാവുകൊണ്ടു കൃഷ്ണപാദം വരച്ചിടുമ്പോൾ, അതിലൊന്നിൽ ആരുംകാണാതെ ഒരു വിരൽ കൂട്ടിച്ചേർത്ത് ശ്രീകൃഷ്ണന് ആറാംവിരൽ ഉണ്ടാക്കുമായിരുന്നു ഞങ്ങൾ. മറ്റൊന്നിന്റെ ഇടവിരൽ അൽപം ചെറുതാക്കി അനുജത്തിയുടെ കാലിനെയും കളിയാക്കുമായിരുന്നു. നിവേദിക്കുന്നതിനുമുമ്പുതന്നെ പായസം ആദ്യം നക്കി സ്വാദുനോക്കുന്നതിൽ അച്ഛനോടൊപ്പം മത്സരിക്കുമായിരുന്നു. ചാണയിൽ ചന്ദനത്തോടൊപ്പം പൂഴിമണൽ ചേർത്തരച്ച് കാവിലെ എമ്പ്രാന്തിരിക്കു വേഗം പണിതീർത്തുകൊടുക്കുമായിരുന്നു. ദൈവത്തിന്റെ കാവൽക്കാരനായ പൂജാരിയെ, ചെകുത്താൻമാരെപ്പോലെ ഒളിഞ്ഞുനിന്നൊച്ചയിട്ടു പേടിപ്പിക്കുമായിരുന്നു. വെട്ടിയെടുത്ത പഴയകലണ്ടർചിത്രങ്ങൾ ഗിൽറ്റിട്ടു ചില്ലിടുന്നതിനുമുൻപ്, സൂത്രത്തിൽ സരസ്വതിക്കും ലക്ഷ്മിക്കുമെല്ലാം മീശവരച്ചുചേർക്കുമായിരുന്നു.
ഭൂതപ്രേതാദികളെയും കുട്ടിച്ചാത്തൻപ്രഭൃതികളെയും വെളിച്ചപ്പാടുകളെയും യക്ഷികളെയും ഒരു പേടിയുമില്ലായിരുന്നു.
പേടി ചില മനുഷ്യരെയായിരുന്നു. അവർക്ക് ഞങ്ങൾ കുട്ടിച്ചാത്തനെന്നും വെളിച്ചപ്പാടെന്നും മന്ത്രവാദിയെന്നും ശകുനിയെന്നും മന്ധരയെന്നും ശൂർപ്പണഖയെന്നുമെല്ലാം പേരിട്ടു.
മൃഗങ്ങളുടെയും പക്ഷികളുടെയും പേരുകൾ അധ്യാപകർക്കായി സംവരണം ചെയ്തിരുന്നു ഞങ്ങൾ. കരടി, കുറുക്കൻ, കോഴി, കാക്ക, കുയിൽ.....
പിന്നെ അത്യാവശ്യം പേടി ഇടിവെട്ടിനെയും കതിനവെടിയെയും കൊല്ലപ്പരീക്ഷയെയും. ഇടിവെട്ടുപേടി അച്ഛൻ മാറ്റിത്തന്നു, പെരുവഴിയിൽ പെരുംമഴയിൽ ഇടിമിന്നലിൽ കൈകോർത്തുനടത്തി. 'മരിച്ചാൽ ഒന്നിച്ചുമരിക്കും; പേടിച്ചിട്ടുകാര്യമില്ല. മരിച്ചില്ലെങ്കിലോ പിന്നെന്തു പേടിക്കാൻ?' എന്നതായിരുന്നു കുരുട്ടുയുക്തി. പടക്കപ്പേടി, എന്നെ ഗർഭമായിരിക്കുമ്പോൾ വിഷുവിനാരോ പടക്കംപൊട്ടിച്ചപ്പോൾ അമ്മയുടെ ഒരു കണ്ണുനഷ്ടപ്പെട്ടതിനാലായിരുന്നു. അതു താനെ മാറി. പരീക്ഷകളെല്ലാം വെറും പടക്കങ്ങളാണെന്നറിഞ്ഞപ്പോൾ ആ പേടിയും പോയി.
ചില ആൾദൈവങ്ങളുടെയും സംഘങ്ങളുടെയും സംഘടനകളുടെയും വരവോടെ, ഭക്ത്‌ഇ ഭയവും സാഹസവും ലേശം ലൈംഗികവുമെല്ലാമായപ്പോൾ ആരാധനാലയങ്ങളും സർക്കസ്‌കൂടാരവും വേർതിരിച്ചറിയാതായി. 'തത്ത്വമസി'ക്കങ്ങനെ ഒരു പുതിയ ഭാഷ്യവുമായി!
ആദ്യമായി ദൈവവും ചെകുത്താനും ഒന്നിച്ചിരുന്നു ചിരിച്ചുകാണണം! വിളിച്ചുംകാണണം, 'ദൈവമേ!'.
പിന്നീട്, 'അഹം ബ്രഹ്മാസ്മി' അകാലനരപോലെ എന്റെ തലയ്ക്കുപിടിച്ചപ്പോൾ അമ്പലത്തിൽപോക്ക് തീരെ നിന്നുംപോയി.
തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശക്ഷേത്രത്തിൽ കഥകളിയും കൂത്തും കൂടിയാട്ടവും കാണാൻ പോയിരുന്നു, പരദേശിയാകുന്നതുവരെ.
പഠനകാലത്താണ് ഉല്ലാസയാത്രക്കു കന്യാകുമാരിയിൽ പോയത്. 'കന്യാകുമാരി' ദേവിയെ എനിക്കു വളരെ പ്രിയമാണ്, സ്ത്രീശക്തിസൗന്ദര്യങ്ങളുടെ പ്രതീകമായി. കടലിന്റെ കാണാക്കണ്ണായി. പ്രതീക്ഷയോടെ അമ്പലത്തിൽകടന്ന ഞാൻ അവിടെക്കണ്ടതോ വെറും വിനോദമൊന്നുമാത്രം.
ഏറെക്കഴിഞ്ഞാണ് തിരുവനന്തപുരത്തെ പത്മനാഭക്ഷേത്രം സന്ദർശിക്കുന്നത്, യാദൃച്ഛികമായി. മുണ്ടിലല്ലെങ്കിൽ അകത്തുകയറ്റില്ല. പക്ഷെ പുറത്തത് വാടകയ്ക്കുകിട്ടും. പാന്റ് ഊരി മുണ്ടുടുക്കാനൊരുങ്ങുമ്പോൾ പറയുന്നു, പാന്റിനുമുകളിൽ വെറുതെ മുണ്ടുചുറ്റിയാലും മതിയത്രെ. ദൈവത്തെ പറ്റിക്കാം, മനുഷ്യരെ വയ്യ!
കേളികേട്ട ഗുരുവായൂരിൽ കണ്ടതു ആൾക്കൂട്ടത്തെമാത്രം. തിരക്കിൽ തലകളും മുലകളുമല്ലാതെ ഒന്നുംകണ്ടില്ല. ഭക്തിയില്ലെങ്കിൽ ബിംബം വേണമെന്നില്ലല്ലോ. ഭക്തിക്കും ബിംബം വേണമെന്നില്ലല്ലോ. ഒരു സുന്ദരിപ്പെണ്ണ് ഒരോ നോട്ടായി തലക്കുമുകളിലുഴിഞ്ഞ് കാശ് കാണിക്കപ്പെട്ടിയിലിടുന്നത് ഇന്നും ഓർമയിൽ തങ്ങിനിൽക്കുന്നു.
ഒരു പ്രായംചെന്ന സഹപ്രവർത്തകനോടൊപ്പം പഴനിയിൽ പോകേണ്ടിവന്നപ്പോൾ എനിക്കൊരു വാശികേറി. ഒരു തോർത്തുമുണ്ടുമാത്രം അരയിൽ ചുറ്റി അകത്തുകയറി. ദൈവത്തിനുമുമ്പിൽ എന്തു വേഷഭൂഷാദികൾ? സഹപ്രവർത്തകൻ വിലകൂടിയ പൂജാവിധി തിരഞ്ഞെടുത്ത് ദർശനത്തിനു നീങ്ങി. ഞാനും കൂടെക്കൂടി. തളികയിൽ കനത്ത ദക്ഷിണവച്ച അദ്ദേഹത്തിന് കൈനിറയെ പ്രസാദവും തലയിൽകൈവച്ച് പൂജാരിയുടെ ഒരു സ്പെഷൽ അനുഗ്രഹവും. തൊട്ടുപിന്നിൽ ഒരു രസത്തിനു കൈനീട്ടിയ എന്നെ പൂജാരി പാടേ അവഗണിച്ചു. കൈ പിൻവലിക്കാതെ ഞാനും നിന്നു. 'കാശുപോടുങ്കയ്യാ...', വ്യക്തമായിത്തന്നെ അയാൾ ആജ്ഞാപിച്ചു. ഞാനും വിട്ടില്ല. പൊട്ടനെപ്പോലെ നിന്നുകൊടുത്തു. ഗതിയില്ലാതെ ഒരു കൊച്ചു പൂവിതൾ എന്റെ കയ്യിലെറിഞ്ഞ് അയാൾ തിരിഞ്ഞുനടന്നു.
