Sunday 20 May 2018

നാമകരണം


എന്റെയല്ലെങ്കിലെന്റെയീപ്പേരിടാം,
എന്റെയാണെങ്കിലെന്തെങ്കിലുമിടാം!

എന്റെയല്ലെന്നു നിനയ്ക്കുമീ സാധനം
എന്റെയാണെന്നു ചൊല്ലുവാനാരു ഞാൻ?
എന്റെയെന്നു ചൊല്ലുന്ന സാധനം
എന്റെയല്ലെന്നു തോന്നുകിലെങ്കിലോ?


[20 May 2018]

1 comment:

DKM said...

When I read your poem, I felt like sending you the following piece that I dare not call a poem.

അധമപുരുഷ സർവനാമം. (published in Kavanakaumudi)

ഡി. കെ. എം.  കർത്താ 

അഹം ഒളിയും തൊണ്ടയുടെ 
കുഹരത്തിലെന്നും
മുരളുന്നതേതു ശപഥം? 
"നീയടിമ, ഞാനുടമ, നീ പകിട ഞാൻ ശകുനി, 
നീ വനിത, നരകൻ ഞാൻ 
നീ വസുധ, ഖനകൻ ഞാൻ."

മമതകൾ  അഴുകുന്ന 
ഹൃദ്ഗുഹയിൽ നിന്ന്
വമിക്കുന്നതേതു  ഗർജം   ?
ഞാനെന്ന സ്വഗത ഹുംകാരം, 
ഞാനെന്നോരേക ധിക്കാരം 
ഞാനെന്ന സ്വാർത്ഥ സീല്കാരം 
ഞാനെന്ന വാൾ  ഝണൽകാരം.

അഹം ചുരുളായിഴയുന്ന 
നാഭിയുടെ  ഗഹനം 
ചീറ്റുന്നതേതു  ഗരളം?
"ഞാൻ, എന്റെ, എന്നിലെ,
എന്നോ, ടെനിക്കെ, ന്നുടയ,
എന്നാൽ, എനിക്കൊത്ത
മമ, സ്വന്തം, സ്വയമേവ."

നിറുകയിലെ നന്മയുടെ
സഹസ്രാര കമലത്തിൽ
നിറയുന്നതേതു മധുസൂക്തം?
"പരകേന്ദ്രിതോ ഭവ!
അഹംകേന്ദ്രതാം  ത്യജ! 
പര കേന്ദ്രിതോ ഭവ! 
അഹംകേന്ദ്രതാം ത്യജ !"

മൗനവ്രതം

  മൗനവ്രതം   (നാരായണസ്വാമി)   പണ്ടന്നേ വായ്തുറന്നു രണ്ടക്ഷരമില്ല രണ്ടുവാക്കിൻമീതെയൊരു വർത്തമാനമില്ല തൊണ്ടയ്ക്കുള്ളിൽ തൂങ്ങിന...