അതേ യാത്രയിൽ മധുരയിലും എത്തിപ്പെട്ടു. ഒരു ചരിത്രത്തിന്റെ ചാരിത്ര്യത്തെ എങ്ങിനെ ചതച്ചരയ്ക്കാം എന്ന് അവിടെ പഠിക്കാം! ഉറക്കപ്പായിൽനിന്നും കുളിക്കാതെയും വിഴിപ്പുമാറാതെയും എത്തിപ്പെടുന്ന തീർഥാടകരുടെ തിരക്കിൽ മധുരമീനാക്ഷിക്കും മനംപുരട്ടുന്നുണ്ടാവണം.
മടക്കത്തിനു വണ്ടികിട്ടാതെ, ദില്ലിയിലൊരിക്കൽ രണ്ടുദിവസം അധികം കിട്ടിയപ്പോൾ ആഗ്ര കാണാൻ പോയി. കൂട്ടത്തിൽ മഥുരയും. വഴിക്ക് 'ബിർള' മന്ദിറുമുണ്ടായിരുന്നു. നമുക്കെന്തെല്ലാം ക്ഷേത്രങ്ങൾ - വിഷ്ണുവിനും ശിവനും അയ്യപ്പനും ലക്ഷ്മിക്കും സരസ്വതിക്കും ദുർഗക്കും, മറ്റു നൂറായിരം ദൈവങ്ങൾക്കും ഉപദൈവങ്ങൾക്കും. കൂട്ടത്തിലൊന്ന് ബിർളക്കുമിരുന്നോട്ടെ എന്നു കരുതിക്കാണും! ബിർള ദൈവമല്ലെന്നുണ്ടോ?
അച്ഛൻ പഠിച്ചത് ബനാറസ്സിലാണ്; ഹിന്ദു വിശ്വവിദ്യാലയത്തിൽ. അന്തക്കാലമാണ്. കാശിവിശ്വനാഥക്ഷേത്രത്തിനടുത്തായിരുന്നത്രെ താമസം. കൂടെ അമ്മയും മുത്തശ്ശിയും. മുത്തശ്ശിക്ക് തിരിച്ചുവരണമെന്നില്ലായിരുന്നത്രെ.
പിന്നീട് ഏറെ കാശിക്കഥകൾ കേട്ടാണ് ഞങ്ങൾ മക്കൾ, നാട്ടിൽ ജനിച്ചതും വളർന്നതും.
ഒരു ഔദ്യോഗികയാത്രക്കിടെ ആദ്യമായി വാരാണസിയിലെത്തിയപ്പോൾ ഞാൻ ആദ്യം പോയിക്കണ്ടത് ബനാറസ് ഹിന്ദു യൂണിവേർസിറ്റി. ഗംഗയും വിശ്വനാഥക്ഷേത്രവും കാണാൻ പരിപാടിയിട്ടു ചെന്നപ്പോൾ ഈച്ചകളെപ്പോലെ പണ്ടകൾ പൊതിഞ്ഞു. അവരെ വകഞ്ഞുമാറ്റി നദിക്കരെ എത്തിയപ്പോൾ തോണിക്കാരുടെ ഊഴമായി വിലപേശാൻ. അവരെയും തുഴഞ്ഞുമാറ്റി വഴുപ്പും വിഴുപ്പും നിറഞ്ഞ കടവുകളായ കടവുകളെല്ലാം കേറിയിറങ്ങി. ഒരു പിഞ്ചുകുട്ടിയുടെ ശവശരീരം വള്ളക്കയറിൽ കുടുങ്ങിക്കിടക്കുന്നതുകൂടി കണ്ടതോടെ ഗംഗയിൽ ജ്ഞാനസ്നാനവുമായി.
'കുൽഫി' (ഒരുതരം നാടൻ ഐസ്-ക്രീം)യുമായി ഒരാൾ ഓടിയടുത്തു. വേണ്ടെന്നുപറഞ്ഞു. 'ഹരാവാല ഹേ സാബ്', വിടില്ലയാൾ. എന്താണീ 'ഹരാവാല'? 'ഭാംഗ്' ചേർത്തതാണത്രേ. ദേശീയർക്കും വിദേശിയർക്കും പ്രിയംകരം.
ഗള്ളികൾ, ഗള്ളികൾ. ഉടനീളം തിക്കും തിരക്കും. അഴുക്കും നാറ്റവും. താടിക്കാരും തല മൊട്ടയടിച്ചവരും. പീതാംബരന്മാരും ശ്വേതാംബരന്മാരും ദിഗംബരന്മാരും. വിദേശികളായ വിവസ്ത്രന്മാരും വിവസ്ത്രകളും.
കാശിയിൽപോയാൽ പാപമെല്ലാം തീരും എന്നു പറയുന്നത് എത്ര ശരി. അവിടത്തെ പാപങ്ങൾ കാണുമ്പോൾ നമ്മുടേതെല്ലാം എത്ര നിസ്സാരം എന്നു ബോധ്യംവരും!
എനിക്കു ഭക്തി പോരാഞ്ഞിട്ടാവാം ദർശിച്ചതെല്ലാം ചീത്തയായത്.
വിശ്വനാഥനെ അകത്തുകയറിക്കാണാൻ തോന്നിയില്ല. മടങ്ങി.
ഒരു നിരീക്ഷണയാത്രക്കിടയിലാണ് ഞങ്ങളുടെ ഗവേഷണക്കപ്പൽ ഗുജറാത്ത്-തീരത്തിനടുത്തെത്തിയത്. തലേന്നേ കപ്പലിന്റെ റാഡാറും (Radar) ആഴമാപിനിയും (Echo-Sounder) ഉപഗ്രഹ-സ്ഥാനനിർണയ-ഉപകരണവും (Satellite Navigation System) എല്ലാം തകരാറിലായിപ്പോയതിനാൽ കപ്പൽ ദ്വാരകക്കെതിരെ നങ്കൂരമിട്ട് രാത്രികഴിച്ചുകൂട്ടുവാൻ തീരുമാനമായി. അർധരാത്രിയോടെ, ദൂരെ കരയിൽ വിളക്കും വെളിച്ചവുമായി അറുബഹളം. അതേപോലെ കപ്പലിനുള്ളിലും തുടങ്ങി തടിയിലും തകരത്തിലും തളികയിലും താളംകൊട്ടി ഭജനയും നൃത്തവും. പകലന്തികഴിഞ്ഞാൽ എന്തെങ്കിലും മോന്തി മതിമറന്നുറങ്ങുന്ന കപ്പൽജോലിക്കാരെല്ലാം ബഹു ഉഷാർ. അന്ന് ജന്മാഷ്ടമിയായിരുന്നു. ദ്വാരകാധീശൻ ശ്രീകൃഷ്ണന്റെ ജന്മദിനം. അന്ന് അവിടെയെത്തുന്നതിൽപരം പുണ്യമില്ലത്രെ. (അറിഞ്ഞുകൊണ്ടല്ലെങ്കിലും) അതിനു വഴിയൊരുക്കിയ ഞാൻ അവർക്കിടയിൽ പുണ്യവാളനായി! 'Comedy of Errors!' എന്നല്ലാതെ എന്തുപറയാൻ?
ബോധപൂർവം എത്ര ശ്രമിച്ചാലും മൂകാംബികയെക്കാണാൻ കഴിഞ്ഞെന്നുവരില്ലത്രെ. അതിനൊരു സമയമുണ്ടത്രെ; 'വിളി' വരുമത്രെ. വന്നു വിളി. എന്റെ ഭാര്യക്കാണ്. സുഹൃത്തും കുടുംബവും മൂകാംബിക്കുപോകുന്നു; ഒന്നിച്ചുപോകാം, എന്ന്. ഭാര്യയുടെ സ്ഥിരം ഡ്രൈവർ ഞാനാണ്. സുഹൃത്തും കുടുംബവും മറ്റൊരു കാറിൽ. അത്ര ഭംഗിയായൊരു കാർയാത്ര അധികമുണ്ടായിട്ടില്ല.
അത്രയും ഭോഷ്ക്കായൊരു ക്ഷേത്രദർശനവും!
കൊല്ലൂരിന്റെ വന്യഭംഗി പറഞ്ഞറിയിക്കാൻ പ്രയാസം. പക്ഷെ പാപനാശിനി, അമ്പലത്തിനടുത്ത്, ഗംഗയെക്കാൾ കഷ്ടം. കൺമുന്നിൽതന്നെ അഴുക്കുചാൽ നദിയിൽചേരുന്നു. എങ്ങും കച്ചവടക്കണ്ണുകൾ. ഭക്തിക്കും ഭുക്തിക്കുമിടയിൽ വരമ്പേതുമില്ലാതെ.
ഭാര്യയും കൂട്ടരും അമ്പലനടയിൽനിന്നു പൂ വാങ്ങി, അർച്ചനക്ക്. വലിയ തിരക്കൊന്നുമില്ലായിരുന്നു. എങ്കിലും ദേവീദർശനത്തിന് പൂജാരി കനിയണ്ടേ? കയ്യിലുണ്ടായിരുന്ന പൂ, അതുപൊതിഞ്ഞ പ്ലാസ്റ്റിക്-ബാഗടക്കം കയ്യിൽനിന്നുപറിച്ചെടുത്ത് അയാൾ അകത്തേക്കൊരേറ്! എന്നിട്ടൊരു ആക്രോശം, 'മാറിപ്പോ, മാറിപ്പോ!'
ആ പൂക്കെട്ട് വീണ്ടും വിൽപനക്കായി അമ്പലനടയിൽ തിരിച്ചെത്തിക്കാണണം!
ഭാര്യ എന്തോ പൂജക്കായി കൂപ്പൺ വാങ്ങി. കൂപ്പണെടുത്ത എല്ലാവരെയും ഒരാൾ ചുറ്റുമിരുത്തി. നട്ടെല്ലിന് കനത്ത ക്ഷതമുള്ളകാരണം ഭാര്യക്ക് നിലത്തിരിക്കാൻ പറ്റില്ല. ഇരിക്കാതെ പറ്റില്ലെന്ന് അയാൾക്കും വാശി. അവസാനം പകരക്കാരനായി ഞാൻ. ശത്രുസംഹാരത്തിനെന്നുപറഞ്ഞ് മന്ത്രം തുടങ്ങിയപ്പോൾ ഞങ്ങൾ ഇറങ്ങിപ്പോന്നു. ഞങ്ങൾക്കു ശത്രുക്കളില്ല; ഞങ്ങൾക്കാരെയും കൊല്ലണ്ട.
മടക്കയാത്രയിൽ വഴിക്കൊരു ക്ഷേത്രത്തിലും ഭാര്യ കയറി. പാമ്പുംകാവാണത്രെ. സ്വർണത്തിലും വെള്ളിയിലും കല്ലിലുമാണെന്നുമാത്രം. ഭാര്യ വെള്ളിയിൽ ഒരു പാമ്പിന്റെ രൂപം കാശുകൊടുത്തുമേടിക്കുന്നതുകണ്ടു. ദർശനംകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അതുകാണാനുള്ള കൗതുകത്തിൽ ഞാൻ വൃഥാ കൈനീട്ടി. പൂജ കഴിഞ്ഞു സാധനം തിരിച്ചുകിട്ടിയിട്ടുവേണ്ടേ? വിലകൊടുത്തുവാങ്ങി അത് അവിടെത്തന്നെ കാണിക്ക വയ്ക്കണംപോൽ. വീണ്ടും വിൽപനച്ചരക്കാക്കാൻ!
കച്ചവടത്തിനും രാഷ്ട്രീയത്തിനും പൊങ്ങച്ചത്തിനും പണക്കൊഴുപ്പിനും മേനിപ്രദർശനത്തിനും നല്ല ഒരു അമ്പലമുണ്ട് നമുക്ക്. മുംബയിലെ പ്രഭാദേവിയിൽ സിദ്ധിവിനായകക്ഷേത്രം.
അൽപം അകലെ അന്ധേരിക്കടുത്ത് ഒരു കവലയിലെ പ്രതിഷ്ഠക്കടിയിൽനിന്ന് ഒരിക്കൽ കണ്ടെടുത്തത് ലക്ഷക്കണക്കിനു പണവും ലഹരിസാധനങ്ങളും ഇലക്ട്രോണിക് സാമാനങ്ങളും!
ഇന്നു ഞാൻ വസിക്കുന്ന നാട്ടിൽ, ഗോവയിൽ, ക്ഷേത്രാഭാസങ്ങളേയുള്ളൂ. ഇവിടെ എന്തുമാകാം; ടൂറിസം തുണിപൊക്കിക്കാട്ടുന്നതു തുറന്ന മനസ്സോടെ.
അത് തലസ്ഥാനനഗരമധ്യത്തിൽ, വീടുകളിൽനിന്നോ കുടിലുകളിൽനിന്നോ കടകളിൽനിന്നോ വേർതിരിക്കാനാവാത്ത മഹാലക്ഷ്മിക്ഷേത്രത്തിലാകാം. ചേരികളാൽചുറ്റിയ കുന്നിൻമുകളിലെ ഹനുമാൻക്ഷേത്രത്തിലാകാം. പട്ടണപ്രാന്തത്തിലെ ശാന്തദുർഗയിലാവാം; മംഗേഷ്‌ഇയിലാവാം. ആളെക്കണ്ടാലുടൻ ഭക്തിഗാനംവയ്ക്കുന്ന അയ്യപ്പക്ഷേത്രത്തിലാകാം. മണിയടിക്കാൻ വൈദ്യുതയന്ത്രം സ്ഥാപിച്ച ബാലാജിക്ഷേത്രത്തിലാകാം. പ്രധാനവീഥിയിൽ തിരക്കേറിയ മുക്കൂട്ടുകവലയിലെ പുത്തൻ ഗണപതിയമ്പലത്തിലാകാം. തിക്കും തിരക്കുമുള്ള കടപ്പുറത്തിനടുത്ത്, പണച്ചാക്കിന്റെ കുടുംബക്ഷേത്രത്തിലാകാം.
എന്തിന്, ഒരു പ്രശസ്തഗവേഷണശാലയുടെ സ്ഥലംകയ്യേറി സ്ഥാപിച്ച ഗണപതിക്ഷേത്രത്തിലാകാം.
വായ്പ്പാട്ടുകാർക്കു കയ്യിൽ സ്വർണവാച്ചും വാദ്യക്കാർക്കു കഴുത്തിൽ മണിമാലയും വണിക്കുകൾക്കു വിരലിൽ വൈരമോതിരവും അവിഭാജ്യഘടകമെന്നോണം കാണാറുണ്ട്. ഈ മൂന്നും പുരോഹിതരുടെ ബലഹീനതയാണ്. കയ്യിൽ വാച്ചില്ലാതെയും കഴുത്തിൽ മാലയില്ലാതെയും വിരലിൽ മോതിരമില്ലാതെയും പൂജയും ആരതിയും വയ്യ!
വാച്ചും വളയും, വയറും വടിവും, ചന്തിയും ചന്തവും തികഞ്ഞ പൂജാരികൾ മുന്നിൽനിന്നു മാറിയിട്ടുവേണ്ടേ പ്രതിഷ്ഠയെക്കാണാൻ, പ്രാർഥിക്കാൻ!
വിഗ്രഹത്തേക്കാൾ വലിയ ഭണ്ഡാരപ്പെട്ടികൂടി കാണുമ്പോൾ ഞാനും ചെകുത്താനോടൊപ്പം വിളിച്ചുപോകുന്നു, 'ദൈവമേ!'
ഇനിയൊന്ന്. ഇതെല്ലാം എന്റെ നേരറിവിലെ ഉദാഹരണങ്ങൾ. മറ്റുള്ളവരുടെ കഥ ഞാൻ പറയുന്നതു ശരിയല്ല.
ഭക്ത്യാഭാസത്തിന് മതഭേദമില്ല, സ്ഥലഭേദമില്ല. മതാഭാസത്തിനു ഭക്തിയുമില്ല.
[Published in the fortnightly webmagazine www.nattupacha.com, 15 Nov 2009]

Tuesday, 17 November 2009
കവികൾക്കൊപ്പം ഒരു നിമിഷം.
ഗദ്യം പദ്യമായി പരിണമിക്കുമ്പോൾ പരിണയിക്കുന്നതാണ് കവിത എന്നാണ് എന്റെ ബോധ്യം. സാമ്പ്രദായികരുടെ നിർവ്വചനങ്ങൾ എനിക്കത്ര പിടിയില്ല. പുത്തൻകൂറ്റുകാരുടെ വരിമുറിച്ച ഗദ്യം അല്ലെങ്കിൽ വരിയുടച്ച പദ്യം അത്ര പഥ്യവുമല്ല. ഗദ്യമല്ല കവിത. പദ്യവുമല്ല കവിത. ചെടിയല്ലല്ലോ പൂവ്. പൂവല്ലല്ലോ സുഗന്ധം.
പദ്യം ഛായാഗ്രഹണമാണെങ്കിൽ കവിത ചിത്രരചനയാണ്. പൂവിനു സൗന്ദര്യമാണ്; സുഗന്ധമാണ്.
കവിത എഴുതുന്നവർക്കും ചിത്രം വരയ്ക്കുന്നവർക്കും വാചകമടി കുറവായി കണ്ടിട്ടുണ്ട്. 'മിതം ച സാരം'. മറിച്ചാണെങ്കിൽ കവിതയില്ല. ചിത്രം വിചിത്രവുമാവില്ല. അതുകൊണ്ടായിരിക്കും.
അതിനാൽത്തന്നെയാവണം രാഷ്ട്രീയക്കാരും മാനേജ്മെന്റുകാരും കച്ചവടക്കാരും, കവിതയിലും ലളിതകലകളിലും അങ്ങനെയങ്ങു പയറ്റിക്കാണാത്തത്!
**********
ഗദ്യമെഴുതാനുള്ള മടിയും പദ്യമെഴുതാനുള്ള പ്രയാസവും, പറയാനെന്തോ ഒന്നും അതുപറയാനൊരു തിടുക്കവും ഉണ്ടായിരുന്ന കാലത്താണ് ഞാൻ ഒന്നുരണ്ടു സാധനങ്ങൾ പടച്ചുവിട്ടത്. ആദ്യത്തേത് (അന്നു പത്തുപന്ത്രണ്ടു വയസ്സുകാണും) ഒരു നക്കാപ്പിച്ച അനുകരണമായിരുന്നു, 'പൊളിഞ്ഞ ഫൗണ്ടൻ പേന'. 'പൊളിഞ്ഞ കാളവണ്ടി' എന്നോ മറ്റോ പേരിൽ പഠിക്കാനുണ്ടായിരുന്ന ഒരു പദ്യത്തിന്റെ. അന്ന് ദുർലഭമായിരുന്ന, അന്നത്തെ എന്റെ ദൗർബല്യമായിരുന്ന ഫൗണ്ടൻപേനയുടെ മൂടി പൊട്ടിയതിലുള്ള 'അസ്തിത്വദു:ഖ'മായിരുന്നു സംഗതി. നാണംകൊണ്ട് ആരെയും കാണിച്ചില്ല. കാണിക്കാൻ കൊള്ളാവുന്നതുമായിരുന്നില്ല. തലക്കെട്ടുമാത്രമേ ഇന്നോർമയിലുള്ളൂ.
രണ്ടുമൂന്നുവർഷംകഴിഞ്ഞാണ് അടുത്ത സൃഷ്ടി. അതിന്റെ തലക്കെട്ടോർമയില്ല. ആദ്യ വരി ഇതായിരുന്നു:
'ക്ഷോണിയാകുന്നൊരു പെൺകൊടിയാളുടെ
വേണിയിൽചാർത്തിയ ചെംപുഷ്പം പോലവെ.....'
എന്നമട്ടിൽ അസ്സലൊരു രായസം.
ശുഷ്കകൗമാരം പിന്നെ കാര്യമായ ക്ഷുദ്രജീവികളെയൊന്നും സൃഷ്ടിച്ചില്ല. ക്ഷുഭിതയൗവനമായപ്പോഴാണ് അവൻ (അവൾ) വീണ്ടും വരുന്നത്. ഇക്കുറി കാണാനും കേൾക്കാനും ആളെക്കിട്ടി.
കവിതയുടെ പേര് 'ലയനം'. ബിരുദത്തിനും ബിരുദാനന്തരത്തിനുമിടയിലെ അലസവേളയിൽ, 'കേരള സാഹിത്യ സമിതി'യുടെ കോഴിക്കോട്ടെ സമ്മേളനത്തിന്റെ (1971 മെയ് മാസം) കവിയരങ്ങിലേക്ക് ഒരെണ്ണം വച്ചങ്ങുകാച്ചി. വന്നൂ ഒരു കത്തും കൂടെ വണ്ടിക്കൂലിക്കു കാശും. ആദ്യമായാണ് തനിയെ കൊച്ചിയിൽനിന്നു കോഴിക്കോട്ടേക്കു യാത്ര. 'ഇംപീരിയ'ലിൽ എത്തിച്ചേരാനായിരുന്നു നിർദ്ദേശം. ഉച്ചതിരിഞ്ഞിട്ടുണ്ടാവും. എത്തിയപാടെ ആരോ ഒരു മുറിക്കകത്തിരുത്തി. ഒരുപാടാളുകൾ. നടുക്ക് ചായക്കോപ്പയുമുയർത്തി ഒരു മുത്തച്ഛൻ. "ഇതാണു ജീവൻ. ഇതിലെല്ലാമുണ്ട്. ഊർജ്ജം. സൗന്ദര്യം. ജീവിതം". അത് സാക്ഷാൽ പി. കുഞ്ഞിരാമൻനായർ!
ബീച്ചിനടുത്തൊരു പഴയ ബംഗ്ലാവിൽ, ഞങ്ങൾ കുറെ 'യുവകവി'കൾക്ക് കുറച്ചുകൂടി കാശുംതന്ന് താമസിക്കാൻ സ്ഥലവുമൊരുക്കി സമിതിവളണ്ടിയർ വിട പറഞ്ഞു. കൂടെത്താമസിച്ചവരിൽ രണ്ടുപേരുകൾമാത്രം മനസ്സിലുണ്ട്, 'അക്വ' മണ്ണൂശ്ശേരി, സി. ആർ. പരമേശ്വരൻ. രാത്രി ഞങ്ങൾ കടപ്പുറത്തുപോയിരുന്നു വർത്തമാനം പറഞ്ഞു.
പിറ്റേന്നാണ് ടൗൺഹാളിൽ പരിപാടി. പെട്ടെന്നൊരു ബഹളം. എൻ. എൻ. പിള്ളയുടെ വരവായിരുന്നു. ക്യാമറക്കാരെല്ലാം ചുറ്റുംകൂടി. ഷർട്ടുപൊക്കി മുഖം തുടച്ച് എൻ. എൻ. പിള്ള നാടകീയമായിത്തന്നെ പോസുചെയ്തുകൊടുത്തു.
ഞാൻ സ്റ്റേജിൽകേറുമ്പോൾ മുൻവരിയിൽ എ. പി. പി. നമ്പൂതിരി, കുഞ്ഞുണ്ണിമാഷ്, എൻ. പി. മുഹമ്മദ്, എന്നീ കുറച്ചുപേരെമാത്രമേ മുഖപരിചയമായുണ്ടായിരുന്നുള്ളൂ. എം. ടി. യും ഉണ്ടായിരുന്നോ എന്ന് ചെറിയൊരു സംശയം.
ഞാനങ്ങോട്ടു തുടങ്ങി:
"മധുരം കിനിയും
മലരുകൾ വിരിയും;
മലരിൻ മാദക
പരിമളമുതിരും.
വെൺതിങ്കൾക്കൊടി-
യണയുമ്പോഴും
മൽസഖി, നീയെ-
ന്നരികത്താവും....."
അന്നും ഇല്ല ഇന്നും ഇല്ല എനിക്കു പാടാൻ കഴിവ്. ഒരു അവതാളത്തിൽ ഏകതാനത്തിൽ ഞാനവസാനിപ്പിച്ചു:
".....എൻപ്രിയ തീർത്ത
മഴക്കാറിൽ പുതു
മഴവില്ലിനിയും
വിടരുകയാവാം;
പഴകിയ വീണ-
ക്കമ്പികളിൽ നവ-
രാഗവിശേഷം
വിരിയുകയാവാം."
ആളുകൾ കയ്യടിച്ചെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ആദ്യമായാണ് ഒരു കവിയരങ്ങു കാണുന്നത്. കുറച്ചേറെപ്പേരുടെ കവിതകളും പ്രസംഗങ്ങളും വിശേഷാനുഭവങ്ങളായി. അതിലൊന്നായിരുന്നു വൈലോപ്പിള്ളിയുടേത്; തെളിനീരുപോലൊരു തൂവൽസ്പർശം. അച്ചിൽനിരത്തിയ കവിതകളേക്കാൾ മാസ്മരികത വാമൊഴിക്കവിതകൾക്കാണെന്ന് അന്നു തിരിച്ചറിഞ്ഞു.
ഇടവേളയിൽ എൻ. എൻ. കക്കാടിന്റെ മുമ്പിൽപെട്ടു. "താളമറിഞ്ഞവനേ താളം തെറ്റിക്കാനാവൂ", കക്കാട് ഉപദേശിച്ചു. "ഇതുപോലെ ഇനിയുംകുറെ എഴുതിയിട്ടുമതി, മറുകണ്ടം ചാടൽ."
കക്കാട് എനിക്കെന്നും പ്രിയപ്പെട്ട കവിയാവുകയായിരുന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കിൽ കുഞ്ഞുണ്ണി കാണാമറയത്ത്.
നാട്ടിലെ ബദ്ധപ്പാടുകാരണം കോഴിക്കോട്ട് അധികം നിൽക്കാതെ ഉടൻ മടങ്ങേണ്ടി വന്നു. പോരാൻനേരം, 'വാലത്ത്' ആണൊ 'കോറാത്ത്' ആണോ 'നാറാത്ത്' ആണോ എന്നു നിശ്ചയമില്ല, വിലാസം എഴുതിത്തന്നു പറഞ്ഞു ബന്ധപ്പെടണമെന്ന്. എന്തുകൊണ്ടോ അതുണ്ടായില്ല.
അതിനുശേഷം ഒരു പത്തുവർഷം കവിത തലയ്ക്കുപിടിച്ചുനിന്നു.
അക്കാലത്തെഴുതിയ ഒരു കവിതയാണ് ('സംഗമം') ഇന്നും എനിക്കിഷ്ടം:
"മാദകത്തുടുപ്പാർന്ന ദിങ്മുഖം നുകർന്നപ്പോൾ
മോഹാന്ധൻ സൂര്യൻ രാവിൻ കാളിമയോർത്തേയില്ല
...........................................................................................................................

ആട്ടവും പാട്ടും, പിന്നെ തേങ്ങലും കരച്ചിലും;
ആഴികൾതാണ്ടാൻ വീണ്ടും നീന്തലും പറക്കലും."
**********
കണ്ടാൽ കവിയെന്നോ ഭിഷഗ്വരനെന്നോ തോന്നാത്ത ഡോ. ഭികാജി ഘാണേകർ ഗോവയിൽവച്ച് തന്റെ കുറെ കൊങ്കണിക്കവിതകൾ എനിക്കു പറഞ്ഞുതന്നു. അവയിൽ ആറെണ്ണം, എറണാകുളത്ത് ജോൺ പോൾ നോക്കിനടത്തിവന്നിരുന്ന 'ഫോക്കസ്' മാസികയിൽ (1975) 'കൊങ്ങിണിപ്പൂക്കൾ' എന്ന പേരിൽ ഞാൻ പ്രസിദ്ധപ്പെടുത്തി. അതായിരിക്കുമോ കൊങ്കണിസാഹിത്യത്തിന്റെ മലയാളത്തിലെ ആദ്യത്തെ പരിഭാഷ?
തൃപ്പൂണിത്തുറ സംസ്കൃതകോളേജിനടുത്തുവച്ചാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെ കാണുന്നത്. അന്നദ്ദേഹം അവിടെ അധ്യാപകനായിരുന്നു. വെള്ളിമേഘംപോലെ, വെള്ളിക്കോൽപോലെ, വെള്ളിൽപക്ഷിയെപ്പോലെ ഒരു ശാന്തസ്വരൂപം. വജ്രായുധം വാക്കിലും വരിയിലും മാത്രം. വിഷ്ണുനാരായണൻ നമ്പൂതിരി ജടായുവിന്റെ കഥ ഗ്രീക്ക്സാഹിത്യത്തിൽനിന്നുപകർന്നാടിയത് ഇന്നും നിറഞ്ഞുനിൽക്കുന്നു മനസ്സിൽ.
എന്റെ പിന്നൊരു ഇരുപതുവർഷം തികഞ്ഞ മരവിപ്പിൽ. 'റൈറ്റേഴ്സ്-ബ്ലോക്ക്' ഒന്നുമല്ല; ജീവിതം വഴിമാറി ഒഴുകുകയായിരുന്നു.
**********
വളരെ മുതിർന്നതിനുശേഷമാണ് സച്ചിദാനന്ദനെ കാണുന്നത്, അദ്ദേഹം കവിതയിലും ഞാൻ വയസ്സിലും. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പ്രവർത്തനങ്ങൾക്കായി പലതവണ ഗോവയിലെത്തുമായിരുന്നു സച്ചിദാനന്ദൻ. അദ്ദേഹത്തിന്റെ ഇരിഞ്ഞാലക്കുടയിലെ ചില ശിഷ്യന്മാരുടെയുംകൂടെ ഒരു ചായസമയമേ ചിലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അവർ അദ്ദേഹത്തിലെ അധ്യാപകനെ ആദരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കവിത്വത്തെ ആസ്വദിച്ചു. വിവർത്തനത്തിൽ ചോരുന്നതെന്തോ അതിന്റെ ഓട്ട അടയ്ക്കൂന്നതിനെക്കുറിച്ചു തുടങ്ങിവച്ച ചർച്ച പക്ഷെ അവസാനിച്ചില്ല. ശക്തമായ വടക്കനന്തരീക്ഷത്തിലും മലയാളത്തിൽ കവിതചൊല്ലി അദ്ദേഹം സദസ്സിനെ കോരിത്തരിപ്പിച്ചു; ഇംഗ്ലീഷിലും അത് ശക്തമായിത്തന്നെ അവതരിപ്പിച്ച് ആത്മാവിലേക്കാഴ്‌ന്നിറങ്ങി.
ആ സമാഗമം കവിതയുടെ കുരുന്നിലകൾ വീണ്ടും പൊടിപ്പിച്ചു എന്നിൽ.
കുഞ്ഞുണ്ണിമാഷാണ് പഴമയിലും പുതുമനിർത്തി, പുതുമയിലും പഴമനിർത്തി തലമുറക്കവികളുടെ തല മുറിച്ചത്. കഥാസാഹിത്യത്തിൽ വി.കെ.എൻ. എന്നപോലെ.
കുഞ്ഞുണ്ണി മരിച്ചപ്പോൾ ഒരു കുറുംകവിത ഞാനുമെഴുതിപ്പോയി:
"ഉള്ളതുരുപ്പടിയാക്കണം
എണ്ണംകൊണ്ടെന്തു വണ്ണം?
വണ്ണത്തിനല്ലേ ദണ്ണം?"
(കുഞ്ഞുണ്ണിയപ്പം / കുഴിയെണ്ണാത്ത കുഞ്ഞുണ്ണിക്ക്. 'ഗൾഫ്മലയാളം', മാർച്ച് 2007).
**********
ഗദ്യമായാലും പദ്യമായാലും,
'ഒരുമിച്ചുപാടുവാൻ കഴിയാത്തൊരീണത്തിൽ
പതിവായി ഞാനെന്തോ പറഞ്ഞുവച്ചു.
പറയാതെ പറയുന്ന പരിഭവമോ, മുഖം
മറയ്ക്കാനൊരിത്തിരി മറുപടിയോ?'
എന്ന ചിന്തയിൽ അന്തിക്കു കുന്തിച്ചിരിക്കുന്നു ഞാനിന്ന്, അര നൂറ്റാണ്ടിനിപ്പുറം 2009-ൽ!
[Published in the fortnightly Web Magazine nattupacha.com, 1 Nov 2009]

Monday, 19 October 2009
നമ്മൾ മിടുക്കന്മാർ!
ദക്ഷിണാഫ്രിക്കയിൽവച്ച് ഒരാൾ പറഞ്ഞ കഥയാണ്. ആഫ്രിക്കയിലെ ഏതോ ഒരു ദരിദ്രരാഷ്ട്രത്തിൽ, കാര്യക്ഷമമായ റേഷൻവിതരണത്തിനായി സർക്കാർ ഇലക്ട്രോണിക് കാർഡ് ഏർപ്പെടുത്തി. നമ്മുടെ റേഷൻകാർഡുപോലെ, ഒരു കുടുംബത്തിന് ഒന്നുവച്ച്. കണക്കെല്ലാം കിറുകൃത്യം. എന്നിട്ടും സ്റ്റോക്ക് തികയുന്നില്ല വിതരണത്തിന്. കാർഡിനുപിറകിലെ കാന്തികവര നെടുങ്ങനെ കീറി, ആൾക്കാർ ഒരു കാർഡിൽനിന്ന് രണ്ടുകാർഡുകൾ ഉണ്ടാക്കി ഇരട്ടിറേഷൻ വാങ്ങുകയായിരുന്നത്രേ.
അതെല്ലാം പട്ടിണികൊണ്ട്; ഗതികേടുകൊണ്ട്.
അതൊന്നുമില്ലാതെ എന്തിനും ഏതിനും എന്തും ദുരുപയോഗിക്കുന്ന നമ്മൾ മിടുമിടുക്കൻമാർ തന്നെ. ഒരു വാക്കായാലും വിദ്യയായാലും വിജ്ഞാനമായാലും വൈദ്യമായാലും വീടായാലും വഴിയായാലും വണ്ടിയായാലും വിമാനമായാലും വിളക്കായാലും വിളംബരമായാലും വിശ്വമായാലും വിശ്വാസമായാലും വേദാന്തമായാലും.
പണ്ട് സ്കൂളിലെ കിണറ്റിൽ ചില കുട്ടികൾ തുപ്പിയിടുമായിരുന്നു. അന്നൊന്നും കുപ്പിവെള്ളമില്ല, വെള്ളം കയ്യിൽകൊണ്ടുനടക്കാറുമില്ല. അന്നെല്ലാം സ്കൂളുകൾ മുഴുസമയമാണല്ലോ. പൊതിച്ചോറുണ്ടുകഴിഞ്ഞ് ഞങ്ങൾക്കു കൈ കഴുകാനും കുടിക്കാനും ദൂരെ പട്ടാളക്യാമ്പിൽപോയി വെള്ളം ചോദിച്ചുവാങ്ങണം. അടുത്ത വീടുകളിലൊന്നും സ്കൂൾകുട്ടികളെ അടുപ്പിക്കില്ല. പുതിയൊരു അധ്യാപകൻവന്നു മുഖമടച്ചു രണ്ടെണ്ണംകൊടുത്തപ്പോൾ ആ കുട്ടികളുടെ തുപ്പൽ നിന്നു. അത് അന്നത്തെ കഥ.
ഇന്നോ?
വഴി നിറയെ തുപ്പിനിറക്കുന്നു; ഏതു കോണിപ്പടിയിലും 'തുല്യം' ചാർത്തുന്നു. മാന്യന്മാർ ചാടിച്ചാടി വഴിമാറിപ്പോകുന്നു. ഒഴിഞ്ഞ ഒരിടം കണ്ടാൽ കുപ്പകോരിയിടുന്നു. കുപ്പയില്ലെങ്കിൽ കുപ്പി.
അച്ഛനമ്മമാർ കൊച്ചുകുഞ്ഞുങ്ങൾക്ക് കളിത്തോക്കുവാങ്ങിക്കൊടുക്കുന്നു; മുതിർന്നാൽ എയർഗൺ. കുട്ടികൾ അതുപൊട്ടിച്ചുകൊല്ലുന്ന കാടപ്പക്ഷികളെ മസാലയിട്ടുവരട്ടി അവർക്കുകൊടുത്തു സായൂജ്യമടയുന്നു. മക്കൾ ഗർഭ-നിരോധന ഉറ ബലൂണാക്കിവീർപ്പിച്ചു തട്ടിക്കളിക്കുമ്പോൾ പരസ്പരം നോക്കി ശൃംഗരിക്കുന്നു.
ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി ദൈവികമായിക്കരുതി ഗാന്ധി. അദ്ദേഹത്തിന്റെ പ്രതിമക്കുമുകളിൽ കാഷ്ഠംകൊണ്ടുനിറച്ചു നമ്മൾ. താഴെയോ രാഷ്ട്രീയക്കാരെക്കൊണ്ടും!
ഘണ്ഡി ഗാന്ധിയായി പുനരവതരിച്ച് ഒറിജിനലിനെ കവച്ചുവക്കുമ്പോൾ കാടു നാടാവും; നാടു കാടാവും. ഗാന്ധിയോ കരകാണാക്കടലിലും!
ശ്രീബുദ്ധനും ശ്രീനാരായണനുമെല്ലാം പ്രതിഷ്ഠകളെ പാപത്തിന്റെ പ്രതിബിംബമായിക്കണ്ടു. നമ്മൾ അവരെത്തന്നെ പ്രതിഷ്ഠകളാക്കി പരിഹസിച്ചു.
മനസ്സിനു ശാന്തിതരേണ്ട സ്ഥലങ്ങളാണ് ആരാധനാലയങ്ങൾ. അവിടെയാണ് ഉച്ചഭാഷിണിയിലൂടെ ഒച്ചയും ബഹളവും. ഓരോ കാരണംപറഞ്ഞു സത്കാരവും ശൃംഗാരവും. ഓരോ തിരുനാളിലും മദവും മത്സരവും. മദ്യവും മദനോത്സവവും.
'LADIES TOILET'-എന്ന ബോർഡിനെ 'LADIES TO LET' എന്നാക്കി മാറ്റുന്നവരല്ലേ നമ്മൾ?
ഇന്ത്യയിലെ പാർപ്പിടപ്രശ്നം തീർക്കാൻ, തീവണ്ടിപ്പാതയോ പൊതുനിരത്തോ മേൽപ്പാലമോ വെള്ളക്കുഴലോ നിർമ്മിച്ചാൽമതി എന്നാരോ പറഞ്ഞിട്ടുണ്ട്. ക്രൂരമാണ് ആ ഹാസ്യമെങ്കിലും അതിലും ക്രൂരവും പരിഹാസ്യവുമാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി.
ഒരു നടപ്പാതവന്നാൽ ഉടൻ അവിടത്തെ കടക്കാർ കയ്യേറും; അല്ലെങ്കിൽ വഴിവാണിഭക്കാർ. അതോടെ അതൊരു വണ്ടിപ്പേട്ടയുമാകും. കാൽനടക്കാർ അക്ഷരാർത്ഥത്തിൽ പെരുവഴിയിലും!
കേരളത്തിൽ ദേശീയപാതയിൽ ഒരിടത്താണ്. ഒരു കവലയിൽ എനിക്കെപ്പോഴും വഴിതെറ്റും. വഴികാട്ടിനോക്കിത്തന്നെയാണു വണ്ടിയോടിക്കുക. എന്നിട്ടും. പിന്നെയാണ് ഒരു സ്ഥലവാസി പറഞ്ഞുതന്നത്, അതു ചില നാട്ടുകാർ ചേർന്ന് ബോർഡുതിരിച്ചുവയ്ക്കുന്നതാണത്രെ. എന്തോ കവലരാഷ്ടീയം!
വണ്ടിയോടിക്കുന്നവർക്കെല്ലാം അറിയാം, വലത്തേക്കു തിരിയുമ്പോൾ വലതു ലൈറ്റും ഇടത്തേക്കുതിരിയുമ്പോൾ ഇടതു ലൈറ്റും ആണ് സിഗ്നൽ എന്ന്. എന്നാൽ തെറ്റിപ്പോയി. വടക്കൻസംസ്ഥാനങ്ങളിൽ വൻപാതകളിൽ പിന്നിലുള്ള വണ്ടിക്കു മുന്നോട്ടുകയറിപ്പോകാനുള്ള അനുവാദമായാണ് വലതു ലൈറ്റിടുക! ഇതറിയാതെ മുൻവണ്ടി വലത്തേക്കു തിരിയുമെന്നു കരുതി അതിന്റെ പിറകുപിടിച്ച് ബഹുദൂരം പോയിട്ടുണ്ടു ഞാൻ!
കാലുകൊണ്ടു ദിശകാട്ടുന്ന ഗുജറാത്ത് ആട്ടോക്കാരന്റെ അടുത്തെത്തുമോ ഇവർ? ഗോവയിലോ മിക്കവരും സിഗ്നൽ കാട്ടുകയേ ഇല്ല; കാട്ടിയാലോ അതു മുഖംകൊണ്ടും മുഖഭാവവുംകൊണ്ടും. വലത്തോട്ടു തിരിയാനും ഇടത്തോട്ടുതിരിയാനും വണ്ടി വലത്തോട്ടു വെട്ടിക്കുന്നവരാണല്ലോ അവർ! എന്നാലേ ഒരു 'ത്രിൽ' ഉള്ളൂ.
സഹകരണമില്ലാത്തവരുടെ കൂട്ടായ്മ സഹകരണസംഘം. ബാധ്യത(debit) ഉള്ളപ്പോൾ ക്രെഡിറ്റ് (credit) സൊസൈറ്റി സഹായത്തിനെത്തും. ബാധ്യത ഉണ്ടാക്കുന്നത് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് (ആസ്തി) ഉണ്ടെങ്കിൽമാത്രം ഡെബിറ്റ് കാർഡ്!
അതല്ലേ കാലം!
മാഷ്, 'മാസ്റ്റർ' (MA, M.Sc., M.Ed. M.PEd., etc.)ആവണമെന്നുവന്നപ്പോൾ ഹെഡ്മാസ്റ്റർ പ്രിൻസിപ്പലായി. പ്രിൻസിപ്പൽ ഡയറക്റ്ററായി. ക്ലാർക്ക് എക്സിക്യൂട്ടീവായി. എല്ലാവരും മാനേജരായപ്പോൾ പണിയെടുക്കാൻ ആളില്ലാതായി.
ആറാം ശമ്പളക്കമ്മീഷൻ വിഭാവനം ചെയ്തത് തസ്തികകളുടെ എണ്ണംകുറച്ച് ഉച്ചനീചത്വം ചെറുതാക്കാനാണ്. എന്നിട്ടെന്തായി? താഴെ തസ്തികകൾ കുറച്ചെന്നതു ശരി, മുകളിൽ മുകളിൽ എണ്ണമങ്ങു കൂട്ടി. ശമ്പളവും.
ഒരു പാനീയത്തിന്റെ പരസ്യം പോലെയായി. 'More Cola, Same Price'. അളവുകൂട്ടി, ആനുപാതികമായി വില. ഒട്ടും 'കൂട്ടി'യില്ല. ശരിയല്ലേ? കുടിച്ചോളൂ കൂടുതൽ!
ദില്ലിയിൽ പരക്കെ കാണാം, എന്തിലും 'Original' എന്ന ലേബൽ. ഒറിജിനൽ അല്ലാത്ത ഒന്നുമില്ലല്ലോ അവിടെ. ഗാന്ധിയല്ലാതെ.
സർക്കാർ ഓഫീസുകളിലെ സീലടിക്കൽ എനിക്കു പണ്ടേ ഹരമാണ്, മലബാർ ചായയേക്കാളും. നീട്ടിപ്പൊക്കിയൊരുകുത്തൽ! പോർട്ടർമാർക്കും ഒരു സ്വഭാവമുണ്ട്. എന്തുഭാരമുള്ള സാമാനമായാലും നിലത്തുവയ്ക്കുന്നതിനുമുമ്പ് ഒന്നുകൂടിപ്പൊക്കിയങ്ങു താഴേക്കിടും.
കച്ചവടം കപടമല്ലെന്നു കാണിക്കാനായിരുന്നു MRP (Maximum Retail Price) കൊണ്ടുവന്നത്. അതുടനെ കച്ചവടക്കാർ 'Minimum Retail Price' എന്നാക്കി. ഇനിയുമൊരു പടി കടന്ന് ആ ലേബലേ കീറിക്കളയുന്നു പലരും!
പിന്നൊന്ന് 'ഹോളോഗ്രാം'. അടുത്തിടെ ഒരു പേരുകേട്ട കമ്പനിയുടെ ഉത്പന്നത്തിൽകണ്ടു, "If found spurious, please do not buy". കൃത്രിമമാണെന്നു തോന്നിയാൽ വാങ്ങേണ്ടെന്ന്! എന്തൊരു മനുഷ്യസ്നേഹം!
മൊബൈൽ വൈബ്രേറ്റർകൊണ്ടു ഇക്കിളിപ്പെടുത്താനും, കാറിലെ പിൻകണ്ണാടിയിലൂടെ പെണ്ണിനെനോക്കിരസിക്കാനും മറ്റുഭാഷകളെ മാനസാന്തരപ്പെടുത്തി മാതൃഭാഷയിൽ മാനംകെടുത്താനും മിടുക്കന്മാർ നമ്മൾ!
തുടക്കത്തിലെ റേഷൻകാർഡിൽതന്നെ അവസാനിപ്പിക്കാം. ഭാരതത്തിൽ മിക്ക ഇടങ്ങളിലും കുടുംബാംഗങ്ങളുടെ ജനനത്തിയതി രേഖപ്പെടുത്തിയിരിക്കില്ല; വയസ്സേ കാണൂ. വർഷാവർഷം അതു മാറുന്നകാര്യം മറന്നുപോയിരിക്കും ഉദ്യോഗസ്ഥന്മാർ! പിന്നെ തൊഴിൽകാർഡ്. തിരിച്ചറിയൽകാർഡ്. തിരഞ്ഞെടുപ്പുകാർഡ്. അതിൽ എത്രപേരുടെ പേരും വിവരവും ശരിയായിട്ടുണ്ട്? (ഈയുള്ളവന്റെ ആദ്യത്തെ തിരഞ്ഞെടുപ്പുകാർഡിൽ സ്വന്തം പേർ അച്ഛന്റേതായിരുന്നു; അച്ഛന്റെ പേർ എന്റേതും. അതു തിരുത്തിവാങ്ങിയപ്പോൾ ആണു പെണ്ണായി മാറി. നിലവിലുള്ള മൂന്നാമത്തേതിൽ വീട്ടുപേരില്ല). ഇവയ്ക്കെല്ലാം പുറമെ ആദായനികുതിക്കാർഡ്. വണ്ടിയോട്ടക്കാർഡ്. ക്രെഡിറ്റ് കാർഡ്. ATM കാർഡ്. അപ്പോഴതാ വരുന്നു ദേശീയ വിവിധോദ്ദേശക്കാർഡ്.
ഗോവയിലായതുകൊണ്ട് പരീക്ഷണറൗണ്ട് എന്നനിലയിൽ അതു കിട്ടി രണ്ടുവർഷം മുമ്പ്. എല്ലാം ക്ലീൻ, ക്ലീൻ. പേരുണ്ട്, പടമുണ്ട്, എല്ലാം ഒരു ഇലക്ട്രോണിക് ചിമിഴിൽ ഒതുക്കിയിരിക്കുന്നതിനാൽ പത്രാസുമുണ്ട്!
അതുംകൊണ്ട് ഒരാവശ്യത്തിന് ഒരു സർക്കാർ ഓഫീസിൽ പോയി. പോര, പോര, അതുകൊണ്ടൊന്നും എന്റെ തിരിച്ചറിയൽ നടക്കില്ല. കാരണം 'കുമാരസംഭവം' വായിക്കാനുള്ള ഉപകരണമില്ലതന്നെ!
ഞാൻ ആരാണെന്നുകാണിക്കാൻ പുതുക്കാനാവാത്ത റേഷൻകാർഡ് (APL) പറ്റില്ല; സ്വന്തം ഒപ്പില്ലാത്ത ആദായനികുതിക്കാർഡു പറ്റില്ല. തിരിച്ചറിയൽകാർഡിൽ വീട്ടുവിലാസമില്ല; വണ്ടിയോട്ടക്കാർഡിൽ പഴയ വിലാസം മാത്രം. സ്വകാര്യവിവരങ്ങളില്ലാത്തതിനാൽ ബാങ്ക്കാർഡും പറ്റില്ല; തത്കാലതാമസം എവിടെയെന്നില്ലാത്തതിനാൽ പാസ്പോർട്ടുപോലും പറ്റില്ല. പോരേ? അവസാനം അക്ഷരത്തെറ്റുള്ള തിരഞ്ഞെടുപ്പുകാർഡ് രക്ഷക്കെത്തി.
അടുത്തുതന്നെ ഞങ്ങൾക്കെല്ലാം ഒരു തീരദേശക്കാർഡുംകൂടി കിട്ടുമെന്ന് ശ്രുതിയുണ്ട്.
എന്തെങ്കിലും ഒരു കാര്യം നാം പൂർണ്ണമായി, തെറ്റില്ലാതെ, ചെയ്യുമോ?
ഇനി ഇതെല്ലാം ഒന്നിപ്പിച്ചങ്ങു നന്നാക്കിയെടുക്കാൻ ഒരു എക്സിക്കുട്ടനെ അങ്ങ് ദില്ലിയിൽ വാറോലകൊടുത്ത് ഏൽപ്പിച്ചിട്ടുണ്ട്. 'നീലക്കെണി', ഒരു നമ്പറിൽ നമ്മെ ഒതുക്കുമെന്നാണു കേഴ്‌വി.
സംശയിക്കാനില്ല, നമ്മൾ ലോകോത്തര മിടുക്കന്മാർ തന്നെ!

Wednesday, 7 October 2009
കഥകളിയുടെ മടിത്തട്ടിൽ
ഞാനാദ്യംകണ്ട കഥകളിതന്നെ കലാമണ്ഡലം കൃഷ്ണൻ നായരുടേതാണെന്നത് ഒരു സുകൃതം. അതും അക്ഷരാർഥത്തിൽതന്നെ ഒരു മടിത്തട്ടിലിരുന്ന്.
അന്നെനിക്ക് ആറോ എട്ടോ പ്രായം. എന്റെ വീടിന്റെ തൊട്ടുതെക്ക്, വലിയ വാടകവീട്ടിൽ വലിയ ആളനക്കം. ആളുകളേക്കാൾ കൂടുതൽ പെട്ടികൾ. കലാമണ്ഡലം കൃഷ്ണൻ നായരും കുടുംബവും തൃപ്പൂണിത്തുറയിൽ താമസമാക്കുന്നു.
ഞങ്ങൾ നാട്ടുപിള്ളേർ ഒളിഞ്ഞുനോക്കുന്നു. അവിടത്തെ വരത്തുപിള്ളേർ ഇറങ്ങിവരുന്നു. ചുറ്റുവട്ടത്തെ ഒരുമാതിരി എല്ലാപ്രായത്തിലുള്ളവർക്കും പറ്റിയവർ. ഞങ്ങൾ കൂട്ടായി. അന്നെല്ലാം ചങ്ങാത്തം ഉടന്തടിയാണല്ലോ.
അതേവരെ കഥകളിയെന്നൊന്ന് ഞാൻ കണ്ടിട്ടില്ലായിരുന്നു; കാരണം അൽപം അകലെയുള്ള അമ്പലത്തിൽപോയി ഉറക്കമിളിക്കണം. കൂടെക്കൊണ്ടുപോകാൻ ആളുംവേണം. അച്ഛനന്നേ പണി കൂടുതലും പണം കുറവും പ്രമേഹരോഗിയുമായിരുന്നു.
തൃപ്പൂണിത്തുറയിൽ താമസമാക്കി, കലാമണ്ഡലം കൃഷ്ണൻ നായരുടെ ആദ്യത്തെ കളി പൂർണ്ണത്രയീശക്ഷേത്രത്തിൽ. വേഷമോ പേരുകേട്ട പൂതനയും. കുട്ടികൾപറഞ്ഞ്, എനിക്കതൊന്നു കാണണമെന്നു പൂതിയും.
ശ്രീ കൃഷ്ണൻ നായരുടെ പത്നി ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്റെ അമ്മയോടുപറഞ്ഞു, വേണമെങ്കിൽ എന്നെ കൂടെ അയച്ചുകൊള്ളാൻ കളികാണാൻ. അവർക്ക് എന്നോടു പ്രത്യേകവാത്സല്യമുണ്ടായിരുന്നിരിക്കണം. കാരണം, അവരുടെ മൂത്തമകളുടെയും (പിൽക്കാലതു നൃത്താധ്യാപികയായി പ്രസിദ്ധയായ ശ്രീദേവി) എന്റെയും വിളിപ്പേരുകൾ ഒന്നായിരുന്നു.
ഞങ്ങളുടെ നാട്ടിൽ പൊതുവെ 'ചേച്ചി'യും 'ചേട്ട'നുമാണ്. പിന്നെ ചില വീടുകളിൽ ചേച്ചിമാരെ ആൺകുട്ടികളും, ചേട്ടന്മാരെ പെൺകുട്ടികളും 'ഓപ്പ'യെന്നും വിളിക്കും. വടക്കുനിന്നുവന്ന കലാമണ്ഡലംകുടുംബത്തിന്റെ 'ഓപ്ല'വിളി ഞങ്ങൾക്കു പുതുമയായിരുന്നു. 'ഓപ്പോൾ', 'ഓപ്ല' ആയതാവണം. മൂത്തമകൾ മണിയോപ്ലയ്ക്കുതാഴെ മറ്റൊരു ചേച്ചിയുമുണ്ടയിരുന്നു; കലയോപ്ല. എന്റെ സ്വന്തം ചേച്ചിയുടെ സഹപാഠി. ബാക്കിയെല്ലാം ആൺകുട്ടികളായിരുന്നു. അവരെ ഞങ്ങൾ പ്രായഭെദമെന്യേ പേരുപറഞ്ഞുവിളിച്ചു.
അങ്ങനെ 'മണിയോപ്ല'യുടെ മടിയിലുരുന്ന് ആദ്യമായി കഥകളി കണ്ടു.
അതൊരു അനുഭവമെന്നതിനേക്കാളേറെ അനുഭൂതിയായിരുന്നു. ആനപ്പന്തലിൽ മുൻപന്തിയിൽത്തന്നെയുള്ള ഇരുപ്പ്. അമ്പലപ്പറമ്പിലെ ആനപ്പിണ്ടത്തിന്റെയും കളിത്തട്ടിലെ വിളക്കെണ്ണയുടെയും അമ്പലനടയിലെ കർപൂരത്തിന്റെയും ഓപ്പോളണിഞ്ഞ പിച്ചിപ്പൂവിന്റെയും സമ്മിശ്രഗന്ധം. കേളികൊട്ടുതൊട്ട് കലാശംവരെ, തിരനോട്ടം തൊട്ടു തോടയം വരെ, ചൊല്ലിയാട്ടംതൊട്ടു ഇളകിയാട്ടം വരെ, മുദ്രകൾതൊട്ടു മംഗളം വരെ ഇടതടവില്ലാതെ പതിഞ്ഞസ്വരത്തിൽ ചെവിയിൽ പറഞ്ഞുതരുന്ന മണിയോപ്ല. അതായിരുന്നു ആട്ടക്കഥയുടെ ആദ്യപാഠം.
അതൊരു ഹരമായി. എന്നാൽ കഥയറിയാത്ത ആട്ടംകാണലായിരുന്നു മിക്കതും. ആനച്ചന്തം മാതിരി തന്നെ കഥകളി. കഥയും കളിയുമറിയാതെയും ആസ്വദിക്കാം.
കലാമണ്ഡലം കൃഷ്ണൻ നായരുടെ മൂത്തമകൻ അശോകൻ അധികമൊന്നും അടുത്തിരുന്നില്ല. പ്രായക്കൂടുതൽകൊണ്ടാകണം. അകാലത്തിൽ മരിച്ചുപോയി അശോകൻ. കലയോപ്ല പിതാവിന്റെ സ്ത്രീപർവമായിരുന്നു; പൂതനതന്നെയായിരുന്നു ഇഷ്ടവേഷവും. എന്തോ പിന്നീടു കഥകളിയിൽ തുടർന്നതായി അറിവില്ല. കൂട്ടത്തിൽ നടുക്കുള്ള ബാബുവായിരുന്നു ശ്രീ കൃഷ്ണൻ നായരുടെ തത്സ്വരൂപം. ഏകദേശം എന്റെ സമപ്രായമായിരുന്നതിനാൽ ബാബുവാണ് എനിക്കുവേണ്ടി മുദ്രകളെല്ലാം കാണിച്ചുതരിക. എല്ലാം ബാബു കണ്ടുപഠിച്ചതാണ്. ഇന്നു ഞാൻ അതെല്ലാം മറന്നു. ബാബുവാണെങ്കിലോ ഇന്ന് അറിയപ്പെടുന്നൊരു നടനാണ്. എനിക്കു തെറ്റിയില്ലെങ്കിൽ, കലാമണ്ഡലം ദമ്പതിമാരുടെ മറ്റുമക്കളായിരുന്നു രവിയും ഉണ്ണികൃഷ്ണനും കൃഷ്ണകുമാറും (പേരെല്ലാം പിഴച്ചോ? അവർ എവിടെയാണെങ്കിലും ക്ഷമിക്കുക; പഴംകഥകളല്ലേ, തെറ്റുണ്ടാകാം).
കലാമണ്ഡലം കൃഷ്ണൻ നായരുടെ അഭിനയത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല; പറഞ്ഞാലൊട്ടു ശോഭിക്കുകയുമില്ല. പക്ഷെ ഒന്നുണ്ട്. കഥയിലെന്നപോലെ സാത്വികനായിരുന്നു അദ്ദേഹം വീട്ടിൽ. മറ്റു കഥകളിക്കാർ 'ചിറ'കിനു (കഥകളിക്കാരുടെ ഭാഷയിലെ പണം) പിന്നാലെ പാഞ്ഞിരുന്നപ്പോൾ കലാമണ്ഡലം (അന്നെല്ലാം 'കലാമണ്ഡല'മെന്നുപറഞ്ഞാൽ 'കൃഷ്ണൻ നായർ' എന്നു മനസ്സിലാക്കണം) തൊഴിലിന്നുള്ളിലെ കലാസപര്യക്കു സ്വയം അർപ്പിച്ചു. പകൽ ഞാൻ കണുമ്പോഴൊക്കെ അർധനിദ്രയിലായിരിക്കും. തലേന്നു രാത്രിയിലെ കളിയുടെ ക്ഷീണം. എന്നാലും കണ്ടാൽ കയ്യൊന്നനക്കി കണ്ണൊന്നു നിവർത്തി ചിരിക്കും. സന്താനഗോപാലത്തിലെ ബ്രാഹ്മണനായിട്ടാണ് എനിക്കപ്പോൾ തോന്നുക.
ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാകട്ടേ മോഹിനിയാട്ടത്തിന്റെ മുഖമുദ്രയായി മാറി. അവരും ഇന്നില്ല.
പഴയ ഗ്രന്ഥങ്ങളുംകൊണ്ട് അവർ ചിലപ്പോഴെല്ലാം സംശയംത്Iർക്കാൻ എന്റെ അച്ഛന്റടുത്തു വരുമായിരുന്നു. മോഹിനിയാട്ടം മാനകീകരിക്കനുള്ള അവരുടെ ശ്രമങ്ങളുടെ തുടക്കമായിരുന്നു അതെന്ന് ഇന്നു ഞാനറിയുന്നു.
വർഷങ്ങൾക്കുള്ളിൽ കൃഷ്ണൻ നായർ കുടുംബം തൃപ്പൂണിത്തുറയിൽതന്നെ സ്വന്തം വീടുപണിതു താമസം മാറി. അത് ഞാനന്നു പഠിച്ചിരുന്ന ഹൈസ്കൂളിനടുത്തായിരുന്നു.
ഒരു ദിവസം ഉച്ചക്ക് ഞാനവിടെ എന്തോ ഒരു ധൈര്യത്തിന്, എതോ ഒരു ആകർഷണത്താൽ കയറിച്ചെന്നു. മുൻമുറ്റത്ത് ഒരു കൊച്ചു താമരക്കുളം. അതുനോക്കിനിന്നു കുറച്ചു സമയം. പിന്നെ അകത്തു കയറി. അന്നെല്ലാം ഞങ്ങളുടെ മുൻവാതിലുകൾ പകൽ മുഴുവൻ തുറന്നാണു കിടക്കുക. അകത്തളത്ത് പതിവുപോലെ അദ്ദേഹം കിടന്നുറങ്ങുന്നു. ആൾപെരുമാറ്റം കേട്ടിട്ടാകണം കൺ മിഴിച്ചൊരു തിരനോട്ടം. ഞാനൊന്നുപരുങ്ങി. സാക്ഷാൽ കൃഷ്ണൻ നായർ കൈപിടിച്ചു ചോദിച്ചു, 'മണിയല്ലേ? അച്ഛനെങ്ങനെയുണ്ട്?' എനിക്കൊന്നും പറയേണ്ടി വന്നില്ല. കൃഷ്ണൻ കുചേലനെയെന്നപോലെ, ആ വലിയ വീടെല്ലാം കാണിച്ചുതന്നു അദ്ദേഹം. അന്നാണ് ഞാൻ പ്രത്യേകമൊരു പൂജാമുറി കോൺക്രീറ്റ് വീട്ടിൽ ആദ്യമായി കാണുന്നത്.
ആ വീട് ഇന്നും മോഹിനിയാട്ടത്തിന്റെ കളരിയായി പ്രവർത്തിക്കുന്നു എന്നാണറിവ്.
പിന്നീടെന്റെ ജീവിതം വഴിമാറിയൊഴുകി. ഒരു പതിറ്റാണ്ടിനുശേഷം എന്റെ പ്രിയസുഹൃത്ത് ജോൺപോൾ 'ഫോക്കസ്' എന്ന മാസിക കൊണ്ടുനടതുമ്പോൾ, 'അംബ'യെന്നൊരു പുത്തൻ ആട്ടക്കഥ നിരൂപണത്തിനായി കയ്യിലെത്തിച്ചു. അതു പഠിക്കുവാൻ ശ്രമിക്കവേ കഥയറിയാതെ ആട്ടംകണ്ട വിഷമം ഞാൻ തൊട്ടറിഞ്ഞു. എന്റെ പരിമിതികൾ അത്രയ്ക്കായിരുന്നു. 'Super exaggeration'-ഉം 'Ultra miniaturisation'-ഉം കഥകളിയുടെ കൈമുദ്രകളായി തിരിച്ചറിഞ്ഞു. വായിക്കുന്തോറും, കേൾക്കുന്തോറും, കാണുന്തോറും വിജൃംഭിതമാകുന്ന ഒരു കലാരൂപം. ഒരു പുളകം ഒരുപക്ഷെ അര നാഴിക നീളും. ഒരു സിംഹാസനമോ ഒരു വജ്രായുധമോ അരയടി മരത്തിൽ തീരും. ഇഹത്തെ പരമാക്കുകയും പരത്തെ പരിഹാസ്യമാംവിധം പരമാണുവുമാക്കുന്ന ആ പ്രതിഭ കഥകളിക്കുമാത്രം സ്വന്തം. അയൽവക്കതെങ്ങാനും ഗ്രീക്ക് നാടകങ്ങളോ ഷേക്സ്പ്Iറിയൻ നാടകങ്ങളോ എത്തിയേക്കാം, അത്രമാത്രം.
എന്നാലും അന്നെന്നപോലെ ഇന്നും കഥകളിവേഷങ്ങളുടെ മുട്ടിനുതാഴോട്ട് എന്തുകൊണ്ടോ അരോചകമായിത്തന്നെ കാണുന്നു. അതും ഭൗമേതരതയെ ഭൂമിയുമായി ബന്ധിപ്പിക്കാനാവാം!
മുതിർന്നപ്പോൾ മഴയും മഞ്ഞും മടിയും മനോഭാവവും മറുനാടും എന്റെ കഥകളിഭ്രാന്തെല്ലാം മുടക്കി. ഇന്നു ഞാൻ ടെലിവിഷനിൽ കഥകളികാണുന്നു; കൃഷ്ണൻ നായരെക്കുറിച്ചെഴുതുന്നു!
Published in the fortnightly web magazine www.nattupacha.com (1 October 2009)

Subscribe to:
Posts (Atom)
മൗനവ്രതം
മൗനവ്രതം (നാരായണസ്വാമി) പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...
-
എനിക്കു മനസ്സിലാകാത്ത ഒരുപാടു കാര്യങ്ങളുണ്ട് ലോകത്ത്. അതിലൊന്നാണ് വർണം , നിറം , കളർ എന്നെല്ലാം നമ്മൾ പറഞ്ഞുകൂട്ടുന്ന തൊലിപ്പുറസംഗതി. ...
-
അന്നെനിക്കു പതിനേഴോ പതിനെട്ടോ പ്രായം. മഹാരാജാസ് കോളേജിൽ മലയാളം ഐച്ഛികം ക്ളാസ്സ്. ഗുപ്തൻനായർസാർ ക്ളാസ്സു കത്തിച്ചുകയറുന്നു. ...
-
ഭാഷ പരസ്പരം സംവദിക്കാനാണ് ; മനുഷ്യനെ ഒന്നിപ്പിക്കാനാണ്. അല്ലാതെ ഭിന്നിപ്പിക്കാനോ ഛിന്നിപ്പിക്കാനോ അല്ല. നല്ലൊരുകാര്യം നാറ്റിച്ചൊര...